India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'റോബിന്റെ പ്രണയം ഫേയ്ക്ക്..ദിൽഷയുടെ ആ പരാമർശം തന്നെ തെറ്റ്';മത്സരാർത്ഥികളെ കുറിച്ച് മനസ് തുറന്ന് റിയാസ്

Google Oneindia Malayalam News

കൊച്ചി;ബിഗ് ബോസ് സീസൺ 4 ലെ ശക്തനായ മത്സാർത്ഥിയായിരുന്നു റിയാസ് സലീം.ഗെയിം ചെയ്ഞ്ചർ എന്ന പട്ടമായിരുന്നു താരത്തിന് ലഭിച്ചത്.തന്റെ നിലപാടുകൾ ഉറക്കെ പറയുന്ന റിയാസ് പലപ്പോഴും ഷോയിൽ ചില മത്സരാർത്ഥികൾ നടത്തുന്ന 'ഫേക്ക് ഗെയ്മിനെ' പോലും പരസ്യമായി വിമർശിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഷോയിലെ മത്സരാർത്ഥികളെ കുറിച്ചുള്ള റിയാസിന്റെ വിലയിരുത്തലുകളാണ് വൈറലാകുന്നത്. കട്ടൻ വിത്ത് ഇമ്മട്ടി എന്ന അഭിമുഖത്തിൽ റിയാസ് മനസ് തുറന്നത്.

ഇതാണ് ദിൽഷ..ദിലുവിനെ എന്തുകൊണ്ടാണ് എല്ലാവർക്കും ഇഷ്ടമെന്ന് ഈ ഫോട്ടോകൾ പറയും..വൈറൽ ചിത്രങ്ങൾ

1

ഷോയിലെ തന്റെ ബെസ്റ്റ് ഫ്രണ്ട് നിമിഷയായിരുന്നുവെന്നാണ് റിയാസ് പറയുന്നത്. 'ഞങ്ങൾ ഒരാഴ്ചയേ ഒന്നിച്ചുണ്ടായിരുന്നുള്ളൂ. നിമിഷ എപ്പോഴും പറയും നിമിഷയുടെ മെയിൽ വേർഷനാണ് ഞാനെന്ന്.പല കാര്യങ്ങളിലും ഒരേപോലെയാണ് ഞങ്ങൾ ചിന്തിക്കുന്നതെന്നും റിയാസ് വ്യക്തമാക്കി.

2

ജാസ്മിനെ ലേഡി ബിഗ് ബോസ് എന്നായിരുന്നു റിയാസ് വിശേഷിപ്പിച്ചത്. 'ജാസ്മിൻ ഷോയിൽ ഉള്ള സമയത്തെല്ലാം അവൾ അവളുടെ പ്രസൻസ് കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. മാത്രമല്ല ജാസ്മിന്റെ കാര്യങ്ങൾ വ്യക്തമായി പറയാനും അവൾക്ക് കഴിഞ്ഞു. ടാസ്കുകളിലും മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. റിയൽ ആയിട്ടാണ് അവൾ അവിടെ നിന്ന് ശക്തയായി ആയി മത്സരിച്ചത്'.

3

'ബിഗ് ബോസ് എന്ന ഗെയിം ഷോയിൽ ഏത് രീതിയിൽ നിന്നാലാണ് വോട്ട് നേടാനാവുകയെന്നത് എല്ലാവർക്കും വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ചില ആളുകൾ വോട്ടിന് വേണ്ടി ഷോയിൽ അഭിനയിക്കും.യഥാർത്ഥ ധൈര്യം എന്നത് താൻ എന്തൊക്കെ ചെയ്താൽ വോട്ട് കിട്ടില്ല എന്ന് അറിഞ്ഞിട്ടും അതൊന്നും വകവെയ്ക്കാതെ താൻ എങ്ങനെയാണോ അങ്ങനെ തന്നെ ഷോയിൽ നിൽക്കും എന്ന് തീരുമാനിക്കുമ്പോഴാണ്.അവിടെ ജാസ്മിന് 100 ൽ 100 മാർക്കാണ്'.

4

'മറ്റൊന്നും ആലോചിക്കാതെ തന്റെ മാനസിക ആരോഗ്യം തന്നെയാണ് വലുതെന്ന് ഉറപ്പിച്ച് ഷോയിൽ നിന്നും പുറത്ത് പോയ ആളാണ് ജാസ്മിൻ. അതൊരു ധീരമായ തീരുമാനമാണ്.
എനിക്ക് ഒരു സ്ഥലത്ത് നിൽക്കാൻ കഴിയില്ല, എന്തൊക്കെ ആനുകൂല്യങ്ങൾ കിട്ടിയാലും എന്ന നിലപാടാണ് ജാസ്മിൻ എടുത്തത്.
പിന്നെ ജാസ്മിന് ഏറ്റവും സ്നേഹം തോന്നുന്ന ആളുകളെ ജാസ്മിൻ എപ്പോഴും ചേർത്ത് പിടിക്കും'.

