Get Updates
Get notified of breaking news, exclusive insights, and must-see stories!

'സെക്സ് ഈസ്‌ എ നോർമൽ തിങ്ങ്; ചുറ്റിനും കാമറയുണ്ടെന്ന് അറിയാത്ത ആളാണോ റിനോഷ്'; കുറിപ്പ്

കൊച്ചി: ബിഗ് ബോസ് സീസൺ 5 ഫൈനലിലേക്ക് അടുക്കുമ്പോൾ മത്സരാർത്ഥികൾ തമ്മിലുള്ള വാക്ക് പോരും ഹൗസിൽ മുറുകുകയാണ്. വിഷ്ണു ഉന്നയിച്ച 'സെക്സ് ജോക്ക്' ആരോപണമായിരുന്നു കഴിഞ്ഞ ദിവസം ഹൗസിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായത്.

റിനോഷിനെതിരെയായിരുന്നു വിഷ്ണുവിൻറെ ആരോപണം.സഹോദരിയെ പോലെ കരുതുന്നുവെന്ന് പറഞ്ഞ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായ ഒരു മത്സരാർത്ഥിയോട് റിനോഷ് സെക്സ് ജോക്ക് പറഞ്ഞുവെന്നാണ് വിഷ്ണു ആരോപിച്ചത്. ഇതിനെതിരെ റിനോഷ് കടുത്ത ഭാഷയിൽ രംഗത്തെത്തുകയായിരുന്നു.

vishnu-joshi-

പുറത്ത് പോയ ഒരു മത്സരാർത്ഥിക്കെതിരെ, അവർക്ക് കുടുംബം ഉണ്ടെന്ന് പോലും ആലോചിക്കാതെ അനാവശ്യ ആരോപണമാണ് വിഷ്ണു ഉയർത്തുന്നതെന്നായിരുന്നു റിനോഷ് പ്രതികരിച്ചത്. തന്റെ സഹോദരിയെ പോലെ തന്നെയാണ് ആ മത്സരാർത്ഥിയെന്നും പെങ്ങളോട് സെക്സ് സംസാരിക്കാൻ പാടില്ലേയെന്നും റിനോഷ് ചോദിച്ചു. സെക്സ് എന്നത് ഒരു സാധാരണ സംഗതിയാണെന്നും റിനോഷ് തുറന്നടിച്ചു.

എന്തായാലും വിഷ്ണുവിന്റെ ആരോപണത്തിനെതിരെ ഹൗസ് അംഗങ്ങളിൽ ചിലരും രംഗത്തെത്തി. ഹൗസിൽ ഏറ്റവും കൂടുതൽ സെക്സ് ജോക്ക് സംസാരിച്ച വിഷ്ണു എന്തടിസ്ഥാനത്തിലാണ് പുറത്ത് പോയൊരാൾക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ജുനൈസ്, നാദിറ അടക്കമുള്ളവർ ചോദ്യം ചെയ്തത്.

ഇപ്പോഴിതാ വിഷയത്തിൽ വിഷ്ണുവിന്റെ ആരോപണത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് ഒരു ആരാധകനും. റിനോഷ് എന്ന വ്യക്തി കയറി വരരുത് എന്ന രീതിയിൽ വിഷ്ണു ചെയ്ത ഒരു മോശം ഗെയിം ആയിട്ടേ ഇതിനെ കാണാൻ പറ്റൂവെന്നാണ് ആരാധകൻ കുറിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം-

റിനോഷിന്റെ ഫേക്ക് ഗെയിം വിഷ്ണു പൊളിച്ചു കൊടുത്തു എന്ന് പറയുന്ന ആളുകളോടാണ്, റിനോഷിന്റെ എന്ത് ഫേക്ക് ഗെയിം ആണ് വിഷ്ണു പൊളിച്ചു കൊടുത്തത് ബിഗ്‌ബോസ് എന്ന ഷോയിൽ ഒന്നോ രണ്ടോ ക്യാമറകൾ അല്ലെന്നും ചുറ്റിനും ക്യാമറകൾ ഉണ്ടെന്നും അറിയാത്ത വ്യക്തി ആണോ റിനോഷ് ജോർജ്.

