Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖില്‍ മാരാറെ എതിർത്തതാണോ ബിഗ് ബോസില്‍ നിന്നും പുറത്താവാന്‍ കാരണം: അനു ജോസഫ് വെളിപ്പെടുത്തുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഒരു മത്സരാർത്ഥിയുമായും യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് അനു ജോസഫ്. എല്ലാവരുമായി നല്ല ബന്ധമാണ്. അവിടെ പരസ്പരം കുറ്റവും കുറവുമൊക്കെ പറയും. അതൊക്കെ മത്സരത്തിന്റെ ഭാഗമാണെന്നും അനു ജോസഫ് പറയുന്നു. എല്ലാവരുമായുള്ള ബന്ധം നിലനിർത്തുമെന്നും ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കുന്നു. വൈല്‍ഡ് കാർഡ് എന്‍ട്രിയായി എത്തിയ താരം ഷോയില്‍ നിന്നും കഴിഞ്ഞയാഴ്ച പുറത്തായത്.

ബിഗ് ബോസിലെ ഗ്രൂപ്പിസത്തോടൊപ്പം തന്നെ താന്‍ ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായിരുന്നോ എന്നതിനെക്കുറിച്ചും അനു ജോസഫ് അഭിമുഖത്തില്‍ സംസാരിക്കുന്നു. അവിടെയുള്ള ആളുകള്‍ പറഞ്ഞിരുന്നത് ഞാന്‍ അഖില്‍ മാരാറുടെ ഗ്രൂപ്പിലാണെന്നാണ്, പുറത്ത് വന്നപ്പോള്‍ ചിലർ പറയുന്നു ഞാന്‍ പുറത്തായത് അഖില്‍ മാരാർക്കെതിരെ സംസാരിച്ചതുകൊണ്ടാണെന്ന്. സത്യം പറഞ്ഞാല്‍ എനിക്ക് ഇതൊന്നും മനസ്സിലായിട്ടില്ല. അഖില്‍ മാരാറോ ശോഭയോ ജുനൈസോ ഒന്നുമല്ല എന്റെ പ്രശ്നം, അവർ സൃഷ്ടിക്കുന്ന വിഷയങ്ങളോടാണ് പ്രതികരിക്കുന്നതെന്നും അവർ പറയുന്നു.

 anujoseph

അഖില്‍ മാരാർ പറയുന്ന ചില ആശയങ്ങളോട് എനിക്ക് യോജിപ്പുണ്ട്. എന്നാല്‍ ചില വിഷയങ്ങളില്‍ ഒട്ടും യോജിക്കാനാവില്ല. അതിപ്പോള്‍ യോജിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ആര് പറഞ്ഞാലും അതിനെതിരെ നമ്മള്‍ പ്രതികരിക്കും. വ്യക്തിപരമായി എനിക്ക് ശരിയല്ല എന്ന് തോന്നുന്ന കാര്യം ആരുടെ അടുത്തും ഞാന്‍ തുറന്ന് പറയാറുണ്ട്. അങ്ങനെ മാത്രമാണ് അഖിലിനോട് സംസാരിച്ചത്. അല്ലാതെ അഖിലിനെതിരായി സംസാരിച്ചുവെന്ന് അഖിലിന് പോലും തോന്നിയിട്ടുണ്ടാവില്ല.

ചില സമയത്ത് ശോഭ മനഃപ്പൂർവ്വം പ്രശ്നങ്ങളും തർക്കങ്ങളും ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്. ചേച്ചീ കണ്ടന്റിന് വേണ്ടി വിഷയമുണ്ടാക്കല്ലേയെന്ന് അവിടെ തന്നെ മറ്റുള്ളവർ പറയാറുണ്ട്. എന്നാല്‍ ഒരാളുടെ മാനസികാവസ്ഥ എന്താണെന്ന് പൂർണ്ണമായും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. ഒരു ഘട്ടം കഴിഞ്ഞാല്‍ അവിടുത്തെ ചിന്താഗതിയൊക്കെ മാറും. ആളുകള്‍ വേറെയെന്തെങ്കിലും സംസാരിക്കുകയാണെങ്കിലും നമ്മളെ കുറിച്ചാണോ എന്ന തോന്നലുണ്ടാവുമെന്നും അനു പറയുന്നു.

