കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിക്ഷാടനം ചെയ്തിട്ടുണ്ട്; ആക്രി പെറുക്കലും മീന്‍ വില്‍ക്കലും: കുട്ടിക്കാലം ഓര്‍ത്ത നസീര്‍ സംക്രാന്തി

Google Oneindia Malayalam News

മിമിക്രി വേദിയില്‍ നിന്നും ടെലിവിഷന്‍ സ്ക്രീനില്‍ എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നസീര്‍ സംക്രാന്തി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരമ്പരയിലെ കമലാസനന്‍ എന്ന കഥാപാത്രമാണ് നസീര്‍ സംക്രാന്തിയെ ശ്രദ്ധേയനായിക്കിയത്. നിരവധി സിനിമകളിലും താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു.

ഇപ്പോഴിതാ താന്‍ ജീവിതത്തില്‍ കടന്ന് വന്ന കഷ്ട്പ്പാടുകള്‍ നിരഞ്ഞ വഴികളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. കോട്ടയം നസീറിനൊപ്പം വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസ്ഥാരിക്കുകയായിരുന്നു താരം. നസീര്‍ സംക്രാന്തിയുടെ വാക്കുകള്‍ ഇങ്ങനെ...

അലന്‍സിയര്‍ അപമര്യാദയായി പെരുമാറി: വേണുവിന്റെ പരാതി മോഹന്‍ലാലിന് കൈമാറി ഫെഫ്കഅലന്‍സിയര്‍ അപമര്യാദയായി പെരുമാറി: വേണുവിന്റെ പരാതി മോഹന്‍ലാലിന് കൈമാറി ഫെഫ്ക

ഇവിടം വരെയൊക്കെ എത്തുമെന്ന്

ഇവിടം വരെയൊക്കെ എത്തുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാനാകാത്ത കുട്ടിക്കാലമായിരുന്നു തന്റേതെന്നാണ് നസീര്‍ സംക്രാന്തി വ്യക്തമാക്കുന്നത്. ഒരു വീടുപോലും ഉണ്ടായിരുന്നില്ല. അന്ന് പട്ടിണായാകാതിരിക്കാനായിരുന്നു പ്രധാന നോട്ടം. അതിനായുള്ള ഓട്ടത്തിലായിരുന്നു. മീന്‍ വില്‍പ്പന, ആക്രി പെറുക്കല്‍, ഭിക്ഷാടനം എന്നിങ്ങനെ പലതും കുട്ടിക്കാലത്ത് ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കറുപ്പിൽ സ്വർണ നിറം: പുത്തന്‍ സാരിയില്‍ സ്റ്റൈലിഷായി നടി ഭാവന

ജാഡയില്‍ പറയുകയാണെങ്കില്‍

ജാഡയില്‍ പറയുകയാണെങ്കില്‍ പതിനൊന്ന് വയസ്സ് മുതില്‍ നാട്ടില്‍ മീന്‍ എക്സപോര്‍ട്ടിങ്ങ് ആയിരുന്നു. ക്രാപ് സര്‍വീസ് നടത്തിയിരുന്നു. സര്‍ക്കാരുമായി ചേര്‍ന്നുള്ള കോടികളുടെ ബിസിനസ്. കേള്‍ക്കുമ്പോള്‍ ഒരു ഗമയൊക്കേയില്ലേ. എന്നാല്‍ സത്യത്തില്‍ താന്‍ ചെയ്തത് മീന്‍ കച്ചവടവും ലോട്ടറി കച്ചവടവും ആക്രിപെറുക്കലുമായിരുന്നു. പിന്നെ ഭിക്ഷാടനവും ഉണ്ടായിരുന്നുവെന്നും താരം പറയുന്നു.

മീന്‍ കച്ചവടത്തിന് പോകും.

രാവിലെ തെന്ന സൈക്കിളെടുത്ത് മീന്‍ കച്ചവടത്തിന് പോകും. മീന്‍ കച്ചവടത്തിന് ശേഷം തിരിച്ച് വന്നാല്‍ നേരെ കോട്ടയം ടൗണിലേക്ക് പോവും. അവിടെ മീന്‍ കച്ചവടമാണ്. മൂന്ന് മണിയോടെ സായാഹ്ന പത്രക്കെട്ട് വരും. പിന്നീട് അത് വില്‍പ്പനയാണ്. കുറേക്കാലം ആക്രി പെറുക്കാന്‍ വീടുകള്‍ തോറും കയറി നടന്നിരുന്നു. ഒപ്പം ഭിക്ഷയും എടുക്കുമായിരുന്നു.