5


'എല്ലാവരുടേയും ശ്രദ്ധ പിടിച്ച് പറ്റുകയെന്നതായിരുന്നു റോബിന്റെ താത്പര്യം.അതിന് എന്ത് വഴി തെരഞ്ഞെടുക്കണമെന്ന് റോബിന് അറിയാം. ആ വഴി റോബിൻ തെരഞ്ഞെടുക്കും, ആ വഴിറോബിൻ ഒച്ചയെടുക്കും,ആ വഴി റോബിൻ ഒരു ഹീറോയാകും.ബിഗ് ബോസിൽ റോബിൻ എത്രമാത്രം കണ്ടന്റ് കൊടുത്തെന്ന് അറിയില്ല.പക്ഷേ പ്രേക്ഷകർ റോബിനെ ഹീറോ ആയിട്ട് കാണാൻ എന്ത് ചെയ്യണമെന്ന് റോബിന് കൃത്യമായി അറിയാമായിരുന്നു.
റോബിൻ, റോബിനെ തന്നെ മാർക്കറ്റ് ചെയ്തു കൊണ്ടിരിക്കുന്നു, ഇനിയും ചെയ്യും',റിയാസ് പറഞ്ഞു.

6

ദിഷയെ കുറിച്ചുള്ള പ്രതികരണം ഇങ്ങനെ-
'ദിൽഷ സുന്ദരിയാണ്. ദിൽഷ എപ്പോഴും പറയാറുണ്ട്, ഞാൻ ബാംഗ്ലൂർ പോയെങ്കിലും ഞാൻ ബാക്കിയുള്ള പെൺകുട്ടികളെ പോലെയല്ല. മലയാള മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ഒരാളാണ് എന്നാണ്. അതൊരു തെറ്റായ പ്രസ്താവനയാണ്.

ദിലീപ് നിരപരാധിയെങ്കിൽ 'ഇക്കാര്യങ്ങൾ' എന്തിന് ചെയ്തു?മറുപടി തരൂ.. ചോദ്യങ്ങളുമായി സംവിധായകൻദിലീപ് നിരപരാധിയെങ്കിൽ 'ഇക്കാര്യങ്ങൾ' എന്തിന് ചെയ്തു?മറുപടി തരൂ.. ചോദ്യങ്ങളുമായി സംവിധായകൻ

7

'ദിൽഷയെ സംബന്ധിച്ച് ബാംഗ്ലൂരിൽ ജീവിക്കുന്ന,അത്യാവശ്യം നല്ല സ്വാതന്ത്ര്യം അനുഭവിച്ച് ജീവിക്കുന്ന ഇഷ്ടമുള്ള രീതിയിൽ ഡ്രസ് ധരിക്കുന്ന, എല്ലാ പ്രിവിലേജുകളും അനുഭവിക്കുന്ന പെൺകുട്ടിയാണ് ദിൽഷ.
പക്ഷേ ദിൽഷ കൂടുതൽ കൊടുക്കാൻ ശ്രമിച്ചത് ഞാൻ എപ്പോഴും മലയാളി തതനിമയോടു കൂടി വളരെ അച്ചടക്കത്തോടെ കൂടി ജീവിക്കുന്ന ഒരാളാണെന്നാണ്. ഞാൻ ബാംഗ്ലൂരിൽ പഠിച്ചിട്ടും ബാക്കിയുളള പെൺകുട്ടികളെ പോലെ അല്ല എന്ന് പറയുന്നത് തെറ്റായ കാര്യമാണ്'.

8

'ന്യൂ നോർമൽ എന്നതായിരുന്നു സീസൺ. അതിന്റെ വിജയി ദിൽഷയാണ്. കേരളത്തിനെ സംബന്ധിച്ചിടത്തോളം ന്യൂ നോർമൽ ദിൽഷ ആയിരിക്കാം. ചിലപ്പോൾ പ്രേക്ഷകർ ന്യൂ നോർമലിനെ മനസിലാക്കിയ രീതിയിൽ തെറ്റ് പറ്റിയിട്ടുണ്ടാകാം. പ്രേക്ഷകർ ഇതുവരെ മാറിയിട്ടില്ല.ഭൂരിപക്ഷം ചിന്തിക്കുന്നതാണ് ശരിയെന്ന് ഞാൻ വിശ്വസിക്കുന്നില്ല'.

9

'റോബിനും ദിൽഷയും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണ്. കുറേ അധികം സ്ട്രാറ്റജികളുമായി വന്ന ആളാണ് റോബിൻ. അതുകൊണ്ട് തന്നെ റോബിൻ കാണിക്കുന്ന ഫീലിംഗുകൾ വിശ്വസിക്കാൻ പറ്റുമായിരുന്നില്ല'.

10

'റോബിൻ തന്നെ പറഞ്ഞിട്ടുണ്ട് ഷോയിൽ താൻ ഫേക്ക് ആണെന്ന്. അപ്പോൾ റോബിന് ഓരാളോടുള്ള ഇഷ്ടം ശരിയാണോയെന്ന് അറിയില്ല.റേബിന്റെ ഭാഗത്ത് നിന്നുണ്ടായത് ഒരു ഫേക്ക് ലൗ സ്റ്റോറിയാണെന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്',റിയാസ് പറഞ്ഞു.

cmsvideo
  'കത്തി ജ്വലിച്ച് വൈകാതെ അണഞ്ഞ് പോവുന്ന ഒരു സാധാരണ ടെലിവിഷൻ പ്രതിഭാസമല്ല റിയാസ്' |*BiggBoss
  English summary
  Bigg boss malayalam season 4:Riyas says Robin's love towards Dilsha was fake,words goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X