ഒരു സ്പെയിസ് എവിടെ കിട്ടും, കണ്ടന്റ് എവിടെ കിട്ടും എന്ന് നോക്കി ആളുകള്‍ നടക്കും. മത്സരത്തില്‍ മുന്നോട്ട് പോവാന്‍ ഇതെല്ലാം ആവശ്യമാണ്. കയ്യാങ്കളിയിലും വഴക്കിലും അധികം ഇടപെടാന്‍ പറ്റിയില്ലെങ്കിലും തന്ന ടാസ്കുകളൊക്കെ മനോഹരമായി തന്നെ ചെയ്യാന്‍ സാധിച്ചു. അടുക്കളയില്‍ കുറച്ച് കൂടുതല്‍ സജീവമായിരുന്നു. അവസാനം കാലിന് വയ്യാതായപ്പോള്‍ മാത്രമാണ് കുക്കിങ്ങില്‍ നിന്നും മാറിയത്.

പുറത്ത് നിന്നുള്ള ആളുകള്‍ക്ക് എല്ലാം കാണാന്‍ സാധിക്കുമെങ്കിലും അവിടെയുള്ള ആളുകള്‍ക്ക് അങ്ങനെയല്ല. ആളുകള്‍ പല ഭാഗത്തായിട്ടാണ് ഉണ്ടാവുക. ഗ്രൂപ്പ് പൊളിക്കുക എന്നുള്ളത് ബിഗ് ബോസ് എനിക്ക് തന്ന ടാസ്കായിരുന്നു. എല്ലാവരും വ്യക്തിപരമായ തനിച്ച് വന്ന ആളുകളാണ്. അതുകൊണ്ട് തന്നെ എല്ലാവരും തനിച്ച് തന്നെ മത്സരിക്കട്ടേയെന്ന ചിന്താഗതി എനിക്കും ഉണ്ടായിരുന്നുവെന്നും അനു പറയുന്നു.

 akhil-

ആശയപരമായി യോജിക്കുന്ന ആരോടെങ്കിലും അല്‍പ്പ നേരം ഇരുന്ന് സംസാരിച്ചിട്ടുണ്ടെങ്കില്‍ അപ്പോള്‍ പറയും ആ ഗ്രൂപ്പിലാണെന്ന്. എത്ര തനിച്ച് മത്സരിക്കുന്നു എന്ന് പറഞ്ഞാലും ആളുകളോട് സംസാരിക്കാതിരിക്കാന്‍ സാധിക്കില്ലാലോ. ഗ്രൂപ്പ് എന്നതിന് ഉപരി നല്ല സുഹൃത്തുക്കള്‍ അവിടേയുണ്ട്. ഉദാഹരണത്തിന് അഖില്‍ മാരാറും-ഷിജുവും. അതൊക്കെ മികച്ച രീതിയില്‍ മുന്നോട്ട് പോവട്ടേയെന്നാണ് ഞാന്‍ കരുതിയത്.

സൗഹൃദങ്ങളെ പോസിറ്റീവായും നെഗറ്റീവായും ചിത്രീകരിക്കാം. എന്റെ അഭിപ്രായത്തില്‍ രണ്ടുപേർ തമ്മില്‍ സംസാരിക്കുന്നത് അവരുടെ മാത്രം കാര്യമാണ്. അതില്‍ മറ്റുള്ളവർ ഇടപെടേണ്ട കാര്യമില്ല. ഷോ എന്തായാലും ഇപ്പോള്‍ എഴുപത് ദിവസങ്ങള്‍ പിന്നിട്ടു. റിനോഷ് കുറച്ചുകൂടെ സജീവമായി തുടങ്ങുമെന്നാണ് കരുതുന്നത്. മിഥുനും സജീവമായേക്കും ഇതെല്ലാം അനുകൂലമാവുമോ പ്രതികൂലമാവുമോയെന്ന് കണ്ടറിയാമെന്നും താരം കൂട്ടിച്ചേർക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+