'ആ ഒരു പ്രതിസന്ധി ഘട്ടത്തിലാണ് നിങ്ങളെന്റെ ജീവിതത്തിലേക്ക് വന്നത്'; റോബിനെക്കുറിച്ച് ആരതി
റോബിൻ രാധാകൃഷ്ണൻ എന്ന പേരിനൊപ്പം ഇപ്പോൾ കേൾക്കുന്ന പേരാണ് ആരതി പൊടിയുടേത്. നേരത്തെ ദിൽഷ- റോബിൻ എന്നായിരുന്നെങ്കിൽ ഇപ്പോൾ അത് ആരതി-റോബിൻ എന്നാണ്. ആരതിയുടേയും റോബിന്റെയും വിവാഹം ഫെബ്രുവരിയിൽ നടക്കുമെന്ന് റോബിൻ പറഞ്ഞിട്ടുണ്ട്.
ആരതി അപ്രതീക്ഷിതമായിട്ടാണ് റോബിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ബിഗ്ബോസ് മലയാളം സീസൺ 4 ലെ മികച്ച മത്സരാർത്ഥിയായിരുന്നു റോബിൻ. എന്നാൽ ഇടയ്ക്ക് വെച്ച് റോബിൻ ബിഗ്ബോസിൽ നിന്ന് പുറത്താവുകയായിരുന്നു. റിയാസിനെ തല്ലിയതിന് പിന്നാലെയാണ് റോബിൻ പുറത്തായത്.

ബിഗ്ബോസിനകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു കാര്യമായിരുന്നു ദിൽഷയുടേയും റോബിന്റെയും പ്രണയം. റോബിൻ ആണ് ദിൽഷയോട് പ്രണയം പറഞ്ഞത്. എന്നാൽ ദിൽഷ റോബിനെ ബെസ്റ്റ് ഫ്രണ്ടായിട്ടാണ് കാണുന്നതെന്ന് പറയുകയായിരുന്നു. ബിഗ്ബോസിന് പുറത്തേക്ക് റോബിൻ വന്നതോടെയാണ് കഥ മാറുന്നത്. ദിൽഷയെ ബിഗ്ബോസ് വിജയി ആക്കാൻ തന്റെ ഫാൻസിനോട് ദിൽഷയ്ക്ക് വോട്ട് കൊടുക്കാൻ റോബിൻ ആവശ്യപ്പെട്ടിരുന്നു.

ഒടുവിൽ ബിഗ്ബോസ് സീസൺ 4 മലയാളത്തിന്റെ വിജയി ദിൽഷ തന്നെയായിരുന്നു. എന്നാൽ താൻ നല്ല രീതിയിൽ കളിച്ച് തന്നെയാണ് ജയിച്ചതെന്നും താൻ ആരോട് വോട്ട് ചോദിച്ചിട്ടില്ലെന്നും ദിൽഷ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ റോബിനുമായി ദിൽഷ പിരിഞ്ഞിരുന്നു. റോബിനുമായി ഇനിയൊരു ബന്ധമില്ലെന്നാണ് ദിൽഷ പറഞ്ഞത്. പിന്നീട് ദിൽഷയ്ക്കെതിരെ സൈബർ ആക്രമണം നടന്നിരുന്നു. ഇതിനിടയിലാണ് റോബിന്റെ ജീവിതത്തിലേക്ക് ആരതി വരുന്നത്. പിന്നീട് ആരതിയെ വിവാഹം ചെയ്യാൻ പോകുന്ന കാര്യം റോബിൻ പറയുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ആരതിയുടെ ജന്മദിനമായിരുന്നു. ജന്മദിനത്തിന് റോബിൻ കൊടുത്ത സർപ്രൈസിനെക്കുറിച്ചു റോബിൻ തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നും വ്യക്തമാക്കി ആരതി പങ്കിട്ട ഇൻസ്റ്റാസ്റ്റോറിയാണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ഒരു പ്രതിസന്ധി ഘട്ടത്തിലാണ് റോബിൻ തന്റെ ജീവിതത്തിലേക്ക് വന്നതെന്നും റോബിനുള്ളപ്പോൾ കൂടുതൽ സുരക്ഷിതത്വം തോന്നുന്നുവെന്നും ആരതി പറയുന്നു.

ആരതിയുടെ പോസ്റ്റ്:
ഈ വർഷത്തെ ജന്മദിനം എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്, എന്റെ പ്രിയപ്പെട്ടവരെല്ലാം എന്നോടൊപ്പം ഉണ്ടായിരുന്നു, എന്നോടൊപ്പം ഉണ്ടായിരുന്നതിന് എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഞാൻ വളരെ നന്ദി പറയുന്നു.....❤️താങ്ക്സ് ടു ദ മാൻ ഓഫ് മൈ ലൈഫ് ഡോ... @dr.robin_radhakrishnan എന്നെ സർപ്രൈസ് ആക്കാനുള്ള ഒരു അവസരം നിങ്ങൾ ഒരിക്കലും നഷ്ടപ്പെടുത്തിയിട്ടില്ല,
നിങ്ങളെ കൂടുതല്‍ സ്‌നേഹിക്കാന്‍ എല്ലാ ദിവസവും പുതിയ എന്തെങ്കിവും ഉണ്ടാവും!!

ഒരു പ്രതിസന്ധി ഘട്ടത്തിലാണ് നിങ്ങൾ എന്റെ ജീവിതത്തിലേക്ക് വന്നത്, 💞നിങ്ങളുടെ കൈകളിൽ എനിക്ക് കൂടുതൽ സന്തോഷവും സുരക്ഷിതത്വവും തോന്നുന്നു,നിങ്ങൾ ഒരു അത്ഭുതകരമായ വ്യക്തിയാണ്, നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയെ സന്തോഷിപ്പിക്കാൻ നിങ്ങളുടെ അങ്ങേയറ്റത്തെ കാര്യങ്ങൾ ചെയ്യുന്നു.. നിങ്ങളെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ് ##എന്റെ ജന്മദിനം ഇത്രയും വർണ്ണാഭമായ ദിനമാക്കിയതിന് ഒരിക്കൽ കൂടി നന്ദി..ആരതി കുറിച്ചു,..
അഴകും ആരോഗ്യവും തിളക്കവുമുള്ള മുടി വേണോ... രാത്രി നേരങ്ങളില്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ












Click it and Unblock the Notifications