Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇപ്പോള്‍ മനസ്സിലായില്ലേ ഡോക്ടര്‍ അത്തരത്തിലുള്ള ഒരാളല്ലെന്ന്'; റോബിന്‍ മാസെന്ന് ആരാധകര്‍

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ന് ശേഷം ഡോ റോബിന്‍ രാധാകൃഷ്ണന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന് മുമ്പ് മറ്റൊരു ബിഗ്‌ബോസ് താരത്തിനും ലഭിക്കാത്തത്രയും ഫാന്‍ബേസ് റോബിന് ലഭിച്ചുകൊണ്ടരിക്കുകയാണ്. ബിഗ്‌ബോസ് അവസാനിച്ചിട്ടും മറ്റ് മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒക്കെയും അവസാനിച്ചിട്ടും റോബിന്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ്. ഒരുപാട് വിവാദങ്ങള്‍ ഉണ്ടായിട്ടും അതൊന്നും റോബിനെ ബാധിച്ചിട്ടേ ഇല്ല. ഓരോദിവസവും അദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണം കൂടിവരികയാണ്. പ്രായം ആയവര്‍ മുതല്‍ കുട്ടികള്‍ വരെ അദ്ദേഹത്തിന് ആരാധകരായുണ്ട്.

ഇപ്പോള്‍ റോബിന്‍ ഇട്ട പുതിയ വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ആഘോഷം. റോബിന്‍- ആരതി ബന്ധത്തില്‍ വിമര്‍ശകര്‍ ഉയര്‍ത്തിയ എല്ലാ വെല്ലുവിളികള്‍ക്കും ഉത്തരമാണ് റോബിന്റെ പുതിയ വീഡിയോ ആണെന്നാണ് ആരാധകര്‍ പറയുന്നത്. ആരതിക്കൊപ്പമുള്ള ഒരു വീഡിയോ ആണ് റോബിന്‍ പങ്കുവെച്ചിരിക്കുന്നത്. ആരതിയൊ വിവാഹം ചെയ്യാന്‍ പോകുന്ന കാര്യം റോബിന്‍ വ്യക്തമാക്കിയിരുന്നു.

1

ഇതിന് പിന്നാലെ റോബിനെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നത്. ദില്‍ഷയോട് ഉള്ള സ്‌നേഹം ഇത്ര പെട്ടെന്ന് പോയോ... ഈ പ്രണയം എങ്കിലും മുന്നോട്ട് കൊണ്ടുപോകുമോ എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. ദില്‍ഷയെ ഇഷ്ടമാണെന്ന് റോബിന്‍ ബിഗ്‌ബോസ് ഷോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഷോയില്‍ നിന്ന് പുറത്തുവന്ന ശേഷം ഇവര്‍ തമ്മിലുള്ള ബന്ധം ഇല്ലാതാവുകയായിരുന്നു.

ഇതാണ് ഞങ്ങൾ കാണാൻ കാത്തിരുന്നത്..ആരതിക്കൊപ്പമുള്ള ഫോട്ടോയുമായി റോബിൻ

2

എന്തായാലും റോബിന്‍ ഇപ്പോള്‍ ഇട്ട വീഡിയോ വലിയ രീതിയില്‍ വൈറലായിട്ടുണ്ട്. ഷൂട്ടിംഗിനായി ഹൈദരാബാദിലേക്ക് പോകുന്ന ആരതിയെ യാത്ര ആക്കുന്ന വീഡിയോ ആണ് റോബിന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരതിയുടെ തലയില്‍ കൈവെച്ച് ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടാണ് ആരതിയെ റോബിന്‍ യാത്ര ആക്കിയത്.

ഉച്ച ഉറക്കം തടി കൂട്ടുമോ..ഉച്ചയുറക്കം ആരോ​ഗ്യത്തിന് മോശമാണോ?..നിങ്ങൾക്കും ഉണ്ടോ ഈ സംശയങ്ങൾ..ഉത്തരം ഇതാ

3

മിസ് യൂ മൂവി ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് വേഗം വാ ഓള്‍ ദ ബെസ്റ്റ്, സുരക്ഷിതയായി പോയി വാ കുഞ്ഞേ എന്ന പറഞ്ഞാണ് റോബിന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫ്‌ളൈറ്റില്‍ വെച്ച് ആരതിയെ റോബിന്‍ വിളിക്കുന്നുമുണ്ട്. ഇരുവരുടെ മുഖത്തും നല്ല വിഷമം ഉണ്ട്...റോബിന്റെ വീഡിയോയ്ക്ക് മിസ് യൂ ടൂ.. ഇതുപോലെ ഒരാളെ കിട്ടിയത് എന്റെ ഭാഗ്യം ആണെന്നാണ് ആരതി കമന്റ് ഇട്ടത്.

4

തമ്മിലുള്ള ദൂരം സ്നേഹത്തിന്റെ ആഴം വർധിപ്പിക്കും. May you bond and love grow stronger., അയ്യോടാ പൊടിക്ക് വിഷമം ആയിട്ടുണ്ടല്ലോ റോബിനെ വിട്ടു പോകാൻ,അച്ചോടാ എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നെ നാളെ തന്നെ ഒരു താലി വാങ്ങിക്കട്ടെ ,നന്നായി ഡോക്ടർ ഈ വീഡിയോ ഇട്ടത്... കുറച്ചു പേരൊക്കെ പറച്ചിൽ ആയിരുന്നു dr കെട്ടുന്ന പെണ്ണിനെ അവൾക്ക് ഇഷ്ട്ടം ഉള്ളജോലി ചെയ്യാൻ വിടില്ല....വീട്ടിൽ നിർത്തും... പൊസ്സസ്സീവ് ആണ് എന്നൊക്കെ..... ഇപ്പോൾ മനസ്സിലായല്ലോ dr അങ്ങനെ ഉള്ള ആൾ അല്ല എന്ന്....... പൊടിമോൾടെ എല്ലാ കാര്യത്തിനും dr full സപ്പോർട്ട് ആണ് എന്നിങ്ങനെയാണ് കമന്റുകൾ.

5

റോബിൻ ദിൽഷയുമായുള്ള പ്രണയം അവസാനിപ്പിച്ചതോടെയാണ് ആരതി പൊടിയുടെ പേര് റോബിനുമായി പറഞ്ഞ് കേൾക്കാൻ തുടങ്ങിയത്. ഇരുവരും പരിപാടികളിൽ ഒരുമിച്ച് വന്നതോടെ ​ഗോസിപ്പുകളും വന്ന് തുടങ്ങി. ഇതിന് പിന്നാലെയാണ് രോബിൻ
ആരതിയെ വിവാഹം കഴിക്കാൻ പോകുന്ന കാര്യം വ്യക്തമാക്കിയയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+