• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലുട്ടാപ്പിയെ തൊട്ടാൽ വിവരം അറിയും!!! ഡിങ്കിനി ആരാ ഡിങ്കന്റെ പെങ്ങളോ... കലിതുള്ളി ലുട്ടാപ്പി ഫാന്‍സ്

cmsvideo
  വൈറലായി #save_luttappi campaign

  ലുട്ടാപ്പി ആരാണെന്ന് ചോദിച്ചാല്‍ 90 കളിലെ കുട്ടികളെ സംബന്ധിച്ച് മറക്കാനാകാത്ത ഒരു കഥാപാത്രമാണ്. കഥയില്‍ വില്ലന്‍ വേഷം ആണെങ്കിലും മണ്ടത്തരങ്ങളും നിഷ്‌കളങ്കതയും കൊണ്ട് കുട്ടികളെ കൈയ്യിലെടുത്ത കഥാപാത്രം.

  ആ കഥാപാത്രത്തെ ഒഴിവാക്കിക്കൊണ്ട് ഒരു മായവിക്കഥ അവര്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. ബാലരമയുടെ പുതിയ പരസ്യം കണ്ടപ്പോള്‍ പല ലുട്ടാപ്പി ഫാന്‍സിനും സഹിക്കാന്‍ പോലും കഴിഞ്ഞില്ലത്രെ.

  ഡിങ്കിനിയുടെ മാസ്സ് എന്‍ട്രിയൊന്നും അവര്‍ക്കൊരു വിഷയമേ അല്ല. അല്ലെങ്കിലും ലുട്ടാപ്പിയെ വെല്ലാന്‍ ഏതെങ്കിലും ഡിങ്കിനി വിചാരിച്ചാല്‍ പറ്റുമോ എന്നാണ് അവരുടെ ചോദ്യം. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സേവ് ലുട്ടാപ്പി കാമ്പയിന്‍ ആണ് വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.

  മായാവിയെ ഒഴിവാക്കിക്കോ...

  മായാവിയെ ഒഴിവാക്കിക്കോ...

  ലുട്ടാപ്പിയെ ഒഴിവാക്കരുത്... വേണമെങ്കില്‍ ആ മായാവിയെ ഒഴിവാക്കിക്കോ എന്നാണത്രെ ലുട്ടാപ്പി ഫാന്‍സ് എഡിറ്റര്‍ക്ക് നല്‍കിയിട്ടുള്ള തിട്ടൂരം. അപ്പോള്‍ പിന്നെ കഥയുടെ പേര് തന്നെ മാറ്റേണ്ടി വരുമോ എന്നാണ് സംശയം.

  ഞെട്ടിപ്പോയി

  ഞെട്ടിപ്പോയി

  ഈ ലക്കത്തില്‍ മായാവിയെ പിടിക്കേണ്ടത് താന്‍ ആണെന്ന് കരുതി എത്തിയതായിരുന്നു ലുട്ടാപ്പി. അപ്പോഴല്ലേ ആ നഗ്നസത്യം അവന്‍ തിരിച്ചറിഞ്ഞത്...

  ലുട്ടാപ്പി ഫാന്‍സ്

  ലുട്ടാപ്പി ഫാന്‍സ്

  മനോരമ ഓഫീസിന് മുന്നില്‍ വന്‍ ബഹളം. ഞങ്ങളുടെ ലുട്ടാപ്പിയ്ക്ക് എന്തുപറ്റിയെന്നും ചോദിച്ചുകൊണ്ടാണ് ബഹളം. അപ്പോഴാണ് അത് ലുട്ടാപ്പി ഫാന്‍സ് ആണെന്ന സത്യം എഡിറ്റര്‍ക്ക് മനസ്സിലായതത്രെ!

  കോഫീ ഹൗസിലെ ഫോര്‍ക്ക്

  കോഫീ ഹൗസിലെ ഫോര്‍ക്ക്

  ഇനിയിപ്പോള്‍ എന്ത് കുപ്പായം ഇടീച്ച്, ഏത് കുന്തത്തില്‍ കൊണ്ടുവന്നിറക്കിയാലും ഡിങ്കിനിയെ ഫാന്‍സിന് വേണ്ടത്രെ. കുന്തം കണ്ടിട്ട് കോഫി ഹൗസിലെ ഫോര്‍ക്കാണ് പലര്‍ക്കും ഓര്‍മ വന്നത്.

