കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ ഡൗണ്‍ലോഡിംഗ് പരിധി ഉയര്‍ത്തി!! വാര്‍ത്തയ്ക്ക് പിന്നില്‍ സംഭവിച്ചത്

Google Oneindia Malayalam News

ദില്ലി: റിലയന്‍സ് ജിയോയുടെ ഡൗണ്‍ലോഡിംഗ് പരിധി ഉയര്‍ത്തിയതായുള്ള വാര്‍ത്തയ്ക്ക് പിന്നില്‍ ഹാക്കര്‍മാര്‍. റിലയന്‍സ് ജിയോയുടെ പ്രതിദിന ഡാറ്റാലിമിറ്റ് ഒരു ജിബിയില്‍ നിന്ന് 10 ജിബിയിയാ ഉയര്‍ത്തിയെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. എന്നാല്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ തട്ടിയെടുക്കുന്നതിനായി ഹാക്കര്‍മാരുടെ നീക്കമാണിതെന്നും പിന്നീട് സൈബര്‍ വിദഗ്ദരാണ് വ്യക്തമാക്കിയത്.

റിലയന്‍സ് ജിയോയുടെ പ്രതിദിന ഡൗണ്‍ലോഡിംഗ് ഡാറ്റാലിമിറ്റ് ഒരു ജിബിയില്‍ നിന്ന് 10 ജിബിയിയാക്കി ഉയര്‍ത്തിയെന്ന തരത്തില്‍
പ്രചരിച്ച വാര്‍ത്തയ്ക്ക് പിന്നില്‍ സൈബര്‍ കുറ്റവാളികളാണെന്നും ജിയോ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നു ഇതെന്നുമാണ് സൈബര്‍ വിദഗ്ദരുടെ വെളിപ്പെടുത്തല്‍. നേരത്തെയും ജിയോയുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍ വാട്‌സ്ആപ്പിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിച്ചിരുന്നു.

 ലിങ്കില്‍ സംഭവിക്കുന്നത്

ലിങ്കില്‍ സംഭവിക്കുന്നത്

റിലയന്‍സ് ജിയോയുടെ പ്രതിദിന ഡൗണ്‍ലോഡിംഗ് പരിധി ഒരു ജിബിയില്‍ നിന്ന് 10 ജിബിയായി ഉയര്‍ത്തിയെന്ന് കാണിച്ചുള്ള വാര്‍ത്തയ്‌ക്കൊപ്പം ഒരു ലിങ്കും നല്‍കിയിരുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്ത് പരിധി ഉയര്‍ത്താമെന്ന വാഗ്ദാനവും ഇതിനൊപ്പമുണ്ടായിരുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍സ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവ ടൈപ്പ് ചെയ്ത് നല്‍കാനാണ് ആവശ്യപ്പെടുക.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍

വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍

വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കുന്നതോടെ മറ്റുള്ളവരോട് ഡൗണ്‍ലോഡിംഗ് പരിധി ഉയര്‍ത്തുന്നതിനായി ഈ ലിങ്ക് വാട്ട്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാനുള്ള നിര്‍ദേശവും ഹാക്കര്‍മാര്‍ നല്‍കുന്നു. പത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാനാണ് നിര്‍ദേശം.

 വാഗ്ദാനങ്ങള്‍ വ്യാജം

വാഗ്ദാനങ്ങള്‍ വ്യാജം

റിലയന്‍സ് ജിയോയില്‍ അപ്‌ഗ്രേഡ് ചെയ്യൂ എന്ന സന്ദേശത്തോടൊപ്പം ലഭിയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ വെബ്ബ്‌സൈറ്റ് നല്‍കുന്നത് വ്യാജ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് മനസ്സിലാകും. ഇതിന് പുറമേ ഓഫറിന് വേണ്ടി സൈന്‍ ഇന്‍ ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള തട്ടിപ്പാണ് ഇതിന് പിന്നിലെന്നും സൈബര്‍ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍

ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍

കഴിഞ്ഞ വര്‍ഷം റിലയന്‍സ് ജിയോ ആരംഭിച്ച ഹാപ്പി ന്യൂ ഇയര്‍ ഓഫറില്‍ പ്രതിദിന ഡൗണ്‍ലോഡിംഗ് പരിധി ഒരു ജിബിയില്‍ നിന്ന് 4 ജിബിയാക്കിയാണ് ഉയര്‍ത്തിയത്. പിന്നീട് കമ്പനി ഡാറ്റാ സ്പീഡ് 128കെബിപിഎസ്സാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. ഉപയോക്താക്കള്‍ ഡാറ്റ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ നടപടിയെന്നാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കിയത്.

English summary
The hoax message spreads through social media platforms and instant messaging platforms in name of Reliance Jio downloading limit upgradation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X