Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിനോ ആരതിയോ ആരാണ് പ്രൊപ്പോസ് ചെയ്തത്? വിവാഹം എന്ന്? തുറന്ന് പറഞ്ഞ് റോബിൻ, വൈറൽ

കൊച്ചി: തന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്നും ആരതി പൊടിയെന്ന പെൺകുട്ടിയാണ് പ്രണയിനിയെന്നും അടുത്തിടെയായിരുന്നു ബിഗ് ബോസ് താരം റോബിൻ വെളിപ്പെടുത്തിയത്. റോബിനുമായി തനിക്ക് ബന്ധമില്ല ദിൽഷ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു റോബിൻ തന്റെ പ്രണയത്തെ കുറിച്ച് തുറുന്ന് പറഞ്ഞത്. ഇപ്പോഴിതാ വിവാഹം എന്ന് ഉണ്ടാകുമെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് റോബിൻ.

Recommended Video

cmsvideo
    Dr. Robin On Arathy Podi: എന്റെ പൊന്നുമോനേ ഞാന്‍ പ്രണയിച്ച് തുടങ്ങിയതേയുള്ളൂ | *celebrity
    1


    ഒരു പരിപാടിക്കിടെയായിരുന്നു ആരതിയെ കുറിച്ചും വിവാഹത്തെ കുറിച്ചും റോബിനോട് ആരാധകർ ചോദ്യമുയർത്തിയത്. എന്നാണ് വിവാഹമെന്നായിരുന്നു ചോദ്യം. ഇതിന് താൻ പ്രണയിച്ച് തുടങ്ങിയിട്ടേയുള്ളൂവെന്നും കുറച്ച് സമയം തരൂവെന്നുമായിരുന്നു റോബിൻ നൽകിയ മറുപടി. തന്റെ സമയത്തെ വിലമതിക്കുന്ന എന്റെ വികാരങ്ങളെ ബഹുമാനിക്കുന്ന ഒരു പെൺകുട്ടിയാണ് ആരതി. ആരതിയെ ലഭിച്ചതിൽ താൻ ഭാഗ്യവാനാണെന്നും റോബിൻ പറഞ്ഞു. റോബിന്റെ വാക്കുകളിലേക്ക്

    2


    'ഞങ്ങൾ ഒരുപാട് സംസാരിച്ചതിന് ശേഷമാണ് ഒരുമിച്ച് പോകാൻ തീരുമാനിച്ചത്. ഞങ്ങൾക്ക് രണ്ട് പേർക്കും കരിയർ ഉണ്ട്. രണ്ട് പേർക്കും ഒരുമിച്ച് മുന്നോട്ട് വളരാൻ കഴിയുമെന്ന് തോന്നി. ഞാൻ തന്നെയാണ് ആരതിയെ പ്രൊപ്പോസ് ചെയ്തത്, റോബിൻ പറഞ്ഞു.

    3


    'ബിഗ് ബോസ് ഷോയിൽ വന്ന ശേഷമാണ് തനിക്ക് വലിയ സ്വീകാര്യത ലഭിച്ചത്. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ തനിക്ക് റീച്ച് കിട്ടാൻ തന്നെ കാരണം ഓരോ പരിപാടികളിലും പോകുമ്പോൾ ഞാൻ നടത്തിയ റെസ്പോൺസ് ആയിരുന്നു. ഷോ കഴിഞ്ഞ ശേഷം ആളുകളിലേക്ക് എത്തണമായിരുന്നുവെങ്കിൽ ഏതെങ്കിലും രീതിയിൽ വ്യത്യസ്തനായിരിക്കണമായിരുന്നു'.

    4


    'കുറച്ച് സൗണ്ട് ഒക്കെ ഉണ്ടെങ്കിലെ വ്യത്യസ്തനായി നിക്കാൻ പറ്റുമായിരുന്നുള്ളൂ. ആദ്യം ആ സ്ട്രാറ്റജി ഇറക്കി. അത് കുറച്ച് റീച്ച് കിട്ടാൻ സഹായിച്ചു. എന്റെ സാറ്റിസ്ഫാക്ഷൻ ലെവലിൽ എത്തിയതോടെയാണ് ഞാൻ ഇപ്പോൾ നോർമൽ ആയി ശാന്തനായി സംസാരിക്കുന്നത്. പലരും ചോദിക്കുന്നുണ്ടായിരുന്നു എന്തുകൊണ്ടാണ് മുൻപ് ഷോകളിൽ അലറി വിളിച്ചത് ഇപ്പോൾ അങ്ങനെ ചെയ്യാത്തത് എന്ന്. എന്റെ ലക്ഷ്യം എന്നത് എന്റെ സിനിമയാണ്'

    ഡയാന രാജകുമാരി, പോൾ വാൾക്കർ, സൈറസ് മിസ്ത്രി.. ലോകത്തെ ഞെട്ടിച്ച അപകടമരണങ്ങൾ ഇതാ

    5


    'ഞാൻ സിനിമാ ബാഗ്റൗണ്ട് ഉള്ള വ്യക്തിയല്ല. എനിക്ക് സിനിമയിൽ ഗോഡ്ഫാദർ ഇല്ല, വലിയ സൗഹൃദങ്ങൾ ഇല്ല. എന്നെ പിന്തുണയ്ക്കുന്നവരുടെ പിൻബലത്തിലാണ് ഞാൻ സിനിമയിലേക്ക് പോകാനൊരുങ്ങുന്നത്. നാല് പ്രൊജക്ട് ഇപ്പോൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്ന് കൊണ്ടിരിക്കുകയാണ്', റോബിൻ പറഞ്ഞു.

    ഗായത്രിയുടെ കണ്ണിന് സ്പെഷ്യൽ പവർ ഉണ്ടോയെന്ന് ആരാധകർ,എന്തൊരു സുന്ദരിയെന്ന്; വൈറലായി സാരി ചിത്രങ്ങൾ

    6


    'ഞാൻ ഒരു സാധാരണക്കാരനാണ്. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ച് കഴിഞ്ഞാൽ മാക്സിമം അത് തിരുത്താൻ ഞാൻ ശ്രമിക്കാറുണ്ട്.എന്റെ തെറ്റ് കണ്ടുപിടുക്കുന്നവർ ഞാൻ ചെയ്യുന്ന നല്ല കാര്യങ്ങൾ കൂടി പറയാൻ ശ്രമിക്കണം. 99 നല്ല കാര്യം ചെയ്താലും ആരും ഒന്നും പറയില്ല. ഒരു തെറ്റ് ചെയ്താൽ‍ അതിൽ വിമർശനം വരും'.

    7


    'എന്ത് കാര്യത്തിലായാലും അതിന്റെ സത്യാവസ്ഥ കൂടി മനസിലാക്കിയിട്ട് മാത്രമേ പ്രതികരിക്കാൻ പാടുള്ളൂ. യുട്യബേഴ്സ് തന്നെ കുറിച്ച് വാർത്ത ചെയ്യുമ്പോൾ അതിന്റെ സത്യാവസ്ഥ കൂടി മനസിലാക്കി ചെയ്യണം, നിങ്ങൾ എന്നെ കുറിച്ച് സംസാരിച്ച് അരിയുണ്ടാക്കിക്കോളൂ, പക്ഷേ സത്യം പറയാൻ ശ്രമിക്കണം', റോബിൻ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+