Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രണ്ട്ഷിപ്പ് വേണ്ടെന്ന് പറഞ്ഞത് ദില്‍ഷ: തുറന്ന് പറഞ്ഞ് റോബിന്‍, ബ്ലെസ്ലി അനിയന്‍; ഒരു പ്രശ്നവുമില്ല

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും ശ്രദ്ധേയരായ താരങ്ങളായിരുന്നു ദില്‍ഷ പ്രസന്നന്‍, ബ്ലെസ്ലീ, റോബിന്‍ രാധാകൃഷ്ണന്‍ എന്നിവർ. ദില്‍ഷ സീസണ്‍ ഫോറിലെ വിന്നറും ബ്ലെസ്ലി ഫസ്റ്റ് റണ്ണറപ്പും ആയപ്പോള്‍ മത്സരത്തിനിടയില്‍ സഹതാരത്തെ ശാരീരികയമായി നേരിട്ടെന്ന കുറ്റത്തിന് റോബിനെ ഷോയിക്കടിയില്‍ പുറത്താക്കുകയായിരുന്നു. എന്നിരുന്നാലും ബിഗ് ബോസ് വിശേഷങ്ങള്‍ക്കിടയില്‍ ചൂടേറിയ ചർച്ചാവിഷയം ദില്‍ഷയും റോബിനും തമ്മിലുള്ള ബന്ധമായിരുന്നു.

ഒരിടക്ക് ഇരുവരും വിവാഹിതരാവുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പെട്ടെന്നുള്ള വിവാഹത്തിന് ദില്‍ഷ വിസമ്മതിച്ചോടെ ഈ താരവിവാഹം സാധ്യമായില്ല. എന്നാല്‍ അധികം വൈകാതെ തന്നെ ആരതി പൊടിയുമായുള്ള റോബിന്റെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ തന്നെ ബ്ലെസിയുമായി അദ്ദേഹത്തിന്റെ ആരാധകരുമായും ചെറിയ ഉടക്ക് റോബിനുണ്ടാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബ്ലെസ്ലിയെ നേരില്‍ കണ്ട് ഈ വിഷയമെല്ലാം പരിഹരിച്ചിരിക്കുകയാണ് റോബിന്‍. മാത്രവുമല്ല ദില്‍ഷയെക്കുറിച്ചും റോബിന്‍ തുറന്ന് പറയുന്നു..

കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടയില്‍ വെച്ചായിരുന്നു

കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടയില്‍ വെച്ചായിരുന്നു ബ്ലെസ്ലിയും റോബിനും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെച്ച് പരസ്യമായി സംസാരിച്ചത്. ഇതിന് മുന്നോടിയായി ബ്ലെസ്ലിയുടെ വീട്ടില്‍ ചെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കളേയും സന്ദർശിച്ചിരുന്നു. ഇനിയും കുത്തികുത്തി ചോദിച്ച് ആ പ്രശ്നം വീണ്ടും എടുത്തിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റോബിന്‍ യൂട്യൂബ് ചാനലുകളോടായി പറഞ്ഞു.

ഇതാര് കാവിലെ ഭഗവതി ഇറങ്ങി വന്നതോ.. സാരിയില്‍ അതി മനോഹരിയായി രഞ്ജിനി ഹരിദാസ്

പ്രശ്നങ്ങളൊക്കെ എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുകയാണ്

പ്രശ്നങ്ങളൊക്കെ എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുകയാണ് വേണ്ടതെന്നായിരുന്നു ബ്ലെസ്ലിയുടേയും അഭിപ്രായം. നമ്മളെ സ്നേഹിക്കുന്നവർക്കും പിന്തുണയ്ക്കുന്നുവർക്കൊക്കെ ഇതെല്ലാം വലിയ വിഷമമാണ്. വഴക്കൊക്കെ ആയി മുന്നോട്ട് പോവാന്‍ അവർക്കും താല്‍പര്യവുമില്ല. നമുക്ക് തന്നെ ഇത് വലിയ അസ്വസ്ഥയാണെന്നും ബ്ലെസ്ലീ കൂട്ടിച്ചേർത്തുന്നു.

നമ്മുടെയൊക്കെ ജീവിതം ആകെ ഇത്രയേയുള്ളു

നമ്മുടെയൊക്കെ ജീവിതം ആകെ ഇത്രയേയുള്ളു. തെറ്റുകളും അബദ്ധങ്ങളുമൊക്കെ പറ്റും. അതൊക്കെ നമ്മള്‍ പരിഹരിക്കുക, ആവർത്തിക്കാതിരിക്കുക. വളരെ സന്തോഷത്തോടെ ഇതുപോലെ ജീവിക്കണമെന്ന് റോബിന്‍ പറഞ്ഞപ്പോള്‍ റോബിന്‍ തന്റെ വീട്ടുകാരയും അതുപോലെ ഞാന്‍ റോബിന്റെ അച്ഛനേയും അമ്മയേയും വിളിച്ചെന്ന് ബ്ലെസ്ലിയും പറയുന്നു.

ഓണത്തിന് പൂക്കളം ഒരുക്കണ്ടേ... ഇതാ വ്യത്യസ്തവും സുന്ദരവുമായ ചില പൂക്കളങ്ങള്‍

ദില്‍ഷയ്ക്ക് ഞാനുമായി ഒരു പ്രശ്നവുമില്ല, അതേ കുറിച്ച്

ദില്‍ഷയ്ക്ക് ഞാനുമായി ഒരു പ്രശ്നവുമില്ല, അതേ കുറിച്ച് റോബിനോട് ചോദിക്കൂ എന്നായിരുന്നു ദില്‍ഷയേകുറിച്ച് ചോദിച്ചപ്പോഴുള്ള ബ്ലെസ്ലിയുടെ മറുപടി. ദില്‍ഷയാണ് പറഞ്ഞിരിക്കുന്നത് നമ്മള്‍ രണ്ട് പേരുമായുള്ള ഫ്രണ്ട്ഷിപ്പ് വേണ്ടെന്ന് പറഞ്ഞിരിക്കുന്നത്. അത് പുള്ളിക്കാരിയുടെ വ്യക്തിപരമായിട്ടുള്ള തീരുമാനമാണ്. അതിനെ ഞാന്‍ ബഹുമാനിക്കുന്നു. നമ്മള്‍ നമ്മുടെ കാര്യമായിട്ടും അവർ അവരുടെ കാര്യവുമായും മുന്നോട്ട് പോകുന്നുവെന്നും റോബിന്‍ പറഞ്ഞു.

ഒരു അനിയനെ പോലെയാണ് എനിക്ക് ബ്ലെസ്ലീ..

ഒരു അനിയനെ പോലെയാണ് എനിക്ക് ബ്ലെസ്ലീ.. ചില തെറ്റിദ്ധാരണകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിട്ടുണ്ട്. അതെല്ലാം ഇപ്പോള്‍ പരിഹരിച്ചു. തന്റെ ഒരു സിനിമ വരുന്നുണ്ട്. സെപ്തംബറില്‍ ഷൂട്ട് ആരംഭിക്കും. മികച്ച രീതിയില്‍ തന്നെ ഞാന്‍ ശ്രമിക്കും. തെറ്റുകള്‍ ഉണ്ടെങ്കില്‍ എല്ലാവരും ക്ഷമിക്കണം. വീണ്ടും മെച്ചപ്പെടുത്തി മുന്നോട്ട് പോവുമെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+