പേരാവൂര്‍ പെണ്‍കുട്ടിയുടെ ആത്മഹത്യ: പിണറായി വിജയന് കുറച്ചുകൂടി ശ്രദ്ധ വേണ്ടേ?
ഫേസ്ബുക്ക് പോലുള്ള നവ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന മലയാളി രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ് സി പി എം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്. പിണറായി വിജയന്റെ ഫേസ്ബുക്ക് ഓഫീഷ്യല്‍ പേജിന് രണ്ട് ലക്ഷത്തിലധികം ലൈക്കുകളുണ്ട്. എന്ന് വെച്ചാല്‍ രണ്ട് ലക്ഷത്തിലധികം പേര് പിണറായി വിജയന് എന്ത് എഴുതുന്നു എന്ത് ഷെയര്‍ ചെയ്യുന്നു എന്നതൊക്കെ കാണുന്നു എന്നര്‍ഥം.
പേരാവൂര്‍ പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ പിണറായി വിജയന് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കണ്ണൂര്‍ ജില്ലയിലെ കണിച്ചാര്‍ പഞ്ചായത്തില്‍ പതിനഞ്ച് വയസുള്ള ആദിവാസി പെണ്‍കുട്ടി ശ്രുതിമോള്‍ വിശപ്പാണ് താന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം എന്ന് കുറിപ്പെഴുതിയാണ് മരണത്തിലേക്ക് പോയത് എന്നായിരുന്നു പിണറായി എഴുതിയത്.

ദേശാഭിമാനി പത്രമാണ് ഈ ആത്മഹത്യയെ പട്ടിണി മൂലമുള്ള ആത്മഹത്യയാക്കിയത്. ആ റിപ്പോര്‍ട്ട് ഏറ്റുപിടിച്ച് പിണറായി വിജയന് എഴുതുന്നത് - വിശപ്പ് സഹിക്കാതെ ഒരു കുഞ്ഞ് സ്വയം ജീവന് ഒടുക്കേണ്ടി വന്ന സംഭവം ഓരോ കേരളീയന്റെയും ശിരസ്സ് കുനിപ്പിക്കുന്നതാണ് എന്നാണ്. ഇതുകൊണ്ടും കഴിഞ്ഞില്ല, ഈ ആത്മഹത്യയുമായി കൂട്ടിക്കെട്ടി ഉമ്മന്‍ചാണ്ടിയെയും മറ്റ് മന്ത്രിമാരെയും ആക്രമിക്കാനും പിണറായി വിജയന് തുനിയുന്നു.
എന്നാല്‍ പട്ടിണിയല്ല പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം എന്ന് വ്യക്തമായിട്ടും പോസ്റ്റില്‍ ഒരു തിരുത്ത് നല്‍കാനോ പുതിയൊരു പോസ്റ്റ് എഴുതാനോ പിണറായി വിജയന് മിനക്കെട്ടിട്ടില്ല. ഈ വാര്‍ത്ത വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്ത ദേശാഭിമാനിയാകട്ടെ ഇന്നും (ഏപ്രില്‍ 23 ശനിയാഴ്ച) പെണ്‍കുട്ടി പട്ടിണി മൂലമാണ് ആത്മഹത്യ ചെയ്തത് എന്ന വാദത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു.

പിണറായി വിജയനെപ്പോലുള്ള ഉത്തരവാദിത്തമുളള ഒരു രാഷ്ട്രീയ നേതാവ് ഫേസ്ബുക്ക് പോലെ ഒരു സമൂഹമാധ്യമത്തില്‍ എഴുതുമ്പോള്‍ രാഷ്ട്രീയം മാത്രം നോക്കിയാല്‍ പോര വസ്തുതകള്‍ കൂടി നോക്കണം എന്നാണ് സോഷ്യല്‍ മീഡിയയിലെ ആളുകള്‍ പറയുന്നത്. മുമ്പ് ബെംഗളൂരുവില്‍ ബീഫ് കഴിച്ച മലയാളി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചു എന്ന വാര്‍ത്തയും പിണറായി വിജയന് ഇതുപോലെ ഷെയര്‍ ചെയ്തിരുന്നു. അന്നും ബീഫല്ല മര്‍ദ്ദനത്തിന് കാരണം എന്ന് പത്രങ്ങള്‍ തിരുത്ത് നല്‍കിയിട്ടും തിരുത്താന്‍ പിണറായി വിജയന് തയ്യാറായിരുന്നില്ല.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications