കുമ്മനത്തെ ട്രോളിൽ കോർത്തു, രാജേഷിനെ ട്രോളില്‍ മുക്കി പൊരിച്ചു... അറവ് നിരോധനത്തിന് കേരള പൊങ്കാല

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കന്നുകാലി അറവ് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിനും ആ നീക്കത്തെ പിന്തുണ ബിജെപി നേതാക്കള്‍ക്കും സോഷ്യല്‍ മീഡിയയുടെ പൊങ്കാല. കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും വിവി രാജേഷിനും ആണ് ഏറ്റവും കൂടുതല്‍ പൊങ്കാല കിട്ടിയത്.

രാജ്യം മുഴുവന്‍ ബീഫ് നിരോധനം നടപ്പിലാക്കിയാലും കേരളത്തില്‍ അത് നടപ്പില്ലെന്നാണ് ട്രോളേഴ്‌സ് പറയുന്നത്. ഗോമാതാവ് അമ്മയെ പോലെ ആണെന്നാണ് വിവി രാജേഷ് പറഞ്ഞത്. വയസ്സായാല്‍ അമ്മയെ അറക്കാന്‍ കൊടുക്കുമോ എന്ന് വരെ ചോദിച്ചുകളഞ്ഞു അദ്ദേഹം.

ബീഫിനെ തടയുന്ന മോദിയും ബിജെപിയും അറിയണം; 21316 കോടി എവിടെ നിന്ന്? എല്ലാം തകരും!!

കേരളത്തിലെ ആദ്യ ഡബിള്‍ ഡക്കര്‍ റോഡ് മൂവാറ്റുപുഴയില്‍!റോഡിന് മുകളില്‍ മറ്റൊരു റോഡ്,അതിശയിപ്പിക്കും

എന്തായാലും ഈ ട്രോളുകള്‍ കണ്ട് ചിരിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലം പറ്റിയാല്‍ അതിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ക്കായിരിക്കില്ല!!!

ഒട്ടകത്തെ വരെ

ഇതുവരെ കഴിക്കാത്ത ഒട്ടകത്തെ വരെ നിരോധിച്ചു. പാവം കോഴിയുടെ കാര്യം കഷ്ടം തന്നെ.

തന്തയ്ക്ക് പിറന്നതുകൊണ്ട്!

രാജ്യവ്യാപകമായി ആണല്ലോ അറവ് നിരോധനം ഏര്‍പ്പെടുത്തിയത്. പിന്നെ മലയാളികള്‍ക്ക് മാത്രം എന്താണ് പ്രശ്‌നം എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി ആണത്രെ ഈ ട്രോള്‍.

വിടപറയുകയാണോ...

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് കണ്ടവര്‍ക്ക് കലങ്ങും. അങ്ങനെ അവര്‍ വിടപറയുകയാണ് സുഹൃത്തുക്കളേ... വിടപറയുകയാണ്.

അപ്പന് വിളിയും ട്രോള്‍

വിടി ബല്‍റാം ഒക്കെ ഇങ്ങനെ തന്തയ്ക്ക് വിളി ട്രോളുകളും ആയി ഇറങ്ങിയിട്ടുണ്ടല്ലോ എന്ന് ഓര്‍ക്കുമ്പോഴാണ്. വിശപ്പടക്കാന്‍ സരിത ഒലത്തിയത് എടുക്കട്ടേ മലരാമേട്ടാ എന്നൊക്കെ പറഞ്ഞാല്‍ തന്തയ്ക്ക് വിളിച്ച് പോകും.

അല്ലാതെ പിന്നെ


കേരളത്തിലെ എല്ലാവരും ഇത്രയും കാലം തമാശക്ക് വേണ്ടി ആയിരുന്നല്ലോ മൃഗങ്ങളെ കശാപ്പ് ചെയ്തിരുന്നത്. കുമ്മനത്തിനൊക്കെ ശരിക്കും എന്താ പറ്റിയത്.

തോക്ക് ഇല്ല, പെര്‍മിറ്റ്

വെടിവയ്ക്കാനുള്ള പെര്‍മിറ്റ് ഉണ്ട്, പക്ഷേ തോക്ക് തരില്ല എന്ന് പറഞ്ഞതുപോലെ ആണല്ലോ കാര്യങ്ങള്‍. അറക്കുന്നതിന് കുഴപ്പമില്ല, പക്ഷേ മാടിനെ കിട്ടില്ല!

