പൈസ കൊടുത്തില്ലെന്ന് റോബിൻ പറഞ്ഞു; എന്നാൽ സ്ക്രീൻ ഷോട്ട് ഉൾപ്പടെ ഞാൻ പുറത്തുവിട്ടില്ലേ: അഖിൽ മാരാർ
റോബിൻ ഉണ്ണി മുകുന്ദനെ കൂവിക്കാൻ ഇരുപതിനായിരം രൂപ കൊടുത്ത് ആളെ ഇറക്കി എന്ന് ഞാൻ പറഞ്ഞത് നേരത്തെ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ആളിൽ നിന്ന് കിട്ടിയ വിവരം കൊണ്ട് തന്നെയാണ്. അല്ലാതെ മുദ്രപ്രത്രത്തിൽ എഴുതി ഒപ്പിട്ട തെളിവൊന്നും എന്റെ കയ്യിലില്ല. റോബിൻ പറഞ്ഞത് പ്രകാരം കോഴിക്കോട് പോയ ഒരു ചെറുക്കന്റെ വീഡിയോ ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
'കൂവണം എന്ന് പറഞ്ഞിട്ടില്ല, പക്ഷെ അവിടെ പോയി ഒരു ഓളം ഉണ്ടാക്കണമെന്ന് പറഞ്ഞിരുന്നു, അതിന് ഞങ്ങൾക്ക് ചിലവ് തന്നിരുന്നു' എന്നാണ് ആ വീഡിയോയിൽ പറയുന്നത്. ഇതിനപ്പുറം കൂവാൻ വേണ്ടി റോബിൻ പൈസ തന്നിരുന്നു എന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമോ. അങ്ങനെ പറഞ്ഞിരുന്നെങ്കിലും ഗോകുലവും ഉണ്ണിമുകുന്ദനും കേസ് കൊടുത്തേനെയെന്നും അഖിൽ മാരാർ പറയുന്നു.

പൈസ കൊടുത്തില്ലെന്നാണ് റോബിൻ പറഞ്ഞത്
ഇത് കേട്ട ഒരുത്തന്റെ മൊഴിക്ക് അപ്പുറത്ത് എനിക്കൊരു പ്രൂഫില്ല. പൈസ കൊടുത്തില്ലെന്നാണ് റോബിൻ പറഞ്ഞത്. എന്നാൽ പൈസ കൊടുത്തതിന്റെ തിയതി ഉൾപ്പടെ വ്യക്തമാക്കുന്ന സ്ക്രീൻ ഷോട്ട് ഞാൻ പങ്കുവെച്ചിട്ടുണ്ട്. കൂവാൻ വേണ്ടി കൊടുത്തതാണെന്ന് ഞാൻ പറയുന്നില്ല. ചിലവിനായിരിക്കും ഇത്രയും പൈസ കൊടുത്തത്. പക്ഷെ ഇങ്ങനെ ഒരു പ്ലാനും കൂടെയുണ്ടായിരുന്നുവെന്ന് ഒപ്പമുള്ള ആൾ പറഞ്ഞിട്ടാണ് നമ്മൾ അറിയുന്നതെന്നും അഖിൽ മാരാർ പറയുന്നു.
'ദിലീപ് കുറ്റക്കാരനല്ലെന്നല്ല പറഞ്ഞത്, വിശ്വസിക്കാൻ പാടാണെന്നാണ്'; ക്ഷമ ചോദിച്ച് ഇന്ദ്രൻസ് |

ആദ്യമൊക്കെ റോബിൻ നല്ലതെന്ന് തോന്നിയിരുന്നു
ഇത് ഇപ്പോഴൊന്നുമല്ല, നേരത്തെ തന്നെ ഞാൻ അറിഞ്ഞ കാര്യമാണ്. ആദ്യമൊക്കെ റോബിൻ നല്ലതെന്ന് തോന്നിയിരുന്നു. എന്നാൽ പിന്നീടാണ് കാര്യങ്ങൾ മറ്റൊരു തരത്തിലേക്ക് പോയതോടെയാണ് അഭിപ്രായങ്ങൾ മാറിയത്. റോബിനെ വെച്ചിട്ട് നാളെ ഗോപാലേട്ടന് വേണമെങ്കിൽ പടം ചെയ്യാം. അതൊക്കെ അവരുടെ ഇഷ്ടമാണ്. എന്തായാലും നിലവില് അങ്ങനെ ഒരു പ്രോജക്ട് ഇല്ലെന്നാണ് അദ്ദേഹവുമായി അടുത്ത ആളുകളിൽ നിന്നും അറിയാൻ സാധിച്ചത്.