 20 പൈസ കിട്ടി

ഒരിക്കല്‍ ഏതോ ഒരു വീട്ടില്‍ നിന്ന് ഭിക്ഷയായി 20 പൈസ കിട്ടി. ആ പൈസ കൂട്ടുകാരന്‍ ഹെഡ് ആന്‍ഡ് ടെയില്‍ കളിച്ച് കളഞ്ഞപ്പോള്‍ വഴിയില്‍ നിന്ന് കരഞ്ഞ ആളാണ് ഞാന്‍. ജീവിക്കാനുള്ള ഈ ഓട്ടത്തിനിടയിലാണ് ആള്‍ക്കാരെ ചിരിപ്പിക്കാനായി സ്റ്റേജിലെത്തിയത്. അതൊരു അത്ഭുതമായിട്ടാണ് തനിക്ക് തോന്നുന്നതെന്നും നസീര്‍ സംക്രാന്തി അഭിമുഖത്തില്‍ തുറന്ന് പറയുന്നു.

കലാഭവന്‍ ഷാജോണ്‍

മിമിക്രി വേദികളിലെ ആദ്യകാല സ്കിറ്റുകളില്‍ സ്ഥിരം പെണ്‍വേഷമായിരുന്നു എനിക്ക്. ഒടുവില്‍ ആ വേഷം അഴിപ്പിച്ചത് മമ്മൂക്കയായിരുന്നു. പോത്തന്‍വാവയുടെ ഷൂട്ട് കൊച്ചിയില്‍ നടക്കുന്ന സമയമാണ്. അന്ന് ഒരു പ്രോഗ്രാമിനായി ഞങ്ങള്‍ ഷൂട്ട് നടക്കുന്ന ഹോട്ടലില്‍ എത്തി. ഒപ്പമുണ്ടായിരുന്നു കോട്ടയം സോമരാജിനും ഷാജോണിനും മമ്മൂക്കയെ നന്നായി അറിയാമായിരുന്നു.

മമ്മൂട്ടി

അവര്‍ മമ്മൂട്ടിയെ കാണാന്‍ ചെന്നപ്പോള്‍ ഞാന്‍ കൂടെ പോയി. മമ്മൂട്ടി എന്നെ കണ്ടപ്പോള്‍ തിരിച്ചറിഞ്ഞത് ഞെട്ടിച്ച കാര്യമായിരുന്നു. നിന്റെ പേര് നസീര്‍ എന്നല്ലേ എന്തിനാണ് സ്കിറ്റുകളില്‍ സ്ഥിരം പെണ്‍വേഷം മാത്രം കെട്ടുന്നതെന്ന് അദ്ദേഹം ചോദിച്ചു. പെണ്‍ വേഷം മാത്രം ചെയ്തിട്ട് എന്താണ് കാര്യം. ആരാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്നും മമ്മൂട്ടി ചോദിച്ചു.

ഷാജോണ്‍

മ്മൂട്ടിയുടെ ഈ ചോദ്യം കേട്ടപ്പോള്‍ ഞാന‍് അടുത്ത് നില്‍ക്കുന്ന ഷാജോണിനെ നോക്കി. അവനായിരുന്നു എന്നെക്കൊണ്ട് അപ്പോള്‍ സ്ഥിരം പെണ്‍വേഷങ്ങള്‍ കെട്ടിക്കാറുണ്ടായിരുന്നത്. ട്രൂപ്പില്‍ നിന്ന് ഒരു 'നടി' പോവുന്ന സങ്കടമായിരുന്നു അവന്റെ മുഖത്ത്. അപ്പോള്‍ തന്നെ മമ്മൂട്ടിക്ക് കാര്യം മനസ്സിലായി. ഷാജോണൊക്കെ പലതും പറയും, അതം കേട്ട് ഈ വേഷം മാത്രം കളിച്ചിരുന്നാല്‍ അവിടെ നിന്നും പോവുമെന്നും മമ്മൂട്ടി പറഞ്ഞു. സ്ത്രീ വേഷം അന്ന് നിര്‍ത്തിയെന്നും നസീര്‍ സംക്രാന്തി കൂട്ടിച്ചേര്‍ത്തു.

ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ദിലീപ്: വോയിസ് ഓഫ് സത്യാനാഥന്‍ ചിത്രീകരണം തുടങ്ങി

Recommended Video

cmsvideo
രുക്മിണിയമ്മയ്ക്ക് വാക്ക് നല്‍കി മോഹന്‍ലാല്‍, വീഡിയോ കാണാം l Mohanlal l Rugmini Amma

English summary
thatteem mutteem fame actor naseer sankranthi Reveals about childhood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X