ഒന്നും വേണ്ട... അത് മാത്രം

പണ്ടൊക്കെ ഗള്‍ഫില്‍ നിന്ന് വരുന്നവരോട് കൊണ്ടുവരാന്‍ പറയാന്‍ വലിയ ലിസ്റ്റ് തന്നെ ഉണ്ടായിരുന്നു. ഇനിയിപ്പോ രണ്്ട് കിലോ ബീഫ് മാത്രം മതി എന്നൊക്കെ പറഞ്ഞുകളയമോ എന്നാണ് സംശയം.

ആര്‍ക്കും മനസ്സിലായില്ല

പശു ഗോമാതാവാണ് എന്ന് വിചാരിക്കാം. പോത്തിനെ വേണമെങ്കില്‍ പിതാവും ആയി സങ്കല്‍പിക്കാം. പക്ഷേ ഈ ഒട്ടകത്തിനെ ഇപ്പോള്‍ എന്തായിട്ടാണ് സങ്കല്‍പിക്കേണ്ടത് എന്നാണ് മനസ്സിലാകാത്തത്.

വെറുതേ നക്കിയാല്‍ മതിയല്ലേ

അറവ് മാത്രമല്ലേ നിരോധിച്ചിട്ടുള്ളൂ, ബീഫ് നിരോധിച്ചിട്ടില്ലല്ലോ എന്നാണല്ലോ പറയുന്നത്. അപ്പോള്‍ ബീഫ് തിന്നാല്‍ തോന്നുമ്പോള്‍ പോയി പോത്തിന്റെ പുറത്ത് നക്കിയാല്‍ മതിയാവും അല്ലേ.

ബിജെപിയ്ക്ക് കുഴിവെട്ട്

കേരളത്തിലെ ബിജെപിക്കാര്‍ സ്വയം കുഴിവെട്ടിയതുപോലെയാണ് കാര്യങ്ങള്‍. ഇനിയിപ്പോള്‍ കേരള ബിജെപിക്കാന്‍ അമിത്ജിയെ ഇങ്ങനെയൊക്കെ വിളിക്കാന്‍ തുടങ്ങുമോ

പാലും ബലാത്സംഗവും

കന്നുകാലികള്‍ക്കെതിരെയുള്ള ക്രൂരത തടയാന്‍ വേണ്ടിയാണല്ലോ അറവ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനിയിപ്പോള്‍ പാല് കറക്കുന്നത് ബലാത്സംഗം ആണെന്നെങ്ങാന്‍ പറയുമോ എന്നാണ് പേടി.

ദൈവം പറഞ്ഞിട്ട് കേട്ടിട്ടില്ല

തോട്ടത്തിലെ ആപ്പിള്‍ കഴിക്കല്ലേ എന്ന് ദൈവം പറഞ്ഞിട്ട് കേട്ടിട്ടില്ല. എന്നിട്ടാണ് കരുമുളക് ഒക്കെ ഇട്ട് വരട്ടിയ ബീഫ്!!!

പശുവിന്റെ ആത്മഹത്യ

വീട്ടിലെ പശു നാളെ ആത്മഹത്യ ചെയ്യും എന്ന് ആരെങ്കിലും പറഞ്ഞാല്‍ വട്ടാണെന്ന് കരുതേണ്ട. പൊറോട്ട ഒപ്പിക്കുന്ന കാര്യം കൂടി പറഞ്ഞാല്‍ ഉറപ്പിച്ചോ...

ആരോട് പറയാന്‍

ബീഫ് കേരളത്തിലും നിരോധിക്കണം എന്ന് മോദിജി. പാവം കുമ്മനത്തിന്റെ അവസ്ഥ ഇതായിരിക്കും- ആരോട് പറയാന്‍, ആര് കേള്‍ക്കാന്‍!

ആത്മഹത്യ ചെയ്യുന്ന പോത്ത്

ഇനിയിപ്പോള്‍ പോത്തും പശുവും ഒക്കെ ആത്മഹത്യ ചെയ്യുന്നതും കാത്തിരിക്കേണ്ടി വരും. അല്ലാത്തെ കശാപ്പ് ചെയ്യുന്നതൊക്കെ നിയമവിരുദ്ധം അല്ലേ.

സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍

ആഹാരത്തിന് വേണ്ടി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതില്‍ വിലക്കില്ലെന്നാണ് കുമ്മനംജി പറയുന്നത്. ആഹാരത്തിനല്ലാതെ ഇത്രയും കാലം സോഫ്റ്റ വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനായിരുന്നല്ലോ കശാപ്പ് ചെയ്തുകൊണ്ടിരുന്നത്!!

മാതാവിന്റെ കാര്യം

മാതാവിന് വയസ്സായാല്‍ അറക്കാന്‍ കൊടുക്കുമോ എന്നായിരുന്നല്ലോ വിവി രാജേഷ് ചോദിച്ചത്. അപ്പോള്‍ ഈ മാതാവിനെ ആണോ മൂക്കുകയറിട്ട് തൊഴുത്തില്‍ കെട്ടി പാല് കറന്ന് വിറ്റ കാശ് വാങ്ങിയിരുന്നത്.