റോബിൻ ഉണ്ണിക്കെതിരായി അത്തരമൊരു നീക്കം നടത്തി
ഗോകുലം ഇപ്പോൾ വലിയ വെബ്സീരീസുകളും ചില സിനിമകളുമൊക്കെ അവരുടെ സ്വന്തം പ്ലാറ്റ് ഫോമിന് വേണ്ടി ചെയ്യാനിരിക്കുകയാണ്. റോബിൻ ഉണ്ണിക്കെതിരായി അത്തരമൊരു നീക്കം നടത്തി എന്നുള്ളതിനെകുറിച്ച് ഞാൻ കേട്ടറിഞ്ഞ കാര്യമാണ് പറഞ്ഞത്. ആദ്യം ഇവർ വലിയ ശത്രുക്കൾ ആയിരുന്നെങ്കിലും പിന്നീട് റോബിനും സായിയും കൂട്ടായി. ഇതിന് ശേഷമാണ് ബിഗ് ബോസിലേക്ക് സായിയെ എത്തിക്കാനുള്ള ചില ശ്രമങ്ങൾ ഉണ്ടാവുന്നത്. സായി ബിഗ് ബോസിൽ എത്തണമെന്ന് റോബിനും പരസ്യമായി പറയുന്നു.
anar; കഴിച്ചാൽ പലതുണ്ട് ഗുണം; നീര് തലമുടിയിലും പുരട്ടാം

റോബിൻ എന്ന് പറയുന്നത് എന്റെ വിഷയമേ അല്ല
ഇതെല്ലാം കൂട്ടി വായിക്കുമ്പോഴാണ് ഈ വിവാദങ്ങൾക്ക് പിന്നിൽ ഇങ്ങനെയും ചില കളികളുണ്ടോ എന്ന് ആലോചിക്കുന്നത്. ഈ വിവാദങ്ങളിലൊന്നും അത്ര വലിയ കാര്യങ്ങളില്ല. ഒരു ചാനലിലെ ചർച്ചയിൽ സ്വാഭാവികമായി പറഞ്ഞ കാര്യങ്ങളാണ്. റോബിൻ എന്ന് പറയുന്നത് എന്റെ വിഷയമേ അല്ല. മലയാള സിനിമ രംഗത്തെ പലർക്കും അദ്ദേഹത്തെ അറിയില്ല. കുറേ പരിപാടികൾക്ക് പോയി അലറി വിളിക്കുന്ന വീഡിയോകൾ എടുത്ത് ചിലർ അയച്ച് തന്നപ്പോഴാണ് ഇങ്ങനെ ഒരു ആൾ കേരളത്തിലുണ്ടെന്ന് ഞാൻ അറിഞ്ഞത്.

തെലുങ്കിലെ ഒരു സൂപ്പർ നടൻ നമ്മുടെ മുന്നിൽ
നമ്മൾ ഫോക്കസ് ചെയ്യുന്ന സ്ഥലമോ, കാണുന്ന കണ്ടന്റുകളോ അല്ല ബിഗ് ബോസുമായി ബന്ധപ്പെട്ടത്. എപ്പോഴും ഇങ്ങനെയായിരിക്കും. ഉദാഹരണത്തിന് തെലുങ്കിലെ ഒരു സൂപ്പർ നടൻ നമ്മുടെ മുന്നിൽ വന്നിരിക്കുന്നു, തെലുങ്ക് സിനിമ കാണാത്ത ആളാണ് നമ്മളെങ്കിൽ അയാൾ വലിയ ആളാണെന്ന് നമുക്ക് തോന്നില്ല. ബാലയ്യ എന്ന് പറയുന്നത് തെലുങ്കിൽ വൻ മൂല്യമുള്ള നടനാണ്. എന്നാൽ അദ്ദേഹം ഇവിടെ ഒരു പരിഹാസ കഥാപാത്രമാണ്.

റോബിനെ അറിഞ്ഞുകൂടാത്ത ആളുകൾ
അതുപോലെ തന്നെയാണ് റോബിന്റെ കാര്യവും. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർക്ക് മുന്നിൽ അദ്ദേഹം ഒരു സൂപ്പർ സ്റ്റാർ ആയിരിക്കും. റോബിനെ അറിഞ്ഞുകൂടാത്ത ആളുകൾ കേരളത്തിലുണ്ടെന്ന് റോബിനും തിരിച്ചറിയണം. സിനിമ ലോകത്തെ പലരും ഇതൊന്നും ശ്രദ്ധിച്ചെന്ന് വരില്ല. മറിമായം പ്രോഗ്രാം കണ്ട് ഇഷ്ടപ്പെട്ട മമ്മൂക്ക അതിൽ അഭിനയിച്ചവർക്ക് റോഷാക്ക് ഉൾപ്പടേയുള്ള സിനിമകളിൽ മമ്മൂക്ക അവസരം കൊടുത്തു. ഇത് ബിഗ് ബോസിൽ നിന്ന് സാധ്യമാവണമെന്നില്ല. കാരണം അങ്ങനത്തെ ഒരു പ്ലാറ്റ് ഫോമല്ല ബിഗ് ബോസെന്നും അഖിൽ മാരാർ കൂട്ടിച്ചേർക്കുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications