Get Updates
Get notified of breaking news, exclusive insights, and must-see stories!

രജിത്കുമാറിന്റേത് പോലെ റോബിന്റേയും മുഖംമൂടികള്‍ ഒരോന്നായി അഴിഞ്ഞ് വീഴുകയായിരുന്നു-കുറിപ്പ്

സമൂഹം അരികുവത്കരിച്ചവരുടെ കൂടെ ചേർത്ത് പിടിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂ നോർമ്മല്‍ എന്ന ടാഗ് ലൈന്‍ വെച്ചുകൊണ്ടായിരുന്നു ബിഗ് ബോസ്‍ മലയാളത്തിന്റെ നാലാം സീസണ്‍ ആരംഭിച്ചത്. ഹെട്രോ സെക്ഷ്യല്‍, ലെസ്ബിയന്‍, ഗേ തുടങ്ങിയ എല്ലാ തരത്തിലുള്ള ആളുകളും ഇത്തവണ മത്സരാർത്ഥികളായി എത്തുകയും ചെയ്തു.

സാരിയില്‍ അതിമനോഹരം: ശ്രിദ്ധയുടെ വൈറലായ സാരി ചിത്രങ്ങള്‍

എന്നാല്‍ ഷോയ്ക്ക് അകത്തും പുറത്തും ഈ ലക്ഷ്യത്തിന് വിപരീതമായ തരത്തിലുള്ള പ്രവണതകള്‍ കാണുകയും ചെയ്തു. റിയാസിനേയും ജാസ്മിനേയും വളരെ മോശപ്പെട്ട രീതിയില്‍ മറ്റ് താരങ്ങളുടെ ആരാധകർ അധിക്ഷേപിക്കുകയും ചെയ്തു. ഇതിനെയെല്ലാം ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറികൊണ്ടിരിക്കുന്നത്.

തുടക്കത്തിൽ ട്രോളൻമാരുടെ ഇഷ്ട കഥാപാത്രം

ബിഗ്‌ബോസ് സീസൺ 2

തുടക്കത്തിൽ ട്രോളൻമാരുടെ ഇഷ്ട കഥാപാത്രം. പ്യൂരിഫയർ എന്നു വിളിച്ചു അയാളെ അധിക്ഷേപിച്ചുള്ള ട്രോളുകളും പോസ്റ്റുകളും പേജുകളും നിറഞ്ഞു. അവിടെ നിന്നും പതിയെ പതിയെ അയാൾ ഉയർന്നു ഒരേയൊരു രാജാവ്. കേരളം മുഴുവൻ ഫാൻസ് ബിഗ് ബോസ് 2 രജിത്കുമാറിന്റെ പേരിൽ മാത്രം അറിയപ്പെട്ടു ഞാൻ അടക്കമുള്ള പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. രജിത് കുമാർ എന്ന പൊയ്മുഖം 70ആം ദിവസം വീണുടഞ്ഞു. ബിഗ് ബോസ് 2 വിൽ നിന്നും പുറത്തേക്ക്. കോവിഡ് മാനദണ്ഡങ്ങൾ നില നിന്നിരുന്ന എയർപോർട്ട് ജനപ്രളയമായി.

ഇതാര് ജയിംസ് ബോണ്ട് നായികയോ; കിടുക്കന്‍ ലുക്കില്‍ അമ്പരിപ്പിച്ച് റിതു മന്ത്ര

ആ നെഗറ്റിവ് കഥാപാത്രത്തിന് കേരളം മുഴുവൻ ഫാൻസ്

ആ നെഗറ്റിവ് കഥാപാത്രത്തിന് കേരളം മുഴുവൻ ഫാൻസ്, മുഖ്യമന്ത്രി ആക്കണം, സിനിമാ നായകൻ, അമേരിക്കൻ പ്രസിഡന്റ് വരെ ആക്കാൻ ഫാൻസ് ഒരുമ്പിട്ട് ഇറങ്ങി.
ആ സീസണ് എങ്ങും എത്താതെ അവസാനിച്ചു. എല്ലാ ഓളവും കെട്ടടങ്ങി. തിരക്കേറിയ രജിത്കുമാറിന്റെ സന്ദർശകർ ഓരോ ദിവസവും കുറഞ്ഞു വന്നു. 3-4 മാസം കഴിഞ്ഞൊരു ദിവസം മാമം ജംഗ്ഷനിൽ ലുങ്കിയൊക്ക ഉടുത്ത് സാധാരണ ജീവിതം നയിക്കുന്ന രജിത് കുമാറിനെ കാണാൻ പറ്റി. ഫാൻസ് ഒന്നും ഇല്ലാതെ ഫാനിസം തലക്കു പിടിക്കാതെ രജിത് കുമാർ സമാധാനമായി ജീവിക്കുന്നു