അതങ്ങട് പോവും

ബീഫ് നിരോധനം കൊണ്ട് എന്ത് ഗുണമാണ് ബിജെപിക്ക് ഉണ്ടാവുക? ആകെഉള്ള നേമം മണ്ഡലം കൂടി അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ അങ്ങ് പോയിക്കിട്ടും. അത്ര തന്നെ!

കട്ടപ്പ ബാഹുബലിയെ കൊന്നത്

കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണെന്ന് അറിയാമോ... മഹിഷ്മതിയില്‍ ബീഫ് നിരോധിച്ചതുകൊണ്ടാണത്രെ.

ചങ്ക് പിടയും

ബീഫിനോട് പെരുത്ത ഇഷ്ടമാണ്. പക്ഷേ കന്നുകാലികളെ കൊല്ലുന്നത് കാണുമ്പോ ചങ്ക് പിടയും. ഇത്തരക്കാര്‍ ഇനിയം വരുമല്ലോ അല്ലേ പോത്തുകളേയും തെളിച്ചുകൊണ്ട്!!!

ആദ്യം നീ ആത്മഹത്യ ചെയ്യ്

ഇനിയിപ്പോള്‍ വീട്ടുകാര്‍ കൂട്ട ആത്മഹത്യ എന്നൊക്കെ പറഞ്ഞ് പോത്തിനെക്കൊണ്ട് ആത്മഹത്യ ചെയ്യിപ്പിക്കുമായിരിക്കും. അല്ലാതെ വേറെ വഴിയില്ലല്ലോ...

തിന്നാം, പക്ഷേ കൊല്ലാനാവില്ല

കൊല്ലാം, പക്ഷേ തോല്‍പിക്കാനാവില്ലെന്ന് പറഞ്ഞത് ചെഗുവേര ആയിരുന്നു. തിന്നാം, പക്ഷേ കൊല്ലാനാവില്ലെന്ന് പറഞ്ഞത് ആരാണെന്ന് അറിയാമോ!!!

സുന്നത്ത് കല്യാണത്തിനാണോ

അറവുശാല നടത്തുന്നതിന് ഒരു കുഴപ്പവും ഇല്ല. പക്ഷേ മൃഗങ്ങളെ അറക്കാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ പിന്നെ എന്ത് ചോദിക്കണം.

മാ, ഗോമാ, മില്‍മ!!!

വിവി രാജേഷിന്റെ ഹീറോസ് ആരൊക്കെ ആണെന്ന് അറിയാമോ? മാ, ഗോമാതാ, പിന്നെ പിന്നെ മില്‍മ!. ചെറുപ്പത്തില്‍ ഈ മൂന്ന് പേരും ആണത്രെ പാല് കൊടുത്തിട്ടുള്ളത്.

അപ്പോള്‍ റോഡില്‍ ചാണകം ഇട്ട അച്ഛന്‍ ആരാ

വയസ്സായാല്‍ അമ്മയെ അറവ് ശാലക്ക് വില്‍ക്കുമോ എന്നല്ലേ ചോദ്യം. അപ്പോള്‍ റോഡില്‍ ചാണകം ഇട്ട അച്ഛനേയും അമ്മയേയും ഒക്കെ എന്ത് ചെയ്യേണ്ടി വരും എന്നൂടെ പറയണേ!

നിരോധിക്കണം

ബീഫ് അല്ല, ബിജെപിയാണ് നിരോധിക്കേണ്ടത് എന്നാണത്രെ മലപ്പുറം തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞിരുന്നത്. ഇപ്പോള്‍ എന്തായി

കൂട്ടത്തില്‍ ഒറ്റ!!!

പോത്ത്, എരുമ, പശു, കാള... ഇതെല്ലാവര്‍ക്കും നല്ല പരിചയം ഉണ്ട്. അതിനിടയ്ക്ക് ഈ ഒട്ടകം എങ്ങനെ കയറിപ്പറ്റി എന്നാണ് മനസ്സിലാകാത്തത്!

ചോറും സാമ്പാറും

ബീഫ് നിരോധിച്ച സ്ഥിതിക്ക് ഇനി അച്ചായന്‍മാരെല്ലാം സാമ്പാറും ചോറും തിന്നുമെന്ന് കരുതിയോ... ദൈവം ആപ്പിള് കഴിക്കരുത് എന്ന് പറഞ്ഞിട്ട് കേള്‍ക്കാത്ത ടീംസ് ആണ്!

