'അവൾക്ക് ഇഷ്ടമുളളപ്പോൾ വിവാഹം കഴിക്കട്ടെ'; ദിൽഷയ്ക്കെതിരായ കമൻറുകൾ, അഭിരാമിയുടെ മറുപടി
കൊച്ചി: നടിമാർക്കെതിരെ നടക്കുന്ന സൈബർ ബുള്ളിയിംഗിനെതിരെ പ്രതികരിച്ച് നടി അഭിരാമി. തനിക്ക് കടുത്ത സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ നടിമാർക്ക് നേരെ പലപ്പോഴും ഇത്തരം സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. 'മുഖമില്ലാത്ത'വരാണ് ഇത്തരം സൈബർ ആക്രമണങ്ങൾ നടത്തുന്നത്. അതിലൂടെ അവർക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്ന് മനസിലാകുന്നില്ല, നടി പറഞ്ഞു.
എൽജിബിടിക്യൂ കമ്മ്യൂണിറ്റിയെ കുറിച്ചും വിവാഹ പ്രായത്തെ കുറിച്ചുമെല്ലാം നടി മനസ് തുറന്നു. ബിഗ് ബോസ് താരം റിയാസ് സലീം പരിപാടിയിൽ എൽജിബിറ്റി കമ്മ്യൂണിറ്റിയെ കുറിച്ച് നടത്തിയ പ്രതികരണങ്ങൾ ശ്രദ്ധിച്ചിരുന്നോയെന്ന ചോദ്യത്തിനായിരുന്നു നടിയുടെ പ്രതികരണം. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലെ നടിയുടെ വാക്കുകളിലേക്ക്
ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ

'ബിഗ് ബോസിൽ എൽജിബിടിക്യൂ കമ്മ്യൂണിറ്റിയെ കുറിച്ച് സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. എൽജിബിറ്റിക്യൂ എന്നത് ജസ്റ്റ് എ കമ്മ്യൂണിറ്റി. അവരെ വേർതിരിച്ച് കാണേണ്ട സാഹചര്യം ഇല്ല. അവർ വ്യത്യസ്തരാണെന്ന് പോലും ചിന്തിക്കേണ്ട സാഹചര്യം ഇല്ല. പക്ഷേ ഇത്തരത്തിൽ സംഭാഷണം നടക്കുന്നത് വളരെ ഇംപോർട്ടന്റ് ആണ്. ഇത്തരം സംഭാഷണങ്ങൾ നടക്കുമ്പോൾ ഇപ്പോഴത്തെ അല്ലെങ്കിൽ അടുത്ത ജനറേഷൻ ഇത്തരം കാര്യങ്ങളെ നോർമലായി കാണാം'.

'ഒരു ലെസ്ബിയൻ എന്താണ്, ഗേ എന്താണ്, ട്രാൻസ്ജെന്റർ എന്താണ്, ട്രാൻസ് സെക്ഷ്വൽ എന്താണ്, നോൺ ജെന്റർ, ഫ്ലൂയിഡ് ജന്റർ, ഇതൊക്കെ യുവാക്കൾക്ക് അറിയാം, ഇതൊന്ന് മുതിർന്ന ആളുകൾക്ക് അറിയണമെന്നില്ല. ഇത്തരം സംഭാഷണം നടക്കുമ്പോൾ സമൂഹം അവരെ സ്വീകരിച്ച് തുടങ്ങും.ഇത്തരം ചർച്ചകൾ നടക്കുന്നുവെന്നതും അതിനെ കുറിച്ച് സംസാരിക്കാൻ ചിലർ ഉണ്ടാകുന്നുവെന്നതും വളരെ നല്ല കാര്യമാണ്', നടി പറഞ്ഞു.

'കടുത്ത സൈബർ ആക്രമണങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ പലർക്കുമെതിരെ ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്. ചില കമന്റ്സുകൾ വായിക്കുമ്പോൾ ക്രിഞ്ചിയായി തോന്നിയിട്ടുണ്ട്. വേദന തോന്നിയിട്ടുണ്ട്, കൂടുതൽ സ്ത്രീകൾക്കെതിരെയാണ് ഇത് നടക്കുന്നത്. മുഖം കാണിക്കുന്നില്ലല്ലോ? എന്തും വിളിച്ച് പറഞ്ഞാൽ മതിയല്ലോ'.

