Get Updates
Get notified of breaking news, exclusive insights, and must-see stories!

'നീ എന്റെ ഷഡ്ഡിയും കൂടെ ഊരി നോക്കടാ'; ആണോ പെണ്ണോ എന്ന് ചോദിക്കുന്നവർക്ക്, വായടപ്പിച്ച് റിയാസ്

കൊച്ചി: ബിഗ് ബോസ് സീസൺ 4 ൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് റിയാസ് സലീം. വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയിലെത്തിയ റിയാസിനെ ഗെയിം ചെയ്ഞ്ചർ എന്നായിരുന്നു ഷോ വിശേഷിപ്പിച്ചത്. താരത്തിന്റെ പുരോഗമനപരമായ നിലപാടുകളും കാഴ്ചപ്പാടുകളും ഷോയിലും പുറത്തും വലിയ ചർച്ചയായിരുന്നു. പല വികലമായ പരാമർശങ്ങളേയും പ്രതികരണങ്ങളേയും ഷോയിൽ വെച്ച് തന്നെ റിയാസ് പൊളിച്ച് അടുക്കിയിട്ടുമുണ്ട്.

വീണ്ടും ഭാവന, സൗന്ദര്യത്തിന്റെ രഹസ്യം പറഞ്ഞേ മതിയാകൂവെന്ന് ആരാധകർ, വൈറൽ ഫോട്ടോകൾ

1


റിയാസിന് ഷോയുടെ അകത്തും പുറത്തും നേരിടേണ്ടി വന്ന ചോദ്യങ്ങളിൽ ഒന്ന് റിയാസിന്റെ ജെൻറിനെ കുറിച്ചായിരുന്നു. പലപ്പോഴും ഇതിന്റെ പേരിൽ താരം കളിയാക്കലുകൾ നേരിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജെൻഡർ തിരക്കുന്നവർക്ക് വായടിപ്പിച്ച് മറുപടി നൽകുകയാണ് റിയാസ്. ഇൻസ്റ്റഗ്രാമിലൂടെ ബിഗ് ബോസിലെ ഒരു വീഡിയോ ക്ലിപ് പങ്കുവെച്ച് കൊണ്ടായിരുന്നു.

2


ഷോയിലെ ഒരു ഗെയിമിനിടെ നടന്ന സംഭാഷണമാണ് റിയാസ് പങ്കിട്ടത്. ഗെയിമിന്റെ ഭാഗമായി കോയിനുകൾ കളക്ട ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ റിയാസ് വസ്ത്രത്തിനുള്ളിൽ എവിടെയോ കോയിൻ സൂക്ഷിച്ചിട്ടുണ്ടെന്നും അത് തിരയണമെന്നും ബ്ലസ്ലി പറയുന്നതാണ് വീഡിയോ. അപ്പോൾ മറുപടിയായി എന്നാൽ 'നീ എന്റെ ഷഡ്ഡി കൂടി ഊരി നോക്കടാ' എന്നാണ് റിയാസ് പറയുന്നത്.

3


തന്റെ ജെൻഡർ അന്വേഷിക്കുന്നവരോട് പറയാനുള്ളത് എന്ന് കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. ഡിസ്ക്ലെയിമറായി ഒരാളുടെ ജനനേന്ദ്രിയം നോക്കി ജെന്റർ തീരുമാനിക്കാൻ സാധിക്കില്ലെന്നും ആളുകൾ സ്വന്തം രീതികളുടെ അടിസ്ഥാനമാക്കിയാണ് അവരുടെ ജെന്റർ നിർവ്വചിക്കേണ്ടതെന്നും റിയാസ് പറയുന്നു.

ഒന്നും രണ്ടുമല്ല, ചിലർ കിടന്നത് വർഷങ്ങളോളം..അഴിക്കുള്ളിലായ ചില രാഷ്ട്രീയ നേതാക്കൾ ഇതാ

4


എന്തായാലും വീഡിയോയും കുറിപ്പും വൈറലായി കഴിഞ്ഞു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. അതിൽ ചിലത് ഇങ്ങനെ- കുറെ ചൊറിയന്മാർക്ക് പറഞ്ഞു പിടിച്ച് നിൽക്കാൻ പറ്റതാവുമ്പോൾ ജെന്റർ , ശരീരം എന്നിവയൊക്ക പറഞ്ഞ് ഷെയിം ചെയ്യാൻ മാത്രമേ പറ്റൂള്ളൂ,ഗതികെട്ടവന്മാർ. അങ്ങനെ ചൊറിഞ്ഞ് ജീവിക്കുന്ന അവന്മാർ ലൈഫിൽ എവിടെയും എത്താൻ പോണില്ല. റിയാസ് കാരണം കുറെ എണ്ണങ്ങൾക്ക് അണ്ണാക്കിൽ തന്നെ കിട്ടി ബോധിച്ചിട്ടുണ്ട്. അവറ്റകളുടെ കരച്ചിൽ കാണുമ്പോൾ എന്തൊരു സോഖവാ', ഒരാൾ പറഞ്ഞു. ചില നേരത്ത് ഇത്തരം മറുപടികൾ നൽകേണ്ടത് അനിവാര്യമാണെന്നാണ് മറ്റ് ചിലർ കുറിച്ചത്.

5


എന്നാൽ റിയാസിനെതിരെ മറ്റ് ചിലർ രംഗത്തെത്തി. 'ഒരാളുടെ ജെന്റർ തീരുമാനിക്കുന്നത് ശരീര ഭാഗങ്ങൾ അല്ല എന്ന് ആൾക്കാരെ പഠിപ്പിക്കാൻ ശ്രമിച്ച റിയാസ് തന്നെ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് വളരെ നിരാശ ഉണ്ടാക്കുന്നതാണ്. മറ്റു പലരും പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ സാമ്യം ഇല്ല, അതുകൊണ്ട് അവർ ഫേക്ക് ആണ് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ റിയാസ് ഇപ്പോൾ സ്വന്തം പ്രവർത്തി കൊണ്ടും കാണിക്കാൻ ശ്രമിക്കുന്നത് അദ്ദേഹവും ആ ഷോയിൽ ഫെയ്ക്ക് ആയിരുന്നു എന്നാണോ? Caption ചേഞ്ച് ചെയ്തത് കൊണ്ട് എല്ലാം ജസ്റ്റിഫൈഡ് ആകുന്നില്ല'മറ്റൊരാൾ കുറിച്ചു.

6


ബ്ലസ്ലി ആരാധകരും റിയാസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബ്ലസ്ലി ഉൾപ്പെട്ട വീഡിയോ പങ്കുവെച്ചത് തെറ്റിധാരണ ഉണ്ടാക്കുന്നതാണ് ഇവർ പറയുന്നത്. ഗെയിമിന്റെ ഭാഗമായി നടന്ന വീഡിയോ ഇത്തരത്തിൽ പങ്കുവെച്ചതോടെ ബ്ലസ്ലി റിയാസിന്റെ ജെന്ററിനെ ചോദ്യം ചെയ്തുവെന്ന തരത്തിലാണ് വ്യാഖ്യാനിക്കപ്പെടുകയെന്നാണ് വിമർശനം. എന്തായാലും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി കമന്റുകൾ ഉയരുന്നുണ്ട്.

ഒന്നും രണ്ടുമല്ല, ചിലർ കിടന്നത് വർഷങ്ങളോളം..അഴിക്കുള്ളിലായ ചില രാഷ്ട്രീയ നേതാക്കൾ ഇതാ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+