മരണ മാസ്സ്

ബീഫും കൊണ്ട് സപ്ലയര്‍ വരുന്ന ആ വരവ് കണ്ടാലുണ്ടല്ലോ... ബംഗാളിയല്ല, മലയാളിയും പറയും മരണ മാസ്സ് എന്ന്!

ദൈവത്തിന്റെ ബന്ധുക്കള്‍

വിഷ്ണുവിന്റെ അവതാരങ്ങള്‍ക്കൊക്കെ സംരക്ഷണം ഏര്‍പ്പെടുത്താന്‍ തുടങ്ങിയാല്‍ കുടുങ്ങും. മീനും ആമയും മുതല്‍ പോര്‍ക്കിന് വരെ കിട്ടും സംരക്ഷണം!

ചാണക ചമ്മന്തിയും ഗോമൂത്ര ഷെയ്ക്കും

ഇനി കുറച്ച് കാലം കൂടി കഴിഞ്ഞാല്‍ ഇതൊക്കെ ആയിരിക്കും പ്രധാന വിഭവങ്ങള്‍. ചാണക ചമ്മന്തിയം ഗോമൂത്രം ഷെയ്ക്കും.

കറവക്കാരനെ തെറ്റിദ്ധരിക്കരുത്

വയസ്സാവുന്നതിന് മുമ്പ് പശുവിനെ കറന്ന കറവക്കാരന്‍ ഇങ്ങനെ നോക്കിയാല്‍ വിവി രാജേഷ് അയാളെ കുറ്റം പറയില്ലായിരിക്കും അല്ലേ...

 തേങ്ങാ ചമ്മന്തി നിരോധനം

എന്തായാലും കേരത്തില്‍ ബീഫ് നിരോധിക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല. പകരം തേങ്ങാച്ചമന്ത്രി നിരോധിച്ച് ചാണക ചമ്മന്തി ആക്കാന്‍ പറ്റുമോ!

അത് ശരിയാ

ആഹാരത്തിനല്ലാതെ പിന്നെ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വേണ്ടി ആരെങ്കിലും കശാപ്പ് ചെയ്യാറുണ്ടോ!

സംഘി പെണ്ണുകാണല്‍

പെണ്ണുകാണാന്‍ വരുന്ന സംഘിക്ക് സംശയം. പശു അല്ലാതെ പോത്തും കോഴിയും പന്നിയും ഒക്കെ എന്തിനാണെന്ന്.... കാര്‍ഷികാവശ്യത്തിനാണത്രെ!

വിധവ പെന്‍ഷന്‍

പൊറോട്ടയുടെ വിധവ പെന്‍ഷന്റെ അപേക്ഷ മോദിജിക്ക് കിട്ടിയോ ആവോ... ബീഫില്ലാതെ എന്ത് പൊറോട്ട!

ബീഫ് നീക്കം ചെയ്ത്

കെ സുരേന്ദ്രന്‍ ശരിക്കം ബീഫ് കഴിക്കാറുണ്ടോ... ഇല്ലത്രെ, ബീഫ് നീക്കം ചെയ്ത ഉള്ളിക്കറി മാത്രമേ കഴിക്കാറുള്ളുവത്രെ.

ശരിക്കും നിരോധിച്ചത്രെ!

ബീഫ് നിരോധിച്ചു എന്ന സംഘികള്‍ പറഞ്ഞപ്പോള്‍ മല്ലൂസിന് മൊത്തം ചിരി. അവര് ശരിക്കം നിരോധിച്ചതാണത്രെ!

അമ്മേട് പാല് കറന്ന്

ഇനിയിപ്പോള്‍ പുറത്ത് പാല് വില്‍ക്കുന്നതെങ്ങാനും വിവി രാജേഷ് കണ്ടാലുണ്ടല്ലോ... അമ്മയടെ പാല് കറന്ന് വില്‍ക്കുന്നോടാ എന്ന് ചോദിച്ച് നല്ല ഇടിവച്ച് തരും!

ബാഹുബലിക്കെതിരെ കേസ്

കാളയുടെ കൊമ്പില്‍ തീയിട്ട മഹേന്ദ്ര ബാബുബലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കേസ് എടുത്ത കാര്യം എത്ര പേര്‍ക്ക് അറിയാം!

നിരോധനം സര്‍വ്വധനാല്‍ പ്രധാനം

മോദി സര്‍ക്കാരിന്റെ ആപ്ത വാക്യം എന്താണെന്ന് അറിയാമോ.... നിരോധനം സര്‍വധനാല്‍ പ്രധാനം!!!

English summary
Social Media troll mocking Beef Slaughter Ban, Kummanm and VV Rajesh.
Please Wait while comments are loading...