Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശ്രുതി റിനോഷിന്റെ അമ്മയെ വിളിച്ചിരുന്നു, അവർ പറഞ്ഞത് ഇങ്ങനെ.. അത്തരക്കാരോട് സഹതാപം';തുറന്നടിച്ച് സഹോദരൻ

ബിഗ് ബോസ് മലയാളം സീസൺ 5ൽ വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന താരങ്ങളായിരുന്നു നടി ശ്രുതി ലക്ഷ്മിയും റിനോഷ് ജോർജും. സഹോദരി-സഹോദര ബന്ധമാണ് തങ്ങൾക്കിടയിലെന്ന് പലപ്പോഴും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇവരുടെ ബന്ധത്തിനെതിരെ കടുത്ത രീതിയിലുള്ള വിമർശനങ്ങളാണ് പുറത്ത് ചിലർ ഉയർത്തിയത്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് ചുട്ടമറുപടി നൽകുകയാണ് റിനോഷിന്റെ സഹോദരൻ ആരോഷ്

ശ്രുതിയുടേയും റിനോഷിന്റേയും പേരിൽ ചില ആർമി ഗ്രൂപ്പുകളിൽ നടന്ന കടുത്ത സൈബർ ആക്രമണങ്ങൾക്കെതിരേയും ആരോഷ് തുറന്നടിച്ചു.യുട്യൂബ് ചാനലായ 'മൈൽസ്റ്റോൺ മേയ്ക്കേഴ്സിന്' നൽകിയ അഭിമുഖത്തിലാണ് ആർഷോയുടെ പ്രതികരണം. വായിക്കാം

rinoshsruthy

'റിനോഷിനേയും ശ്രുതിയേയും ചേർത്തുള്ള പ്രചരണങ്ങൾ ശ്രുതിയുടെ കുടുംബത്തെ ബാധിക്കുമോയെന്ന ആശങ്ക റിനോഷിന്റെ അമ്മയ്ക്ക് അടക്കം ഉണ്ടായിരുന്നു. കാരണം ഒരു ബ്രദർ-സിസ്റ്റർ റിലേഷനെ ആളുകൾ എക്സ്ട്രീം ലെവലിലേക്ക് എടുക്കുമ്പോൾ ആളുകളുടെ മെന്റാലിറ്റിയാണ് അവിടെ വെളിവാകുന്നത്. ശ്രുതി ബിഗ് ബോസിൽ നിന്നും ഇറങ്ങിയപ്പോൾ റിനോഷിന്റെ അമ്മയെ വിളിച്ചിരുന്നു,പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞു. അതോടെ അമ്മയ്ക്ക് സമാധാനമായി.

റിനോഷിന്റെ അമ്മ പറഞ്ഞത് എന്റെ മകൻ കാരണം വേറൊരാളുടെ കുടുംബം വിഷമിക്കരുത് എന്നായിരുന്നു. നല്ല പ്രേക്ഷകർക്ക് ഇതൊക്കെ മനസിലാകും. പക്ഷേ ടോക്സിക് മലയാളി പ്രേക്ഷകർ ഉണ്ടല്ലോ, അവരോടൊക്കെ പുച്ഛവും സഹതാപവും മാത്രമേ ഉള്ളൂ. ഇത്രയും കാമറകൾ ഉള്ള ആ ബിഗ് ബോസ് ഹൗസിൽ വെച്ച് ഒരു ആണും പെണ്ണും കെട്ടിപിടുച്ചുവെന്നതൊക്കെ മോശമായി ചിന്തിക്കുന്നത് വളരെ മ്ലേച്ചമായ ചിന്താഗതിയാണ്. അരി കഴിക്കുന്നവർക്ക് കാര്യങ്ങൾ മനസിലാവും', സഹോദരൻ പറഞ്ഞു.

റിനോഷിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് നേരത്തേ സഹോദരൻ വ്യക്തമാക്കിയിരുന്നു. കടുത്ത സൈബർ ആക്രമണങ്ങൾ ഉണ്ടായപ്പോഴാണ് അത്തരമൊരു തീരുമാനം കൈക്കൊള്ളേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

'റിനോഷിനേയും ശ്രുതിയേയും വളരെ മോശമായി ചിത്രീകരിച്ച് കൊണ്ടുള്ള പോസ്റ്ററുകളൊക്കെ വന്നപ്പോഴാണ് സൈബർ ആക്രമണങ്ങൾക്കെതിരെ നിയമനപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത്. ഒരു ബിഗ് ബോസ് താരത്തിന്റെ ആർമി ഗ്രൂപ്പ് റിനോഷ് മോഹൻലാലിനെ കണ്ടതിനെ കുറിച്ച് സംസാരിക്കുന്ന വീഡിയോ തെറ്റായി പ്രചരിപ്പിച്ചു. ആ അക്കൗണ്ട് ഹാന്റിൽ ചെയ്യുന്ന ആളെ ഞാൻ വിളിച്ച് കാര്യം പറഞ്ഞു. അവർ ആ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു.

പക്ഷേ അപ്പോഴേക്കും അത് വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ട്രോളുകളും വിമർശനങ്ങളും വേണ്ടെന്നല്ല.എന്നാൽ ഒരുപരിധി വിട്ടുള്ള സൈബർ ആക്രമണങ്ങൾ അംഗീകരിക്കാനാകില്ല. പ്രക്ഷകർ മനസിലാക്കേണ്ടത് ബിഗ് ബോസ് കഴിഞ്ഞാലും മത്സരാർത്ഥികൾക്ക് ജീവിതമുണ്ട്. റിനോഷിനെ മാത്രമല്ല മറ്റ് മത്സരാർത്ഥികളെ കൂടി ഉൾപ്പെടുത്തിയാണ് മോശം പ്രചരണം നടക്കുന്നത്', ആരോഷ് പറഞ്ഞു.

റിനോഷ് കോടീശ്വരനാണെന്ന തരത്തിലുള്ള പ്രചരണങ്ങളും ആർഷോ തള്ളി.'ഇംഗ്ളീഷ് സംസാരിച്ചത് കൊണ്ടോ, ബംഗ്ലൂരിൽ നിന്ന് ആയത് കൊണ്ടോ ഒരാൾ പണക്കാരൻ ആകണമെന്നില്ല. റിനോഷിന്റേത് മിഡിൽ ക്ലാസ് കുടുംബമാണ്.റിനോഷിന്റെ മാതാപിതാക്കൾ ബെംഗ്ളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരാണ്. അവർ ഇപ്പോൾ വിരമിച്ചു. റിനോഷ് ഒറ്റ മകനാണ്.

മുൻപ് ദുബായിൽ അവന് ജോലി ഉണ്ടായിരുന്നു. എന്നാൽ സിനിമയിൽ നിന്ന് ഒരു ഓഫർ വന്നപ്പോൾ ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു. പക്ഷേ ആ സിനിമ വേണ്ടവിധത്തിൽ നടന്നില്ല. അവനെ സംബന്ധിച്ച് ഇതുവരെ ഒരു സ്ട്രഗിളിംഗ് പിരീഡ് ആയിരുന്നു. അല്ലാതെ പുറത്ത് പ്രചരിക്കുന്നത് പോലെയല്ല കാര്യങ്ങൾ', ആരോഷ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+