'ആ പ്രണയം ഉഡായിപ്പാണെന്ന് ഞാൻ വിളിച്ച് പറഞ്ഞതാണ്, ജനത്തെ പറ്റിക്കാൻ അനുവദിക്കില്ല'; രജിത് കുമാർ
കൊച്ചി: തനിക്ക് യുട്യൂബേഴ്സിനെയോ പിആർ ടീമിനെയോ കൂടെ കൊണ്ട് നടക്കേണ്ട കാര്യമില്ലെന്ന് ഡോ രജിത് കുമാർ. താൻ ഒരിക്കലും നിലപാട് മാറ്റിയിട്ടില്ല. തനിക്ക് കളവ് പറയേണ്ട ആവശ്യം ഇല്ല, ആരേയും സോപ്പിടേണ്ടതില്ല, കെട്ടിച്ചമക്കേണ്ടതില്ല.സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കുന്നയാളാണ് താനെന്നും രജിത് കുമാർ പറഞ്ഞു.
ബിഗ് ബോസ് ഷോയിലെ പ്രണയങ്ങളെ കുറിച്ചും രജിത് കുമാർ പ്രതികരിച്ചു. പിടിച്ച് നിൽക്കാൻ വേണ്ടി പ്രണയം അഭിനയിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും രജിത്കുമാർ പറഞ്ഞു. ഫിൽമിബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു രജിത്.

രജിതിന്റെ വാക്കുകളിലേക്ക്-'ബിഗ് ബോസ് ഒന്നാം സീസണിൽ പേളിയുടേത് ജനുവിൻ പ്രണയമായിരുന്നു. അതുകണ്ടപ്പോൾ നമ്മുക്കും കൊതി തോന്നും. കാരണം അവർ വളരെ സിൻസിയറായിരുന്നു. എന്റെ സീസണിൽ തന്നെ ഒരു ഉഡായിപ്പ് പ്രണയം പൊങ്ങി വന്നു. അത് ഞാൻ പൊളിച്ചിരുന്നു. ഇത് ഉഡായിപ്പാണ്, തട്ടിപ്പാണെന്ന് ഞാൻ വിളിച്ച് പറഞ്ഞിരുന്നു. ഷോയിലെ പ്രണയം നടക്കില്ലല്ലോ, അത് തട്ടിപ്പാണ് ജനങ്ങളെ പറ്റിക്കാൻ ഞാൻ അനുവദിക്കില്ല', രജിത് കുമാർ പറഞ്ഞു.

ഷോയിലെ ദിൽഷ റോബിൻ പ്രണയം ഫേക്കാണോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ- 'ഇവർക്കൊക്കെ പുറത്ത് പ്രണയം ഉണ്ടായിരിക്കാം ഇല്ലായിരിക്കാം. അതൊക്കെ പിന്നെയാണ് അറിയുന്നത്. അവിടെ പിടിച്ച് നിൽക്കാൻ വേണ്ടി കുറേ പേർ അഭിനയിക്കും. അതിനോട് ഞാൻ എതിരാണ്. പ്രണയത്തോട് ഞാൻ എതിരല്ല'.

'എനിക്ക് ഒരു മാറ്റവുമില്ല. ഞാൻ അന്ന് പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയുന്നത്.അന്ന് പറഞ്ഞതെന്താ ആൺകുട്ടികളും പെൺകുട്ടികളും ഇറുകിയ ടൈപ്പ് ജീൻസ് ഇടരുത്, വിവാഹം കഴിഞ്ഞവർക്ക് ഇടാം എന്നാണ്. അന്ന് തന്നെ വിമർശിച്ച പലരും ഇന്ന് പിന്തുണച്ച് നടക്കുകയാണ്. ഞാൻ ഒരിക്കലും എന്റെ നിലപാട് മാറ്റിയിട്ടില്ല. എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കുന്നൊരാളാണ് ഞാൻ. എനിക്ക് കളവ് പറയേണ്ട ആവശ്യം ഇല്ല, ആരേയും സോപ്പിടേണ്ടതില്ല, ഒന്നും ഫാബ്രിക്കേറ്റ് ചെയ്യേണ്ടതില്ല'.

'ഞാൻ പോകുന്ന വഴിയിലൂടെ യുട്യൂബേഴ്സ് ആരെങ്കിലും വീഡിയോ എടുക്കാൻ വരുന്നുണ്ടോ? സീസൺ സെക്കന്റ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ എന്റെ പേരിൽ ഡിആർകെ ആർമി ഉണ്ടായിരുന്നു. സഹമത്സരാർത്ഥികൾക്കെതിരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ അവരെ മോശം പറയുന്നത് എന്നെ മോശം പറയുന്നതിന് തുല്യമാണെന്ന് വീഡിയോ ചെയ്ത ആളാണ് ഞാൻ'.

'ലാലേട്ടനെതിരെ ചിലർ നെഗറ്റീവ് കമന്റ് പറഞ്ഞപ്പോൾ ഞാൻ അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് വീഡിയോ ചെയ്തിരുന്നു. ലാലേട്ടൻ എനിക്ക് രണ്ട് സിനിമ ഓഫർ ചെയ്തി്രുന്നു. അത് ഇതുവരെ നടന്നിട്ടില്ല. ലാലേട്ടൻ പറഞ്ഞ കാര്യമായതിനാൽ നടക്കും. കൊവിഡ് ഒക്കെ അല്ലായിരുന്നോ. എനിക്ക് ഇഷ്ടപ്പെട്ട ലാലേട്ടനെ നെഗറ്റീവ് പറഞ്ഞപ്പോൾ ഞാൻ ഇടപെട്ടതാണ്'
ഐശ്വര്യയെന്നാൽ സൗന്ദര്യം എന്നാക്കിയോ? കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകർ വൈറൽ

'എന്റെ പേരിൽ ഡിആർകെ ട്രസ്റ്റ് തുടങ്ങാൻ വരെ ചിലർ ആലോചിച്ചിരുന്നു. അതിനെ ഞാൻ എതിർക്കുകയാണ് ചെയ്തത്. ഡിആർകെ ഫാമിലി എന്ന പേരിൽ ഇപ്പോഴും വാട്സ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. എനിക്ക് എന്റെ കൂടെ യുട്യൂബേഴ്സിനെയോ പിആർ വർക്കേഴ്സിനെയോ കൊണ്ട് നടക്കേണ്ട കാര്യമില്ല. മറ്റുള്ളവരെ കുറിച്ച് തനിക്ക് അറിയില്ല'.
അമ്പമ്പോ കൈപൊള്ളും; അറിയാം ലോകത്തിലെ ചെലവേറിയ രാജ്യങ്ങൾ

'അടുത്ത ബിഗ് ബോസ് സീസണിലേക്ക് തന്നെ വിളിച്ചാലും വിളിച്ചില്ലേലും വിഷമമില്ല. ആരോഗ്യമുണ്ടെങ്കിൽ പോകാൻ പറ്റുമെങ്കിൽ പോകും. ഞാൻ ജീവിക്കുന്നത് സമൂഹത്തിന് വേണ്ടിയാണ്. എനിക്ക് ലഭിക്കുന്നതിൽ ബഹുഭൂരിപക്ഷവും ഞാൻ ചാരിറ്റിക്ക് വേണ്ടിയാണ് നൽകുന്നത്. എനിക്ക് പണമുണ്ടാക്കി എന്റെ കുടുംബത്തിന് കൊടുക്കേണ്ട കാര്യമില്ല. എന്റെ കാര്യങ്ങൾ സുതാര്യമാണ്'












Click it and Unblock the Notifications