Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് എനിക്കൊരു ടാസ്ക് തന്നു: അഖില്‍ മാരാറോട് യോജിക്കാനാവാത്ത കാര്യവും അനു പറയുന്നു

നൂറ് ശതമാനവും ഒർജിനലായിട്ടാണ് ബിഗ് ബോസ് വീട്ടിനുള്ളില്‍ കഴിഞ്ഞതെന്ന് അനു ജോസഫ്. മുഴുവന്‍ സമയവും അഭിനയിച്ച് ജീവിക്കുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് നടക്കുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ ഞാന്‍ ഞാനായിട്ടാണ് അവിടെ നിന്നതെന്നും താരം വ്യക്തമാക്കുന്നു. സീസണിലേക്ക് വൈല്‍ഡ് കാർഡ് എന്‍ട്രിയായി എത്തിയ താരം കഴിഞ്ഞയാഴ്ചയായിരുന്നു പുറത്തായത്. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ അനുഭവങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് മുന്നോട്ട് വന്നിരിക്കുകയാണ് താരം.

ഒരു 'പുലി' ആയിട്ടാണ് വീട്ടിനുള്ളിലേക്ക് പോവുന്നതെന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. ആളുകള്‍ ചിന്തിച്ച് അവരായിട്ട് ഉണ്ടാക്കിയ കാര്യമാണ് അത്. അവിടുത്തെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ എനിക്ക് പ്രതികരിക്കാന്‍ കഴിയുള്ളു. അല്ലാതെ ഇവിടുന്ന് പഠിച്ച് പോയ ഒരു തിരക്കഥയല്ല, അവിടെ അവതരിപ്പിച്ചത്. ഞാന്‍ എന്ന വ്യക്തി എന്താണോ, അത് തന്നെയാണ് അവിടേയും കണ്ടതെന്നും സ്വന്തം യൂട്യൂബ് ചാനലിലൂടെ അനു ജോസഫ് പറയുന്നു.

anu joseph

എപ്പോഴും വയലന്‍സ് എന്ന രീതി എനിക്ക് ഇഷ്ടമല്ല. ആവശ്യത്തിനാണ് നമ്മള്‍ പ്രതികരിക്കേണ്ടത്. സൈലന്‍റായിട്ടും കാര്യങ്ങളെ മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും. അതോടൊപ്പം തന്നെ എന്റെ മുന്നില്‍ വരാത്ത കാര്യങ്ങളില്‍, എനിക്ക് അറിയാത്ത കാര്യങ്ങളില്‍ ഞാന്‍ പ്രതികരിക്കാന്‍ പോവാറില്ല. ഗ്രൂപ്പ് പൊളിക്കുക എന്നുള്ളത് ബിഗ് ബോസ് എനിക്ക് തന്ന ടാസ്കായിരുന്നു. അതുപൊലെ തന്ന മറ്റൊരു ടാസ്കായിരുന്നു ചിലരെ ബെഡ് മാറ്റിക്കിടത്തുക എന്നുള്ളത്. അത് എന്നോട് പറയുന്നതിനോടൊപ്പം വീട്ടില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഗ്രൂപ്പ് പൊളിക്കാന്‍ പോയ ഞാന്‍ ഗ്രൂപ്പിന്റെ ഭാഗമായി മാറിയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ആരോടും സംസാരിക്കാതെ അവിടെ നില്‍ക്കാന്‍ സാധിക്കില്ല. രണ്ട് ആളുകള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ എങ്ങനെയാണ് ഗ്രൂപ്പായി മാറുന്നത്. ശോഭ ബിസിനസ് ചെയ്യുന്നത് ആളുകളെ സുഖിപ്പിച്ചാണെന്ന് അഖില്‍ മാരാർ പറഞ്ഞത് ഒരു പ്രകോപനത്തിന്റെ ഭാഗമായിട്ടാണ്. പിന്നെ അവന്‍ അതിനെ ന്യായീകരിച്ചതായിട്ട് തനിക്ക് തോന്നിയെന്നും അനു കൂട്ടിച്ചേർക്കുന്നു.

akhil

അഖില്‍ മാരാർ എന്ന് പറയുന്ന വ്യക്തി, അയാളുടെ കാഴ്ചപ്പാട് എന്നിവയെല്ലാം ഓക്കെയാണ്. എന്നാല്‍ അയാള്‍ ഉപയോഗിക്കുന്ന ചില വാക്കുകള്‍ പ്രശ്നമാണ്. അതുകൊണ്ടാണ് ഞാന്‍ അതിനെ എതിർത്ത്. സ്വയം പര്യാപ്തത വേണമെന്ന് കരുതി പൊരുതി ജീവിക്കുന്ന ഒരുപാട് സ്ത്രീകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഞാനും ബിസിനസ് ചെയ്യുന്നു. അത്തരത്തിലുള്ള ഒരു കൂട്ടം ആളുകള്‍ക്കെതിരെ സംസാരിക്കുന്നത് പോലെയാണ് അത് അനുഭവപ്പെടുക.

അക്കാര്യം ഞാന്‍ അഖില്‍ മാരാറുമായി സംസാരിക്കുകയും തർക്കമുണ്ടാവുകയും ചെയ്തു. അപ്പോഴും ഞാന്‍ ഇനിയും പറയുമെന്നായിരുന്നു മാരാറുടെ നിലപാട്. ശോഭക്ക് 'സുഖിപ്പിക്കല്‍ അവാർഡ്' കിട്ടി എന്ന് പറയുന്ന ഒരു സംഭവം ഉണ്ടായത് ഞാന്‍ ചെല്ലുന്നതിന് മുമ്പാണ്. രണ്ടാമത് റെനീഷയോടെ നീ മാരാറെ സുഖിപ്പിച്ച് നില്‍ക്കുകയല്ലേയെന്ന് ശോഭ പറയുന്നത് ഞാന്‍ നേരിട്ട് കേട്ടിട്ടില്ല. ആര് ആരോട് ഉപയോഗിച്ചാല്‍ ആ വാക്കിന്റെ അർത്ഥം വളരെ മോശം എന്ന് തന്നെയാണ് എനിക്ക് തോന്നുന്നതെന്നും താരം വ്യക്തമാക്കുന്നു.

റെനീഷയോട് ശോഭ പറഞ്ഞത് ഞാന്‍ കേള്‍ക്കാത്തിടത്തോളം കാലം എനിക്ക് ആ വിഷയം ശോഭയോട് ചോദിക്കാന്‍ സാധിക്കില്ല. അഖില്‍ മാരാർ എന്റെ അടുത്ത് നിന്ന് സംസാരിച്ചത് കൊണ്ടാണ് ഞാന്‍ എതിർത്തത്. വ്യക്തിയല്ല, വിഷയമാണ് എന്റെ പ്രശ്നം. ജുനൈസ് പറഞ്ഞാലും, ശോഭ പറഞ്ഞാലും ശരി എന്ത് പറയുന്നോ എന്നുള്ളതാണ് ഞാന്‍ നോക്കുകയെന്നും അനു ജോസഫ് കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+