'റിനോഷ് ആ പറഞ്ഞത് പച്ചക്കള്ളം,അയാൾ ബ്രില്യന്റ് തന്നെ; അത് സംഭവിച്ചാൽ ഒറ്റപ്പെടൽ സ്ട്രാറ്റജി ഇറക്കും'; കുറിപ്പ്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5ന്റെ തുടക്കത്തിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുണ്ടായിരുന്ന താരങ്ങളിൽ ഒരാളായിരുന്നു റിനോഷ് ജോർജ്. ആരുമായും തർക്കത്തിനോ ബഹളത്തിനോ നിൽക്കാതെ വളരെ പോസിറ്റീവായ രീതിയിലായിരുന്നു റിനോഷ് ഗെയിമിനെ സമീപിച്ചിരുന്നത്. അഖിൽ മാരാർ ഉൾപ്പെടെയുള്ള മത്സരാർത്ഥികൾ ഹൗസിൽ വലിയ പൊട്ടിത്തെറികൾ തീർക്കുമ്പോൾ എല്ലാ വിഷയത്തിലും വളരെ സംയമനത്തോടെ തന്റെ നിലപാടുകളും റിനോഷ് പ്രകടിപ്പിച്ചിരുന്നു.
എന്നാൽ സീസൺ 5 ഫൈനലിലേക്ക് അടുക്കുമ്പോൾ റിനോഷ് ജോർജ് എന്ന മത്സരാർത്ഥി നൽകുന്നത് നിരാശയാണെന്നാണ് ബിഗ് ബോസ് ആരാധകരിൽ ഒരാൾ ചൂണ്ടിക്കാട്ടുന്നത്. താൻ ബിഗ് ബോസ് കാണാതെയാണ് ഷോയിലെത്തിയതെന്നടക്കമുള്ള റിനോഷിന്റെ വാദങ്ങളേയും ആരാധകൻ തള്ളുന്നുണ്ട്. ബിഗ് ബോസ് ആർമി ഗ്രൂപ്പിൽ ഇത് സംബന്ധിച്ച് പങ്കിട്ട കുറിപ്പ് ഇങ്ങനെ-

'സീസണിന്റെ തുടക്കത്തിൽ റിനോഷ് ഒരു വ്യത്യസ്തമായ കഥാപാത്രം ആയിരുന്നു. അഞ്ചാമത്തെ സീസണിൽ ഇതുവരെ വന്ന പലരിൽ നിന്നും വ്യത്യസ്ഥമായ സംസാര രീതി , ഷോ ഒന്നും കാണാതെ ആണ് വന്നത് എന്ന് പറഞ്ഞപ്പോൾ അതിലും ഒരു വെറൈറ്റി ഉണ്ടല്ലോ എന്ന് കരുതി. കുറച്ച് ആഴ്ചകൾ കഴിഞ്ഞപ്പോൾ ഒരു കാര്യത്തിലും ഇടപെടുന്നില്ല,പക്ഷെ അപ്പോഴും ഈ സംസാര രീതി എന്നിലെ ആസ്വാദകനെ തൃപ്തിപ്പെടുത്തിയിരുന്നു. പോകെ പോകെ ഈ പുള്ളിക്കു വാഴ എന്ന വിളി വന്നു. അപ്പോഴും ഞാൻ കരുതി, സീസൺ കാണാതെ വന്നതല്ലേ , കളി മുന്നോട്ടു പോകുമ്പോൾ ഇറങ്ങി കളിക്കുമെന്ന്.
ഇതിപ്പോൾ സീസൺ ഏതാണ്ട് അവസാനം ആകാറായി, ചില ഗ്രൂപ് ടാസ്കുകളിൽ ടീം അംഗങ്ങളുടെ പ്രേരണ നിമിത്തം ടാസ്കുകൾ ചെയ്തു എന്നതൊഴിച്ചാൽ ആകപ്പാടെ ശോകം. ശ്രുതി കൂടി പോയതോടെ കൂടുതൽ സൈഡ് വലിഞ്ഞു.ഒരു ഇന്ററെസ്റ്റിംഗ് മൊമന്റ് പോലും ഇല്ല. ലൈവിൽ മുഴുവൻ സമയവും ഒരു സോഫയിൽ ഒരൊറ്റ വ്യക്തിയോട് സംസാരിച്ചിരിക്കാൻ ആണോ ബിഗ്‌ബോസ് ചെല്ലും ചെലവും കൊടുത്ത് റിനോഷിനെ മുന്നോട്ടു കൊണ്ട് പോകുന്നത്.
