Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ഫിനാലേയിൽ തുടരില്ലേ?ഒടുവിൽ പ്രക്ഷേകരോട് ആ വാർത്തയുമായി ഡിംപൽ.. പങ്കിട്ട് തിങ്കൾ ഭാൽ

കൊച്ചി; ബിഗ് ബോസ് സീസൺ ത്രീയുടെ ഫിനാലെ ഷൂട്ടിംഗ് ചെന്നൈയിൽ പുരോഗമിക്കുകയാണ്. ആവേശകരമായ രംഗങ്ങൾ നിറച്ച് തങ്ങളുടെ പ്രീയപ്പെട്ട താരങ്ങളുടെ പ്രകടനങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധാകരും. എന്നാൽ ഷോ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പുതിയ വിവാദങ്ങൾക്കാണ് ബിബി ഹൗസ് വേദിയിരിക്കുന്നത്. ഡിംപലിനെ മജ്സിയയും ലക്ഷ്മിയും മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണമാണ് ഉയർന്നത്. ഇത് സംബന്ധിച്ച് വിശദീകരിക്കുന്ന ഡിംപലിന്റെ ശബ്ദ സന്ദേശം സഹോദരി തിങ്കളാണ് പങ്കിട്ടത്.

അതേസമയം വിവാദം പുകയുന്നതിനിടെ മജിസിയയുടെ പെരുമാറ്റത്തിൽ മനംനൊന്ത് ഷോയിൽ നിന്നും ഡിംപൽ പിൻമാറിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഷോയിൽ തുടരുമോ എന്ന കാര്യത്തിൽ മറുപടിയുമായി ഡിംപൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഡിംപൽ അയച്ച ഓഡിയോ സന്ദേശം തിങ്കളാണ് പങ്കുവെച്ചിരിക്കുന്നത്. ഡിംപലിന്റെ വാക്കുകളിലേക്ക്

സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി

1

എന്നെ സ്നേഹിക്കുന്ന എല്ലാവരും പങ്കുവെച്ച സന്ദേശങ്ങൾ വായിക്കുകയായിരുന്നു ഞാൻ. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല,എന്നെക്കാൾ നിങ്ങളെല്ലാവരും കരയുന്നുണ്ടെന്ന് വിശ്വസിക്കാൻ പറ്റുന്നേയില്ല. എന്റെ വേദന നിങ്ങളുടെ കൂടെ വേദനയാണെന്ന് മനസിലാക്കി തന്നതിന്. എല്ലാവരോടും വലിയ സ്നേഹം. വേറെന്താണ് എനിക്ക് വേണ്ടത്.

2

എന്നെ കുറിച്ച് ആകുലതപ്പെടേണ്ട. കുറച്ച സമയത്തെ കാര്യമല്ലേയുള്ളൂ,ഞാൻ തിരിച്ച് വരും. എനിക്ക് അറിയാം ഒരുപാട് പേർ എന്നെ ഈ ഫിനാലേ വേദിയിൽ കാണാൻ ആഗ്രഹിച്ചിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും ഞാൻ ബിഗ് ബോസിൽ നിന്ന് പിൻമാറില്ല. അതാണ് ഞാൻ തിരുമാനിച്ചത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മാറ്റമില്ല. ഞാൻ ഒറ്റയ്ക്കല്ല. ഇത്രയും പവർഫുൾ ആയിട്ടു്ള എന്റെ കുടുംബം പുറത്തുണ്ട്. നിങ്ങളുടെ ഒക്കെ സന്ദേശം വായിച്ചാണ് ഞാൻ ശാന്തയായത്.

3

എന്റയോ എന്റെ പപ്പയുടെ മാത്രം ആഗ്രഹമല്ലിത്. നിങ്ങളെല്ലാവരും ഇത് ആഗ്രഹിക്കുന്നുണ്ടെന്നറിയാം. ഇനി എന്റെ അടുത്ത് വന്ന് ആരെ കുറിച്ച് പറഞ്ഞാലും സാരമില്ല. ഒരു വ്യക്തി അങ്ങനെ പറയുന്നത് കൊണ്ട് അങ്ങനെ ആകുന്നില്ലല്ലോ. എന്റെ ശബ്ദമായതിന് നന്ദി. എനിക്ക് വേണ്ടി നിലയുറച്ചതിന് നന്ദി. ഫിനാലെ കഴിഞ്ഞ് വേണം നിങ്ങളെയെല്ലാവരേയും കാണാൻ.