  അടിച്ച് കണ്ണുപൊട്ടിക്കും

  അടിച്ച് കണ്ണുപൊട്ടിക്കും

  ലുട്ടാപ്പിയ്ക്ക് പകരം പുതിയ ആളെ കൊണ്ടുവന്നാല്‍ അടിച്ച് കണ്ണ് പൊട്ടിക്കും എന്നാണ് ഫാന്‍സിന്റെ മുന്നറിയിപ്പ്. ചിലപ്പോള്‍ അതും ചെയ്തുകളയും!

  ജസ്റ്റിസ് ഫോര്‍ ലുട്ടാപ്പി

  ജസ്റ്റിസ് ഫോര്‍ ലുട്ടാപ്പി

  വാല്‍ കുന്തത്തില്‍ കുരുക്കി, സുരക്ഷിതമായി യാത്ര ചെയ്യുന്ന ലുട്ടാപ്പി എ്ല്ലാവര്‍ക്കും ഒരു മാതൃകയല്ലേ... സേവ് ലുട്ടാപ്പി!!!

  ഉള്ളില്‍ സങ്കടമുണ്ട്‌ട്ടോ....

  ഉള്ളില്‍ സങ്കടമുണ്ട്‌ട്ടോ....

  മായാവിയില്‍ ലുട്ടാപ്പിയില്ലെങ്കില്‍ പിന്നെ ഉള്ളില്‍ സങ്കടം ഇല്ലാതിരിക്കുമോ... ഒരു ദുര്‍ബല നിമിഷത്തില്‍ എഡിറ്ററുടെ കൊങ്ങയ്ക്ക് വരെ കയറി പിടിക്കാനുള്ള സാധ്യതയുണ്ട്!

   പുല്ല്... വില്ലനായാല്‍ മതിയായിരുന്ന്!

  പുല്ല്... വില്ലനായാല്‍ മതിയായിരുന്ന്!

  ലുട്ടാപ്പിയെ ഇപ്പോള്‍ കാണുന്ന മായാവി ഇങ്ങനെ ആണത്രെ പറയുന്നത്. ഇത്രയധികം ഫാന്‍സിനെ കിട്ടുമായിരുന്നെങ്കില്‍ നായകന്‍ ആകേണ്ടിയിരുന്നില്ലാന്ന്!

  അതിലെങ്ങാനും തൊട്ടാല്‍...

  അതിലെങ്ങാനും തൊട്ടാല്‍...

  ലുട്ടാപ്പിയ്ക്ക് പകരം അഡാര്‍ ഐറ്റത്തെ ഇറക്കാം എന്ന് വിചാരിച്ചിരുന്നതായിരുന്നു. അപ്പോഴാണ് 90 കളിലെ കുട്ടികളുടെ വക ഒരു മാസ്സ് ഡയലോഗ്!

  ഇതാണ് അവസ്ഥ

  ഇതാണ് അവസ്ഥ

  മനോരമ എഡിറ്ററുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ആണത്രെ. ലുട്ടാപ്പി ഫാന്‍സ് കാണാതെ ഒളിച്ചു നടക്കേണ്ട ഗതികേടാണ്. കൈയ്യില്‍ കിട്ടിയാല്‍ പിന്നെ ചോദ്യമൊന്നും ഉണ്ടാവില്ല!

  മനസ്സില്‍ കൊണ്ടുനടക്കുന്ന രൂപം

  മനസ്സില്‍ കൊണ്ടുനടക്കുന്ന രൂപം

  90 കളിലെ കുട്ടികളൊക്കെ ഇപ്പോള്‍ വളര്‍ന്നുവലുതായി. പക്ഷേ, ഡിങ്കിനിയുടെ എന്‍ട്രിയൊന്നും കാണാന്‍ അവര്‍ക്ക് വയ്യത്രെ. ലുട്ടാപ്പിയുടെ ഒരു രൂപം ഓര്‍മവച്ച നാള്‍ മുതല്‍ മനസ്സില്‍ ഉ്ള്ളതാണ്. അത് അങ്ങനെ തന്നെ ഇരുന്നോട്ടേ എന്ന്!

