Get Updates
Get notified of breaking news, exclusive insights, and must-see stories!

'മിഥുൻ വിഷയത്തിൽ റിനോഷ് ചെയ്ത കുറ്റങ്ങൾ അതാണെന്ന്,പുറത്ത് പണിയാവുമെന്ന് പറഞ്ഞ് കൊടുത്തു'; കുറിപ്പ്

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർത്ഥിയായ റിനോഷ് ജോർജിനെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് അടുത്തിടെ അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. റിനോഷ് സൗഹൃദം പുലർത്തിയിരുന്ന ശ്രുതി ലക്ഷ്മിയുമായി ചേർത്ത് കൊണ്ടാണ് സൈബർ ആക്രമണം കടുത്തതെന്നും തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കുടുംബം പറഞ്ഞിരുന്നു.

അതിനിടെ ഇപ്പോഴിതാ അനിയൻ മിഥുന്റെ വിഷയത്തിലും റിനോഷിനെതിരെ രൂക്ഷമായ ഡീഗ്രേഡിംഗ് നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇപ്പോൾ ഒരു ബിഗ് ബോസ് ആരാധകൻ. 'മിഥുന്റെ പ്രണയകഥയെ' ചൊല്ലി വിവാദം ഉയരുന്നതിനിടയിലാണ് റിനോഷിനെതിരേയും ചിലർ രംത്തെത്തുന്നതെന്ന് ആരാധകൻ പറയുന്നു. ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിലാണ് പ്രതികരണം. വായിക്കാം.

rinoshnew

'ഡീഗ്രെഡിങ്, ഡീഗ്രെഡിങ്, ഡീഗ്രെഡിങ്. അന്തമില്ലാത്ത നിലയിലേക്ക് റിനോഷിന് എതിരായി ഡീഗ്രെഡിങ് കൂടുകയാണ്. റിബ്ബ് ബ്രേക്കിംഗ് ഇഷ്യൂവിൽ അനിയൻ മിഥുൻ പറഞ്ഞതിന് ഡീഗ്രെയ്ഡിങ് - നീ അങ്ങനെ ഒന്നും ചെയ്യില്ല എന്നു റിനോഷ് പറയുന്ന ഭാഗം കട്ട് ചെയ്ത് മനഃപൂർവ്വം ഉണ്ടാക്കിയ വീഡിയോ വെച്ച്. അനിയൻ മിഥുൻ തല മസ്സാജ് ചെയ്യിപ്പിക്കുന്നതിൽ - ഒരാളുടെ അടുത്തും മസ്സാജ് ചെയ്യിപ്പിക്കാനും അനാവശ്യമായി ഒരു കാര്യത്തിനും അപ്രോച്ച് ചെയ്യാത്ത റിനോഷിന് അവിടെയും ഡീഗ്രെഡിങ്.

അനാവശ്യമായി സംസാരിക്കുകയോ നാവ് കടിച്ചു പേടിപ്പിക്കുകയോ ചെയ്തില്ല എങ്കിൽ വാഴ എന്ന ഡീഗ്രെഡിങ്. ബിഗ്ഗ് ബോസ്സ് റീച്ചിനും അപ്പുറത്തേക്ക് റീച്ച് കിട്ടിയ ലാലേട്ടന്റെ ചിരിക്ക് കാരണമായ "വളി" പരാമർശത്തിന് വേറെ ഡീഗ്രെഡിങ്.
ബിഗ്ഗ് ബോസ്സ് വീട്ടിൽ ശ്രുതി എന്ന വ്യക്തിയുമായി സൗഹൃദം ഉണ്ടാക്കിയത്തിനു, ആ വ്യക്തി സ്ത്രീ ആണ് എന്നത് കൊണ്ട് മാത്രം കേട്ടാൽ അറയ്ക്കുന്ന ഡീഗ്രെഡിങ്. ‌‌

ഷിജുവും സെറീനയും ശോഭയും ഒക്കെ നിൽക്കുന്ന ഒരു സ്ഥലത് തമാശയായി പറഞ്ഞ കാര്യത്തിന്റെ പേരിൽ ഡ്രഗ്സ് പ്രമോട്ട് ചെയ്യുന്നു എന്ന ഡീഗ്രെഡിങ്. കൺസെൻന്റോടെ ശ്രുതി എന്ന വ്യക്തിയുമായി സംസാരിച്ച, ശ്രുതിയ്ക്ക് പരാതി ഇല്ലാത്ത കാര്യത്തിന് വേറെ ഡീഗ്രെഡിങ്. റിനോഷിന്റെ ഫാൻ പവർ എല്ലാം പിആർ ആണെന്നുള്ള ഡീഗ്രെഡിങ്.

ബിഗ്ഗ് ബോസ്സ് ഷോയിൽ വരുന്നതിനു മുൻപ് തന്റെ വീഡിയോ സോങ്‌സിലൂടെയും മറ്റും റിനോഷിന് ചെറിയ ഫാൻ ബേസ് ഉണ്ട്. അതിനൊപ്പം ബിഗ്ഗ് ബോസ്സ് ഷോയിൽ അയാളെ കണ്ട ആളുകൾ നൽകുന്ന വോട്ടുമാണ് റിനോഷിന് ഉള്ളത്. പിആർ കൊണ്ടോ പൈസ എറിഞ്ഞോ ഒരു വോട്ടും പിടിക്കാൻ ഉള്ള സാമ്പത്തിക സ്ഥിതി ഉള്ള ആൾ അല്ല റിനോഷോ റിനോഷിന്റെ ഫാമിലിയോ കൂട്ടുകാരോ.

ബിഗ്ഗ് ബോസ്സ് ഷോയ്ക്ക് മുൻപ് സാമ്പത്തിക പരാധീനത കാരണം തന്നെ തന്റെ സ്വപ്നം ആയ സിനിമ, സംഗീതം ഒക്കെ ഉപേക്ഷിച്ചു സെയിൽസ് പേഴ്സൻ ആയി ജോലിക്ക് പോയി വരുമാനം കണ്ടെത്തേണ്ടി വന്ന ആളാണ് റിനോഷ്. പുതിയതയി, ബിഗ്ഗ് ബോസ്സ് ഷോയിൽ വെച്ചു മാത്രം കണ്ടു പരിചയം ഉള്ള അനിയൻ മിഥുൻ എന്ന വ്യക്തി നടത്തിയ നുണ പ്രചാരണത്തിനും ഡീഗ്രെഡിങ് റിനോഷിന്.

ആ വീട്ടിൽ ഉള്ളവരൊക്കെ മിഥുൻ പറഞ്ഞ കഥ കേട്ട് മിണ്ടാതെ ഇരുന്നവരാണ്. റെനീഷയും സെറീനയും പറഞ്ഞ കഥയിൽ അവിശ്വാസം പ്രകടിപ്പിച്ചവർ പോലും മിഥുന്റെ കഥയിൽ അവിശ്വാസം പ്രകടിപ്പിച്ചവരല്ല. മിഥുന്റെ കഥയിലെ പൊരുത്തക്കേടുകൾ ബിഗ്ഗ് ബോസ്സ് പുറത്ത് കൊണ്ടു വന്നപ്പോൾ അവിടെ കുറ്റക്കാരൻ റിനോഷ്.

മൂന്നര കോടി ജനങ്ങൾക്ക് മുന്നിൽ കള്ളൻ ആയി എന്ന തോന്നലിൽ സ്വബോധം നഷ്ട്ടപ്പെട്ട ഒരാളെ തള്ളിപറഞ്ഞില്ല എന്നും ലാലേട്ടന്റെ മുന്നിൽ വെച്ചു സത്യം പറയാൻ പ്രേരിപ്പിച്ചില്ല എന്നതും ഒക്കെയാണ് റിനോഷ് ചെയ്ത കുറ്റങ്ങൾ ആയി പറയുന്നത്. മിഥുനിന് ബോധം പോയ സമയത്ത് തന്നെ, ഇന്ത്യൻ ആർമിയെ ഒക്കെ ഈ കഥയിൽ കൊണ്ടു വന്നത് അവർ സ്വാഭാവികമായി സംശയം ഉയർത്തും എന്നു റിനോഷ് മിഥുനിനെ അവന്റെ ഫിസിക്കൽ മെന്റൽ അവസ്‌ഥ മനസ്സിലാക്കിയും പറഞ്ഞു കൊടുക്കുന്നുണ്ട്.

പക്ഷെ തുടർന്ന് വന്ന ലാലേട്ടന് മുന്നിലും മിഥുൻ അവന്റെ കഥയിൽ ഉറച്ചു നിൽക്കുക ആണുണ്ടായത്. ലാലേട്ടന് പോയ ശേഷവും, ഇത് നിനക്ക് പുറത്ത് നല്ല പണി ആവും എന്നു അനിയൻ മിഥുനിനോട് റിനോഷ് വീണ്ടും പറയുന്നുമുണ്ട്. എന്നാലും റിനോഷ് കുറ്റക്കാരൻ. ബിഗ്ഗ് ബോസ്സ് വീട്ടിൽ ഗ്രൂപ്പ് ആയി കളിക്കുന്ന നില നിൽക്കുന്ന പല മത്സരാർത്ഥികളും ഉണ്ട്.