'ഇക്കാര്യങ്ങൾ നമ്മുടെ മുഖത്ത് നോക്കി പറയാൻ പറഞ്ഞാൽ അവർ രണ്ട് തവണ ആലോചിക്കും. ഇത്തരം സൈബർ ആക്രമണങ്ങൾ കൊണ്ട് എന്താണ് അവർ നേടുന്നതെന്ന് മനസിലാകുന്നില്ല. സൈബർ ആക്രമണങ്ങൾ ഉണ്ടായാൽ താൻ മറുപടി കൊടുക്കാറുണ്ട്. സാധാരണ ഞാൻ സർക്കാസ്റ്റിക്ക് ആയിട്ടാണ് മറുപടി നൽകുന്നത്. അത് പക്ഷേ ആളുകൾക്ക് മനസിലാകാറില്ല. മനസിലാകേണ്ടവർക്ക് മനസിലാകും', അഭിരാമി പറഞ്ഞു.

ബിഗ് ബോസ് മലയാളം സീസൺ 4 വിജയി ദിൽഷയ്ക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളിലും നടി പ്രതികരിച്ചു. ദിൽഷയുടെ വിവാഹത്തെ കുറിച്ച് പല ചർച്ചകളും ഉണ്ടായിരുന്നു ഇതിന്റെ പശ്ചാത്തലത്തിൽ സ്ത്രീകൾ എപ്പോൾ വിവാഹം കഴിക്കണമെന്നാണ് തോന്നുന്നതെന്നായിരുന്നു ചോദ്യം.ഇതിന് താരം നൽകിയ മറുപടി ഇങ്ങനെ-'
അവൾക്ക് എപ്പോൾ കല്യാണം കഴിക്കണമെന്ന് തോന്നുന്നോ അപ്പോൾ വിവാഹം കഴിക്കട്ടെ. അത് 21 ആയാലും നാൽപതായാലും എല്ലാം അവളുടെ ചോയ്സ് ആണ്. അവളുടേത് മാത്രമല്ല അവന്റേയും വിവാഹം എന്നത് വ്യക്തിപരമായ കാര്യമാണ്.മാതാപിതാക്കൾക്ക് കൂടി അതിൽ റോൾ ഇല്ല. വിവാഹം കഴിക്കണോ എപ്പോൾ കഴിക്കണം, കുട്ടികൾ വേണോ, വേണ്ടയോ എത്ര കുട്ടികൾ വേണം എന്നതെല്ലാം തീർത്തും ഓരോ വ്യക്തിയുടേയും ചോയ്സ് ആണ്'

ഇന്റിമേറ്റ് സീനുകൾ അഭിനയിക്കുന്ന നടിമാർക്കെതിരെ നടക്കുന്ന സൈബർ ബുള്ളിയിംഗിനെ കുറിച്ചും നടി മറുപടി നൽകി- 'ശരീരം രണ്ട് പേർക്കും ഉണ്ട്. ഒരു ലിപ് ലോക്ക് ആണെങ്കിൽ രണ്ട് ചുണ്ടുകൾ ഉണ്ട്. കെട്ടിപിടിക്കുകയാണെങ്കിൽ രണ്ട് ശരീരങ്ങൾ ഉണ്ട്, അതിൽ സ്ത്രീകളെ മാത്രം കുറ്റംപറയേണ്ട സാഹചര്യം എന്താണ്. ആ ചിന്താഗതി മാറേണ്ട സാഹചര്യം ആണ്. നല്ല റൊമാൻസ് സീൻ സ്ക്രീനിൽ കാണിക്കേണ്ട സാഹചര്യം ഉണ്ടായാൽ അത് കാണിക്കുന്നതിൽ തെറ്റില്ല'.

' എല്ലാ ഇമോഷണുകളും പോലെ തന്നെയാണ് സെക്ഷ്വൽ ഡിസയറും. അത് വളരെ നോർമൽ ആണ്. അത് വൾഗാരിറ്റിയില്ലാതെ ഡീസന്റായി കാണിക്കാം, ഇവിടെ സെൻസർ ബോർഡ് ഉണ്ട്, 18 വയസിന് മുകളിൽ ഉള്ളവർ സിനിമ കാണാം, അങ്ങനെ വേർതിരിക്കാനുള്ള സാധ്യതകൾ ഇവിടെ ഉള്ളപ്പോൾ ഇത് ഇത്രത്തോളം വിവാദമാക്കണോ', നടി ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി എത്രയെന്ന് അറിയാമോ? ആസ്തിയിൽ കൂടുതലും ബാങ്ക് നിക്ഷേപം












Click it and Unblock the Notifications