പോസിറ്റിവ് ആയാലും നെഗറ്റിവ് ആയാലും ബിഗ്‌ബോസിൽ കണ്ടെന്റ് ഉണ്ടായിരിക്കണം. സോഷ്യൽ മീഡിയ പോളിംഗുകളിൽ റിനോഷിനേക്കാൾ എത്രയോ ആക്റ്റീവ് ആയ വിഷ്ണു ഒക്കെ റിനോഷിന്റെ പിറകിൽ വരുന്നതിന്റെ ലോജിക് എനിക്ക് മനസിലാകുന്നില്ല.ഓരോ ടാസ്‌ക്കും വരുമ്പോൾ ബാക്കി ഉള്ളവർ കാണിക്കുന്ന ആ ത്രില്ല് , അതൊക്കെ ആണ് ബിഗ്‌ബോസിന്റെ ഹരം. ഇവന്റെ മുഖഭാവം അപ്പോൾ കണ്ടാൽ മനസിലാകും , ഇതൊന്നും ഒരു താല്പര്യവും ഇല്ല എന്ന്. കഴിഞ്ഞ സീസൺ ഇങ്ങനെ എല്ലാ ടാസ്‌കും കുളമാക്കിയ ഒരുത്തന്റെ കോൺഫിഡൻസിന്റെ രഹസ്യം പുറത്തെ പിആർ വർക്സ് ആയിരുന്നു. ഇത്തവണ കുളമാക്കൽ പോലും ഇല്ലാത്ത മറ്റൊരുത്തൻ.
ഇനി എന്റെ ചില ഊഹങ്ങൾ - റിനോഷ് ഇതുവരെ ബിഗ് ബോസ് കണ്ടിട്ടില്ല എന്ന് പറഞ്ഞത് വെറും നുണ ആകാനാണു സാധ്യത. നല്ല പ്രെപറേഷനോടെ തന്നെ ആണ് റിനോഷ് വന്നിരിക്കുന്നത്.രണ്ടാമത് -റിനോഷ് അവിടെ പോർട്രേ ചെയ്തിരിക്കുന്ന ഇമേജ് - സ്‌കൂളിലും കോളേജിലും പേടിക്കാതെ ഉഴപ്പി , സുഹൃത്തുക്കളുടെ കൂടെ കറങ്ങി നടന്നു, പണക്കാരായ അച്ഛന്റെയും അമ്മയുടെയും ചിലവിൽ റാപ്പും ചുറ്റിക്കറങ്ങലും ആയി കെയർലെസ്സ് ലൈഫ് എന്നത് വെറും പുറം മോടി ആണ്.
ബ്രോ , വിഷയം എന്നൊക്കെ ഡയലോഗ് ഉണ്ടേലും ഇവൻ ഇടയ്ക്കിടെ അടിച്ചു വിടുന്ന സ്വന്തമായുണ്ടാക്കിയ പ്രോവെർബ്സ് ഒന്നും ഈ പറഞ്ഞ കാറ്റഗറിയിൽ ഉള്ളവന്മാരുടെ കയ്യിൽ ഉള്ളതല്ല. അതിനർത്ഥം അത്ര ബുദ്ധി ഇല്ലാത്ത ഒരുത്തൻ ഒന്നുമല്ല. നേർക്കുനേർ നിന്ന് കളിയ്ക്കാൻ കഴിവില്ലാത്ത കൊണ്ട് വാക് ചാതുരി കൊണ്ടും പുറത്തു സെറ്റ് ചെയ്തു വെച്ച പ്രൊമോഷണൽ മീഡിയകൾ വഴിയും മുന്നോട്ടു പോകാൻ പറ്റും എന്നുറപ്പുള്ളതു കൊണ്ട് തന്നെ ആണ് ഇമ്മാതിരി ബോറൻ കളി കളിക്കുന്നത്.
പിന്നെ മറ്റൊന്ന് - മിഥുനുമായുള്ള ഫ്രണ്ട്ഷിപ് ഒന്നും ജെനുവിൻ അല്ല. ആ മണ്ടന് മാത്രേ അത് വലിയ കാര്യം ആയി തോന്നുന്നുള്ളൂ. നാളെ മിഥുൻ എവിക്റ്റ് ആയാൽ ഒറ്റപ്പെടൽ സ്ട്രാറ്റജി പൂർണമായി ഇവൻ ഇറക്കിയിരിക്കും.
റിനോഷ് ഈസ് ബ്രില്ലിയൻറ് !! അതിൽ എനിക്ക് സംശയം ഒന്നുമില്ല.പക്ഷെ ആ ബ്രില്ലിയൻസ് ഇവനെ വിശ്വസിച്ചു പിന്തുണക്കുന്ന പ്രേക്ഷകരെ മണ്ടന്മാരാക്കിയിട്ടാണെന്നു മാത്രം.












Click it and Unblock the Notifications