4

എന്നെ കുറിച്ച് നിങ്ങൾ ടെൻഷൻ അടിക്കരുത്. കുറച്ച് സമയം കരയും. പപ്പയുടെ ഓർമ വരുമ്പോൾ കരച്ചിൽ വരും. അത്രയേ ഉള്ളൂ. എന്റെ അമ്മ, പപ്പ, നയന, തിങ്കൾ, എല്ലാവരും എനിക്ക് വേണ്ടിയുണ്ട്. ഭൂമിയിൽ തന്നെ എനിക്ക് വേണ്ടി മാലാഖമാരുണ്ട്. മോഹനൻലാൽ സാർ പറഞ്ഞത് പോലെ സ്നേഹിക്കപ്പെടാനും ഭാഗ്യം വേണം, ആ തരത്തിൽ ഞാൻ ഭാഗ്യവതിയാണ്.

5

ഒരാൾ മാത്രമല്ല എന്നെ സ്നേഹിക്കാനുള്ളത്. നിരവധി പേർ എന്നെ സ്നേഹിക്കുന്നു. ഇതല്ലാതെ മറ്റെന്താണ് വേണ്ടത്. പണം കൊടുത്താൽ ഈ സ്നേഹം കിട്ടില്ല. മറ്റൊരു കാര്യം കൂടി പറയാനുണ്ട്. ചാനൽ അണിയറ പ്രവർത്തകരെല്ലാവരും പിന്തുണയെ കുറിച്ച് പറയാതിരിക്കാൻ സാധിക്കില്ല.അവരെല്ലാവരും എന്നെ സ്നേഹിക്കുന്നുണ്ട്. അവർ എന്നെ നേരിട്ട് കണ്ട് സംസാരിച്ചു. വളരെ പക്വതയോടെയാണ് അവർ കാര്യങ്ങ്‍ കൈകാര്യം ചെയ്യുന്നത്.

6

ഡിംപൽ വിട്ടുകളയൂ, എല്ലാവർക്കും എല്ലാകാര്യത്തിലും മറുപടി നൽകേണ്ടതില്ല എന്നായിരുന്നു അവരിൽ ഒരാൾ എന്നോട് പറഞ്ഞത്. അദ്ദേഹം എത്ര ലളിതമായാണ് ഈ പ്രശ്നത്തെ സമീപിച്ചത്. ഒരുപക്ഷേ വർഷങ്ങളുടെ അനുഭവ സമ്പത്തിന്റെ വെളിച്ചത്തിലായിരിക്കും അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്. അദ്ദേഹം പറഞ്ഞതാണ് ശരി. മൗനം തന്നെയാണ് ഏറ്റവും വലിയ മറുപടി. അതുകൊണ്ട് ഞാൻ അവർക്ക് മറുപടി കൊടുക്കുന്നില്ല.

7

നമ്മൾ 18 മത്സരാർത്ഥികളുടെ മാത്രം കഷ്ടപ്പാടുകൾ അല്ല. നിരവധി പേരാണ് ഫിനാലേയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നത്. അവർ ഉറക്കമൊഴിച്ച് കഷ്ടപ്പെടുകയാണ്. ഞാൻ അവരോടൊക്കെ സംസാരിക്കാറുണ്ട്. അവരുടെ കണ്ണുകൾ കണ്ടാൽ അറിയാം. അവർ എല്ലാവരും എത്ര ക്ഷീണിച്ചിരിക്കുകയാണെന്ന്.

8

ഞാൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ അത് മൊത്തം ടീമിനെ തന്നെ ബാധിക്കും . ഷൂട്ടിംഗ് വൈകാൻ തന്നെ കാരണമായേക്കും. ഇത് രണ്ടാൾക്കാരുടെ കാര്യമല്ല. ഇത് കഴിഞ്ഞ് വേണം അവർക്കൊക്കെ പോയി കിടന്ന് ഉറങ്ങാൻ. ഇതൊക്കെയാണ് എന്റെ മനസിൽ വരിക. ഞാൻ ഷോ അവസാനിപ്പിച്ചാലോ മറ്റ് തരത്തിൽ എന്തെങ്കിലും പ്രതികരിച്ചാലോ എല്ലാവരും ബുദ്ധിമുട്ടിയേക്കും. ഇതൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.

9

അതിനാൽ ഷോ കഴിഞ്ഞാൽ ഞാൻ നിയമപരമായി തന്നെ വിഷയത്തെ നേരിടും. അല്ലാതെ ആരെയും അപമാനിച്ച് കൊണ്ടാകില്ല. തെറ്റായ തരത്തിലായിരിക്കില്ല, മനുഷ്യാവകാശത്തെ മാനിച്ച് കൊണ്ട് തന്നെ നീങ്ങും, അത് മാത്രമാണ് ഇപ്പോൾ പറയാനുള്ളത്. ഡിംപൽ ഓഡിയോയിൽ പറഞ്ഞു.

'ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ, അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കി'; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, നിയമനടപടി എടുക്കുമെന്ന് തിങ്കൾ, ഞെട്ടലോടെ ആരാധകര്‍

Recommended Video

cmsvideo
    Bigg boss 3 Malayalam finale | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+