  ചിലരൊക്കെ അങ്ങനെയാ...

  ചിലരൊക്കെ അങ്ങനെയാ...

  ഒടുക്കം മായാവിയും ഡാകിനിയും ഒരുപോലെ ദു:ഖിതരായ അവസ്ഥ. മായാവി ഇങ്ങനെ പറഞ്ഞു എന്നാണ് കേള്‍ക്കുന്നത്!

  ഒറ്റപ്പെടലിന്റെ വേദന

  ഒറ്റപ്പെടലിന്റെ വേദന

  മറ്റ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ കണ്ടപ്പോള്‍ മായാവി ഇങ്ങനെ ആണത്രെ സംസാരിച്ചത്. ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചിട്ടുണ്ടോ എന്ന്... എല്ലാവര്‍ക്കും ലുട്ടാപ്പിയെ മാത്രം മതിയല്ലോ!

  അലമ്പുണ്ടാക്കും

  അലമ്പുണ്ടാക്കും

  ഒന്നിനോണം പോന്ന ചെറുപ്പക്കാര്‍ എന്തിനാണ് ബാലരമയുടെ മുന്നില്‍ വന്ന് അലമ്പുണ്ടാക്കുന്നത് എന്നായിരുന്നു എഡിറ്ററുടെ സംശയം. അതിപ്പോള്‍ തീര്‍ന്നുകാണും!

  അതിനിവിടെ പ്രസക്തിയില്ല

  അതിനിവിടെ പ്രസക്തിയില്ല

  പുതിയ ബാലരമ ഇറങ്ങിയപ്പോള്‍ ലുട്ടാപ്പി എവിടെ എന്നായിരുന്നു തിരച്ചില്‍. താനിവിടെ ഉണ്ടെന്ന് മായാവി പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോ!

  കാവിവല്‍ക്കരണം

  കാവിവല്‍ക്കരണം

  ആ ഡിങ്കിനിയുടെ കുപ്പായത്തിന്റെ നിറം കണ്ടാല്‍ അറിയില്ലേ... ഇത് കാവിവല്‍ക്കരണത്തിനുള്ള നീക്കമാണെന്ന്. ചുവപ്പിന്റെ വിപ്ലവ വീരന്‍ സഖാവ് ലുട്ടാപ്പിയെ സംരക്ഷിക്കുക!

  ആ ലക്കം ബാലരമ

  ആ ലക്കം ബാലരമ

  മായാവിയില്‍ താന്‍ വന്ന സ്ഥിതിയ്ക്ക് ഇനി ഉടലില്‍ മണ്ണുപറ്റാതെ നോക്കിക്കോ എന്നാണത്രെ ഡിങ്കിനി ഉപദേശിച്ചത്. എന്നായാലും മണ്ണ് പറ്റും, പക്ഷേ, ആ ലക്ഷം ബാലരമ ഇതുവരെ അച്ചടിച്ചിട്ടില്ലെന്ന് ലുട്ടാപ്പി!

  മായാവിയുടെ ഗതി

  മായാവിയുടെ ഗതി

  ഫേസ്ബുക്ക് ആരാധകര്‍ ലുട്ടാപ്പിയ്ക്ക് വേണ്ടി കാമ്പയിന്‍ തുടങ്ങി. മായാവിയെ ഒഴിവാക്കിയിട്ടാണെങ്കിലും ലുട്ടാപ്പിയെ തിരിച്ചെടുക്കണം എന്നാണ് ആവശ്യം. ഇതൊക്കെ കേട്ടാല്‍ പിന്നെ മായാവി ഇതല്ല, ഇതിനപ്പുറവും ചെയ്യും!

  ബിജെപിക്കാരെങ്ങാനും

  ബിജെപിക്കാരെങ്ങാനും

  തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ വേണ്ടി പ്രമുഖരെ എല്ലാം ബിജെപി പിടിച്ചുകൊണ്ടുപോവുകയല്ലേ... ഇനി ലുട്ടാപ്പിയെ അവരെങ്ങാനും പിടിച്ചോണ്ട് പോയോ...

