'അഖിലിനും ജുനൈസിനുമൊക്കെ ആ കഴിവുണ്ട്, പക്ഷേ സെറീനയ്ക്ക് ഇല്ല'; എന്തുകൊണ്ട് യോഗ്യത ഇല്ല,വിമർശനം
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5ൽ പതിഞ്ഞ താളത്തിൽ ഗെയിം തുടങ്ങിയ താരമായിരുന്നു സെറീന ആൻ ജോൺസൺ. എന്നാൽ ഷോ പുരോഗമിക്കവെ ഗ്രാഫ് ഉയർത്താൻ സെറീനയ്ക്ക് സാധിച്ചു. റെനീഷയുമായുള്ള സൗഹൃദവും സാഗർ സൂര്യയുമായിട്ടുള്ള സെറീനയുടെ അടുപ്പം എന്നിവയെ പുറത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു.
എന്നാൽ ബിഗ് ബോസിലെ മത്സരാർത്ഥിയെന്ന നിലയിൽ സെറീന പരാജയമാണെന്നാണ് ബിഗ് ബോസ് ആരാധകരിൽ ഒരാൾ ഉയർത്തുന്ന വിമർശനം. യുഎഇയിൽ എച്ച് ആർ ആയി ജോലി ചെയ്തിരുന്ന സെറീനയ്ക്ക് ബിഗ് ബോസ് എന്നൊരു ഡിപ്പാർട്ട്മെന്റ് ഉണ്ടെങ്കിൽ അത് മികച്ച രീതിയിൽ നടത്തിക്കൊണ്ട് പോകാൻ സാധിക്കുമായിരുന്നുവെന്നും എന്നാൽ മത്സരാർത്ഥിയെന്ന നിലയിൽ അവർ ഈ ഷോയ്ക്ക് അനുയോജ്യ അല്ലെന്നും ആരാധകൻ പറയുന്നു. ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

'Why Cerena is a Big No??
1)സംഭാഷണങ്ങളിൽ പ്രത്യയശാസ്ത്രപരമായ നിലപാടുകൾ ഇല്ലായ്മ: അഖിൽ ,ജുനൈസ് , റിനോഷ് ഒക്കെ അവരുടെ ഐഡിയോളോജിക്കൽ വ്യൂ പോയിന്റിൽ ക്ലിയർ ആണ്.അതൊന്നും മനസ്സിൽ ആക്കാനുള്ള ഉള്ള വിവരമോ വായനയോ ഇല്ല
2)എലിറ്റിസ്റ്റ് മൈൻഡ് സെറ്റ്
ഷാജി കൈലാസ് സിനിമ പോലെ നായകൻ ഒരു ഡയലോഗ് കഴിയുന്നത് വരെ വാച്ച് നോക്കി കാത്തിരിക്കുകയൊന്നും യഥാർത്ഥ സംഭാഷണങ്ങളിൽ ഉണ്ടാകില്ല. യഥാർത്ഥ സംഭാഷണങ്ങളിൽ ക്വിസ് പരിപാടിയോ, ടിവി ചർച്ചയോ പോലെ വൺ ബൈ വൺ ആകാനും പറ്റില്ല.അത്തരം സംഭാഷണങ്ങളിൽ പങ്കെടുത്ത് തന്റെ പോയിന്റ് കൃത്യമായി പ്രസന്റ് ചെയ്യാൻ ഇൻസ്റ്റന്റ് ആയി പറ്റുന്നത് ഒരു സ്കിൽ ആണ്.അഖിൽ ,ജുനൈസ് എന്നിവർക്കൊക്കെ അത് വേണ്ടുവോളം ഉണ്ട്. എന്നാൽ സെറീനയ്ക്ക് അതില്ല.
റിനോഷിനും അതില്ല, പക്ഷെ അത് മനസ്സിൽ ആക്കി പിന്നീട് അത് ക്യത്യമായ അവസരത്തിൽ അവതരിപ്പിക്കാൻ റിനോഷിന് പറ്റും.മറിച്ച് സെറീന സ്വന്തം കഴിവ് കേടിനെ മറച്ചുവെക്കുന്നതിനു വേണ്ടി ചെയ്യുന്നത് സ്വയം ഒരു അപ്പർ ക്ലാസ് കൾച്ചർ വ്യക്തിയായി പ്രസന്റ് ചെയ്ത് ബാക്കി ഉള്ളവരെയൊക്കെ ക്ലാസ് ലെസ് ആയി ചിത്രീകരിക്കുക ആണ്."എനിക്ക് പറയാൻ സ്പേസ് താ' എന്ന് ഒരാൾക്ക് എപ്പോളും വിളിച്ചു പറയേണ്ടി വരുന്നത് ,പെട്ടെന്ന് ചിന്തിച്ച് ഉത്തരം പറയാൻ ഉള്ള കഴിവ് ഇല്ലാത്തത് കൊണ്ടാണ്.
3) സീറോ എന്റെർടെയിൻമെന്റ് വാല്യു
അഭിനയിക്കാനോ അല്ലെങ്കിൽ നർമ്മബോധമോ അല്ലെങ്കിൽ മറ്റെന്തിങ്കും എന്റർടെയിൻമെന്റോ ഇല്ല. ഒരു യങ് ഫിറ്റ് മലയാളിയുടെ ലുക്കിന്റെ ഗുണം അല്ലാതെ ഒന്നും ഇല്ല .ഹ്യൂമർ സെൻസ് -0
4) ഹിപ്പോക്രാറ്റ്, മോഡേൺ കുലസ്ത്രീ
ഒരേസമയം ആധുനികതയുടെ ഗുണങ്ങൾ അനുഭവിക്കുകയും അതിന് വേണ്ടി വാദിക്കുകയും അതേസമയം സദാചാര ചിന്ത വെച്ച് പുലർത്തുന്ന അത്തരം പ്രതികരണങ്ങൾ നടത്തുകയും ചെയ്യുന്ന വ്യക്തി
5)വിശ്വസിക്കാൻ കഴിയാത്തയാൾ
അഖിൽ-ഷിജു , റിനോഷ്-മിഥുൻ ഇവരുടേത് പോലെ എന്തിലും കൂടെ നിൽക്കും എന്ന് വിശ്വസിക്കാൻ ഒരാളെ പ്രേരിപ്പിക്കത്തക്ക ഒന്നും ഇല്ല.
അതായത് എപ്പോ വേണമെങ്കിലും സ്വയം നീതിമാനാണ് എന്ന് കാണിക്കാന് ഒപ്പം നിക്കുന്നവരെ ആരുടെ മുന്നിലും ഇട്ട് കൊടുക്കും. 98 മാർക്ക് കിട്ടിയാലും 2 മാർക്കിന് വേണ്ടി ടീച്ചറോട് തർക്കിക്കുന്നത് പിള്ളേരെ കണ്ടിട്ടില്ലേ, അതുപോലെ
6) വലിയ ഗെയിം പ്ലാനുകളൊന്നും ഇല്ല- വിഷ്ണു,അഖിൽ എന്തിന് ഇപ്പൊഴൊഒക്കെ ജുനൈസിന്റെ അത്ര പോലും പ്ലാൻ ഇല്ല ഒന്നിലും.ചുരുക്കത്തിൽ ഒരു കോർപ്പറേറ്റ് കമ്പനിയുടെ, സഹാനുഭൂതി ഇല്ലാത്ത ഒപു എച്ച്ആർ ആകാൻ അവർക്ക് കഴിയും. ഒരു ബിഗ് ബോസ് ഡിപ്പാർട്ട്‌മെന്റ് കൈകാര്യം ചെയ്യാൻ അവർക്ക് സാധിക്കുമായിരിക്കും. എന്നാൽ അത്തരമൊരു ഷോയിൽ ഒരു മത്സരാർത്ഥിയായി അവർ അനുയോജ്യയല്ല.
ഈ ഷോ ഒരു കഥ ആണെങ്കിൽ അതിൽ ഇപ്പൊ ഹീറോകളും വില്ലൻമാരും ഉണ്ട്.
ടീം വൺ: അഖിൽ, ഷിജു, വിഷ്ണു
ടീം രണ്ട്: റിനോഷ്, ജുനൈസ്, ശോഭ, നാദിറ; ഹാസ്യതാരം,കഥയുടെ നർമ്മവശം
ഈ സ്റ്റോറിൽ ആവശ്യം ഇല്ലാത്ത രണ്ട് പേർ സെറീനയും റെനീഷയുമാണ്.


Click it and Unblock the Notifications