അയാളും ശ്രുതിയും സെക്സ് സംസാരിച്ചിട്ടുണ്ടെങ്കിൽ തന്നെ അതൊരു മുറിയിൽ കയറി അടച്ചിരുന്നിട്ട് അല്ല. അതും ശ്രുതിയുടെ കൺസേണോട് കൂടി.അയാൾ ഒരു ഫേക്ക് ആണെങ്കിൽ അയാൾ അത് അവിടെ പറയുകയേ ഇല്ല. സെക്സ് ഈസ്‌ എ നോർമൽ തിങ്ങ്. അത് രണ്ട് പേർ പരസ്പര സമ്മതത്തോടെ സംസാരിച്ചാൽ എന്താണ് എന്ന അയാളുടെ വ്യൂ പോയിന്റ് അത് തന്നെയാണ് ബിഗ്‌ ബോസ് പോലെയൊരു ഷോയിൽ അയാൾ അതിനെ കുറിച്ചു സംസാരിക്കാൻ ഉള്ള റീസണും.

വിഷ്ണു അടക്കം സെക്സ് ജോക്ക്സ് പറഞ്ഞിട്ടുണ്ടെന്ന് നമ്മൾ കണ്ടതാണ് അവൻ അടക്കം അത് സമ്മതിച്ചതുമാണ്.വിഷ്ണുവും ഇതേ കാര്യം പറഞ്ഞിട്ടുണ്ടല്ലോ എന്ന് ചോദിക്കുമ്പോൾ വിഷ്ണുവിനെ ന്യായികരിക്കുന്നവർ തിരിച്ചു ചോദിക്കുന്നത് അതിനു അവൻ ആരോടും അവിടെ സിസ്റ്റർ പോലെ കാണുന്നു എന്ന് പറഞ്ഞില്ലല്ലോ എന്നാണ് . അല്ല സിസ്റ്റർറെ പോലെ കാണുന്നവരോട് സെക്സ് ജോക്ക് ഓർ സെക്സിനെ കുറിച്ച് സംസാരിക്കാൻ പാടില്ല, ബാക്കി ലോകത്ത് ഉള്ള സ്ത്രീകളോട് മൊത്തം സംസാരിച്ചോ എന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്.

പിന്നെ അവിടെ അവർ എന്തിന്റെ ബേസിൽ അത് സംസാരിച്ചു എന്ന് പറയാനോ അവരുടെ ഭാഗം പറയാനോ ശ്രുതി അവിടെ ഇല്ല.ശ്രുതി അവിടെ ഇല്ലാത്തപ്പോൾ ശ്രുതിക്ക് അതിനു എതിരെ റിയാക്ട് ചെയ്യാൻ പോലും പറ്റാത്ത സാഹചര്യത്തിൽ വിഷ്ണു ഇത് അവിടെ എടുത്തിട്ടത് വളരെ ചീപ്പ്‌ ഗെയിം ആണ്.അതും അത്തരം സെക്സ് ജോക്സ് ഹൗസിൽ ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ള വിഷ്ണു തന്നെ അതിനെ ചോദ്യം ചെയ്യുന്നതാണ് അതിലെ ഏറ്റവും വലിയ വിരോധാഭാസം.

ഏത് രീതിയിലും റിനോഷ് എന്ന വ്യക്തി കയറി വരരുത് എന്ന രീതിയിൽ വിഷ്ണു ചെയ്ത ഒരു ഡേർട്ടി ഗെയിം ആയിട്ടേ ഇതിനെ കാണാൻ പറ്റു. അല്ലാതെ ഫേക്ക് പൊളിച്ചു എന്നുള്ള മാസ്സ് ഡയലോഗ് ഒന്നും വിഷ്ണുവിന്റെ ഈ ചീഞ്ഞ ഗെയിനു കൊടുക്കണ്ട'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+