  ഡിങ്കന്‍ കുടുംബത്തിലെ ഇളമുറക്കാരി...

  ഡിങ്കന്‍ കുടുംബത്തിലെ ഇളമുറക്കാരി...

  ഡിങ്കിനി വന്നതില്‍ നമ്മളെന്തിനി പിണങ്ങണം എന്നാണ് ഒരു വിഭാഗം ഫാന്‍സ് ചോദിക്കുന്നത്. ലുട്ടാപ്പിയ്ക്കും ഒരു കുടുംബ ജീവിതം ഒക്കെ വേണ്ടേ... അതും ഡിങ്കന്‍ കുടുംബത്തിലെ ഇളമുറക്കാരിയ്‌ക്കൊപ്പം!

  വിക്രമനും മുത്തുവും

  വിക്രമനും മുത്തുവും

  ലുട്ടാപ്പിയുടെ തിരോധാനത്തിന് പിറകില്‍ ഡാകിനിയുടെ കളിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് മനസ്സിലാക്കിയ വിക്രമനും മുത്തുവും ഒടുവില്‍ ഡാകിനിയ്‌ക്കെതിരെ തിരിഞ്ഞതിന്റെ ദൃശ്യങ്ങള്‍ നാസ പുറത്ത് വിട്ടു!

  പാവം കുഞ്ഞാവ

  പാവം കുഞ്ഞാവ

  ഉറങ്ങാന്‍ നേരത്തും പാവം കുഞ്ഞാവ എന്താണ് പറഞ്ഞത് എന്ന് അറിയാമോ... ലുട്ടാപ്പിയെ നോക്കിക്കോണേ മാമാ എന്ന്!

   ഡാകിനി അമ്മൂമ്മ

  ഡാകിനി അമ്മൂമ്മ

  പുതിയതായി എത്തിയ ഡിങ്കിനിയ്ക്ക് ഡാകിനി അമ്മൂമ്മ വക ഒരു ഉപദേശം. കുരുത്തക്കേട് വല്ലതും കാണിച്ചാല്‍ പിടിച്ച് കുപ്പിയിലാക്കുമെന്ന്. സംശയമുണ്ടെങ്കില്‍ ലുട്ടാപ്പിയോട് ചോദിച്ച് നോക്കിക്കോളാന്‍!

  ഡിങ്കന്റെ പെങ്ങളോ...

  ഡിങ്കന്റെ പെങ്ങളോ...

  ഡിങ്കിനിയുടെ മാസ് എന്‍ട്രി എന്ന് കേട്ടപ്പോള്‍ മുതല്‍ ലുട്ടാപ്പി ഫാന്‍സ് ആകെ കണ്‍ഫ്യൂഷനില്‍ ആണ്. അതെന്ത് സാധനം എന്ന്... ഇനിയിപ്പോള്‍ ഡിങ്കന്റെ പെങ്ങള് വല്ലതും ആണോ എന്നും സംശയം ഉണ്ട്!

   ലുട്ടാപ്പി ആര്‍മി

  ലുട്ടാപ്പി ആര്‍മി

  ഡിങ്കിനിയുടെ മാസ് എന്‍ട്രിയുമായി ബാലരമ ഇങ്ങനെ വരുവാണേ... അപ്പോഴാണ് ലുട്ടാപ്പി ആര്‍മി നിരന്നങ്ങനെ നില്‍ക്കുന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല, അതേ പോലെ തിരിച്ചുപോയെന്ന്!

  ലുട്ടാപ്പിയേയും പരിഗണിക്കുമോ...

  ലുട്ടാപ്പിയേയും പരിഗണിക്കുമോ...

  എന്തായാലും ബിജെപി തിരുവനന്തപുരത്ത് ഒരു സ്ഥാനാര്‍ത്ഥിയെ തപ്പി ഇറങ്ങിയിരിക്കുകയാണ്. ഇനി ലുട്ടാപ്പിയെ കൂടി പരിഗണിക്കുന്നുണ്ടെന്ന് കാച്ചാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല!

