Get Updates
Get notified of breaking news, exclusive insights, and must-see stories!

'റിനോഷിന് പ്രണയമുണ്ടോ?' സഹോദരന്റെ മറുപടി ഇങ്ങനെ..അഖിൽ-റിനോഷ് കൂട്ടിയിടി ഉണ്ടാകണം'; സഹോദരൻ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5ൽ ടോപ് ഫൈവിലേക്ക് സാധ്യത കൽപ്പിക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് റിനോഷ് ജോർജ്. തുടക്കം മുതൽ തന്നെ പ്രേക്ഷക മനസിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. ബിഗ് ബോസിലെ പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി മറ്റ് മത്സാർത്ഥികളുമായി തർക്കിക്കാതെയും വലിയ ബഹളങ്ങൾ ഇല്ലാതെയുമാണ് റിനോഷ് ഗെയിം കളിക്കുന്നത്.

റിനോഷിന്റെ ഈ പോസിറ്റീവ് ക്യാരക്ടർ തന്നെയാണ് ആളുകൾ അവനെ ഇഷ്ടപ്പെടാൻ കാരണമെന്ന് പറയുകയാണ് റിനോഷിന്റെ സഹോദരൻ ആരോഷ്. 'മൈൽ സ്റ്റോൺ മേക്കേഴ്സ്' അഭിമുഖത്തിലാണ് ആരോഷിന്റെ പ്രതികരണം, വായിക്കാം

rinoshakhil

'ബിഗ് ബോസ് ഹൗസിൽ റിനോഷിന്റെ എതിരാളി അഖിൽ മാരാർ തന്നെയാണ്. റിനോഷ് ഇപ്പോൾ എങ്ങനെയാണോ ഹൗസിൽ തുടരുന്നത് അത് പോലെ തന്നെയാണ് പുറത്തും. റിനോഷ് ഒരുപരിധിക്കപ്പറും ചൂടാകുന്നത് ഞാൻ പോലും കണ്ടിട്ടില്ല. സ്ക്രീനിൽ മാത്രമാണ് അവൻ ചെറിയ രീതിയിലെങ്കിലും ഇത്തരത്തിൽ പ്രതികരിക്കുന്നത് കണ്ടത്.

ബിഗ് ബോസിൽ റിനോഷ് കഴിഞ്ഞേ സംസാരിക്കാൻ ആളൂള്ളൂവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവൻ സംസാരിക്കുന്നത് ചാട്ടുളിപോലെയാണെന്ന് അവിടെ ഉള്ളവർ തന്നെ പറഞ്ഞിട്ടുണ്ട്. അഖിൽ മാരാർ എല്ലാ വിഷയങ്ങളിലും സംസാരിക്കുന്നുണ്ട്. പക്ഷേ റിനോഷ് ഓരോ പ്രശ്നങ്ങളും അനലൈസ് ചെയ്താണ് സംസാരിക്കുന്നത്. രണ്ട് പേരും സംസാരിക്കുന്ന രീതികളും സാഹചര്യങ്ങളും വ്യത്യസ്തമാണ്. അഖിലും റിനോഷും തമ്മിലൊരു കൂട്ടിയിടി തന്നെയാണ് പ്രേക്ഷകരും നമ്മളുമൊക്കെ കാത്തിരിക്കുന്നത്', ആരോഷ് പറഞ്ഞു.

റിനോഷിന് പ്രണയമുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സഹോദരന്റെ പ്രതികരണം. 'റിനോഷ് എങ്ങനെയാണോ അങ്ങനെ തന്നെ നിൽക്കണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം. അവനെ മനസിലാക്കുന്നവരാണ് അവനെ ഇഷ്ടപ്പെടുന്നത്. ബിഗ് ബോസിൽ അവന് ഏറ്റവും കൂടുതൽ അടുപ്പം ഉള്ളത് ശ്രുതിയോടാണെന്ന് തോന്നിയുട്ടുണ്ട്. കാരണം ഒരു സഹോദരിയുടെ സ്നേഹം അവന് ശ്രുതിയിൽ നിന്നും ലഭിച്ചിട്ടുണ്ട്.

റിനോഷ് ആരോടും വഴക്ക് കൂടുന്ന ആളല്ല. അവസാന ദിവസങ്ങളിൽ അവൻ ഒരു ഫയർ ആയി മാറുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ബിഗ് ബോസ് ഹൗസിൽ റിനോഷിന് തീരെ ഇഷ്ടമല്ലാത്ത മത്സരാർത്ഥി എന്ന് തോന്നിയത് അഖിൽ മാരാറിനെയാണ്. ഒരു വ്യക്തിയെന്ന നിലയിൽ റിനോഷിന്റെ ക്വാളിറ്റി അഖിൽ മാരാർ തന്നെ സമ്മതിച്ചതാണ്.

അഖിലിന് രണ്ട് തവണ ശാരീരക പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അഖിലിന്റെ അടുത്ത സുഹൃത്തക്കൾ അല്ല പോയത്, റിനോഷാണ് സഹായിച്ചത്. മാനുഷിക പരിഗണന അവനുണ്ട്. അതാണ് ആളുകൾക്ക് കൂടുതൽ ഇഷ്ടവും. മാരാർ എന്ന വ്യക്തിയോടല്ല, അഖിലിന്റെ ഗെയിമിനോടായിരിക്കും റിനോഷിനോട് എതിർപ്പ്.

ബിഗ് ബോസിനെ കുറച്ച് കൂടി പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്ന തരത്തിലൊരു ഗെയിം റിനോഷിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് മനസിലാക്കാൻ സാധിച്ചത്. റിനോഷിനെ കാണുന്നത് എന്തോ ആളുകൾക്ക് ഇഷ്ടമാണ്. ഇതുവരെയുള്ള ബിഗ് ബോസ് സീസണുകളിലൊക്കെ കണ്ടത് അടിയും ബഹളുമൊക്കെയാണ്. റിനോഷ് കുറച്ച് കൂടി കാര്യങ്ങൾ സംസാരിക്കട്ടെയെന്നാണ് ഞാനും ആഗ്രഹിക്കുന്നത്. റിനോഷ് ക്രൂക്കഡ് ആയി അവിടെ നിന്നിട്ടില്ല. അവൻ അവനായി നിന്നാണ് ഗെയിം കളിക്കുന്നത്', ആരോഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+