എല്ലാ സീസണിൽ നിന്നും വ്യത്യസ്തരായ ആൾക്കാർ

സീൻ 2
ബിഗ് ബോസ് സീസണ് 4
എല്ലാ സീസണിൽ നിന്നും വ്യത്യസ്തരായ ആൾക്കാർ, മലയാളിക്ക് പരിചിതമല്ലാത്ത മുഖങ്ങൾ പരിചിതമല്ലാത്ത സ്വഭാവങ്ങൾ 18ആം നൂറ്റാണ്ടിൽ നിന്നും വണ്ടി കയറാത്ത നമ്മുടെ ഇടയിലേക്ക് ഇങ്ങനെയും ആൾക്കാർ നമുക്കിടയിൽ ഉണ്ട് എന്ന് തിരിച്ചറിയാൻ ഇവരെ ഇട്ടു തന്ന ഏഷ്യനെറ്റിന്റെ കണക്കു കൂട്ടൽ തെറ്റിച്ചുകൊണ്ടു ഒരു സദാചാര ടിപ്പിക്കല്‍ മലയാളി മുഖമുള്ള റോബിൻ രാധാകൃഷ്ണൻ താൻ വന്നിരിക്കുന്നത് കൃത്യമായ ഗെയിം പ്ലാനോട് കൂടിയാണെന്നും താൻ ഈ ഷോ വിജയിക്കും എന്നു വീമ്പിളക്കുകയും ചെയ്തുകൊണ്ടേയിരുന്നു ഒട്ടും ബിഗ്ഗ് ബോസ് മെറ്റീരിയില്‍ അല്ലാതിരുന്ന റോബിന് എതിരാളിയായി വന്നത് സദാചാര മുഖം മൂടി അണിഞ്ഞ മലയാളിക്ക് ഒട്ടും പ്രിയങ്കരി ആവാത്ത ജാസ്മിൻ എന്ന ലെസ്ബിയൻ മാച്ചോ ടോം ബോയി ആയിരുന്നു.

സ്വതവേ മണ്ടനും മടിയനും ആയ റോബിൻ ഭാഗ്യത്തിൽ

സ്വതവേ മണ്ടനും മടിയനും ആയ റോബിൻ ഭാഗ്യത്തിൽ മറ്റാരേക്കാളും മുന്പിലായിരുന്നു ജാസ്മിനോട് തർക്കിച്ചു നിന്നു എന്നത് അല്ലാതെ ഒരു ക്രിയേറ്റീവ് ആയ ഒരു സന്ദർഭം ഒരുക്കാൻ റോബിന് കഴിഞ്ഞില്ല. രാജിത്കുമാറിന്റെ മുഖം മൂടി അഴിഞ്ഞു വീണത് പോലെ റോബിന്റെ മുഖംമൂടി കൾ ഓരോന്നായി അഴിഞ്ഞു വീണപ്പോഴും അന്ധമായി താങ്ങി നിറുത്താൻ ഫാൻസ് ഉണ്ടായിരുന്നു അയാൾ പുറത്താകും വരെ വീണ്ടും ഒരു രജിത്കുമാർ ആവർത്തിക്കപ്പെട്ടിരിക്കുന്നു.

റോബിന്റെ ഫാനിസത്തിനു രജിത്തിന്റെ അത്രയും കാലം

റോബിന്റെ ഫാനിസത്തിനു രജിത്തിന്റെ അത്രയും കാലം നീണ്ടു നിൽക്കാൻ കഴിയില്ലെങ്കിലും മലയാളിയുടെ കപട സദാചാര ചിന്താഗതി മാറില്ല എന്ന തിരിച്ചറിവ് വേദനയുണ്ടാക്കുന്നതാണ്. ഈ ലോകം എല്ലാവർക്കും ഉള്ളതാണ്. അതിൽ ലെസ്ബിയനും, ഗേകളും, ബൈ സെക്ഷ്വലുകളും ട്രാൻസജണ്ടറുകളും, ഹീത്രോ സെക്ഷലുകളും, 9 കളും എല്ലാം ഉൾപ്പെടുന്നതാണ്. തിരിച്ചറിവാണ് ഏറ്റവും വലിയ അറിവ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+