  ഇതേ ഉള്ളു വഴി

  ഇതേ ഉള്ളു വഴി

  ഒടുക്കം ആ സത്യം മായാവി തിരിച്ചറിഞ്ഞു. രാജുവും രാധയും വരെ ലുട്ടാപ്പിയുടെ കൂടെ ആണെന്ന്- പിന്നെ മായാവി ഒന്നും നോക്കിയില്ല!

  അവന്‍ ആണ് ഹീറോ...

  അവന്‍ ആണ് ഹീറോ...

  ഒടുക്കം മായാവി ആ കുറ്റസമ്മതം നടത്തി. തന്നെ കീഴടക്കാന്‍ മാത്രമേ അവന് കഴിയാതെ പോയുള്ളൂ. പക്ഷേ, ജനലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയത് ലുട്ടാപ്പിയാണ്. ശരിക്കും ലുട്ടാപ്പിയാണ് ഹീറോ!

  സൈലന്റ്

  സൈലന്റ്

  ഈ ഒരു ചിത്രം മാത്രം പോരെ... വേറെ എന്തെങ്കിലും എഴുതണോ, മായാവിയുടെ ഇപ്പോഴത്തെ അവസ്ഥ കാണിക്കാന്‍!!!

  ഒന്ന് പോയി തര്വോ...

  ഒന്ന് പോയി തര്വോ...

  ഡിങ്കിനി ആണെങ്കില്‍ എപ്പോഴും ഇങ്ങനെ മുന്നില്‍ വന്ന് നില്‍ക്കുകയാണത്രെ... എന്റെ പൊന്ന് ഡിങ്കിനീ... ഒന്ന് പോയി തര്വോ എന്നാണത്രെ ലുട്ടാപ്പി ഫാന്‍സ് ചോദിക്കുന്നത്!

  സുമേഷ് ബാലരമ

  സുമേഷ് ബാലരമ

  ഇപ്പോള്‍ കാവിപ്പട മാത്രമല്ല, ബാലരമ വരെ പേരില്‍ കൊണ്ടുനടക്കുന്നവരുണ്ട്. കുട്ടൂസനെ എത്രയും വേണം കൊണ്ടുവരാനുള്ള കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അടുത്ത ലക്കം ബഹിഷ്‌കരിച്ചുകളയും എന്നാണ് ഭീഷണി!

  സംഘികള്‍ക്ക് കൊടുക്കാം...

  സംഘികള്‍ക്ക് കൊടുക്കാം...

  ആ ഡിങ്കിനിയെ ഒഴിവാക്കാന്‍ എന്ത് ചെയ്യും എന്നാണത്രെ ഇപ്പോള്‍ ലുട്ടാപ്പി ഫാന്‍സിന് ഇടയിലെ പ്രധാന ചര്‍ച്ച. ശബരിമലയിലേക്ക് പോകുന്ന യുവതിയാണെന്ന് പറഞ്ഞ് സംഘികളുടെ ഇടയിലേക്ക് ഇട്ട് കൊടുത്താല്‍ മതിയെന്ന്!

  ഇവന് മാത്രം എവിടന്നാ...

  ഇവന് മാത്രം എവിടന്നാ...

  എല്ലാ പണിയെടുക്കാനും ആളുകളെ രക്ഷിക്കാനും മായാവി തന്നെ വേണം. പക്ഷേ, ഫാന്‍സ് മുഴുവനും ലുട്ടാപ്പിയ്ക്ക്...

  പുറത്ത് നിന്ന് വേണ്ട

  പുറത്ത് നിന്ന് വേണ്ട

  ലുട്ടാപ്പിയ്ക്കിട്ട് ഒരു പണി കൊടുക്കും എന്നും പറഞ്ഞാണ് എഡിറ്റര്‍ വന്നത്. അപ്പോള്‍ തന്നെ മായാവി ഇടപെട്ടു... ലുട്ടാപ്പിയ്ക്കിട്ട് പണികൊടുക്കാന്‍ പുറത്ത് നിന്ന് ഒരാളേയും സമ്മതിക്കില്ലെന്ന്!

  English summary
  Social Media trolls demanding Justice for Luttappi, the cartoon character of Balarama
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X