സ്ലറ്റ് ഷെയിം, മോശം അക്ഷൻസ് കാണിച്ചവർ, ഫിസിക്കൽ അസാൾട്, തെറി വിളി, പുറത്ത് പോയ മത്സരാർത്ഥികളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിട്ടവർ, അങ്ങനെ പലരും. നിങ്ങൾ എപ്പോഴെങ്കിലും ഇത്തരം പ്രവൃത്തികളെ സപ്പോർട്ട് ചെയ്തു തന്നെ നിൽക്കുന്ന അവരുടെ സുഹൃത്തുക്കളെ മറ്റൊരാളുടെ പ്രവൃത്തിയുടെ പേരിൽ ഡീഗ്രെഡ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ? അവിടെയും റിനോഷിന് യാതൊരു വിധ ദയയും ഇല്ലാത്ത ഡീഗ്രെഡിങ്.

റിനോഷ് ചെയ്ത തെറ്റുകളുടെ പേരിൽ നിങ്ങൾ അയാളെ വിമർശിക്കൂ. അല്ലാതെ എന്തിനും ഏതിനും വിമർശനങ്ങൾ എന്നത് വളരെ അധികം ക്രൂരമാണ്. പലപ്പോഴും അത് പേർസണൽ ലെവലിൽ നിന്ന് മാറി അയാളെയും അയാളുടെ ഫാമിലിയേയും തേജോവധം ചെയ്യുന്ന നിലയിലേക്ക് പരിണമിക്കുകയാണ്.

കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായ രണ്ട് സംഭവവികാസങ്ങളെ തുടർന്ന് ഉണ്ടായ റിനോഷിന് എതിരായ കനത്ത ഡീഗ്രെഡിങ്നെ തുടർന്ന് മെഡിക്കൽ സഹായം പോലും തേടേണ്ട നിലയിലേക്ക് റിനോഷ്ന്റെ അമ്മ അച്ഛൻ എന്നിവർ എത്തുകയുണ്ടായി. അതിനു മുൻപ് കനത്ത ഡീഗ്രെഡിങ്നെ തുടർന്ന് പബ്ലിക് പോസ്റ്റ് ഇടേണ്ട അവസ്‌ഥ ഉണ്ടായി റിനോഷ് ടീമിന്.

ബിഗ്ഗ് ബോസ്സ് ഷോയിൽ നിങ്ങൾ കാണുന്ന കാര്യത്തിനും അപ്പുറത്തേക്ക് നിങ്ങളുടെ ഭവനകൾക്ക് അനുസരിച്ചു കഥകൾ മിനഞ്ഞു ഡീഗ്രെഡിങ് നടത്തുന്നത് ക്രൂരമാണ്. ബിഗ്ഗ് ബോസ്സ് ഷോയ്ക്ക് ശേഷവും റിനോഷിന് ഒരു ലൈഫ് ഉണ്ടെന്നും അയാളുടെ കരിയർനെ പോലും ബാധിക്കുന്ന നിലയിലാണ് നിങ്ങളുടെ ഡീഗ്രെഡിങ് എന്നും ഓർക്കുക.

നിങ്ങൾ ഇനിയും ഡീഗ്രെഡ് ചെയ്യുക. അയാളുടെ പേർസണൽ, പ്രൊഫഷണൽ ലൈഫ് തകർക്കാൻ കഴിയുന്നത് എല്ലാം ചെയ്യുക. റിനോഷിനോടുള്ള ഇഷ്ടത്തിന്റെ പേരിൽ, ബിഗ്ഗ് ബോസ്സ് വീട്ടിലെ അയാളെ കണ്ട്, അയാൾക്ക് ഒപ്പം ചേർന്നവർ, ഇനിയും വന്നു ചേർന്നു കൊണ്ടിരിക്കുന്നവരുടെ ഒക്കെ പിന്തുണയോടെ ബിഗ്ഗ് ബോസ്സ് വീട്ടിൽ റിനോഷ് തുടരും. എല്ലാ ഡീഗ്രെഡിങ്ങുകളെയും തകർത്തു കൊണ്ട് ആ വീട്ടിൽ നിന്ന് ഏറ്റവും അവസാനം പടിയിറങ്ങുന്ന ആൾ റിനോഷ് ആവും'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+