Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രോ ഡാഡിയും ട്വല്‍ത്ത് മാനും തിയേറ്റിലേക്കില്ല, മരക്കാര്‍ റിലീസ് കഴിഞ്ഞ് ഒടിടിയിലെന്ന് മോഹന്‍ലാല്‍

മരക്കാറിന്റെ ഒടിടി വിവാദം ഒന്നടങ്ങി നില്‍ക്കുകയാണ്. ചിത്രം അടുത്ത ദിവസം റിലീസാവാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ മോഹന്‍ലാലിന്റെ സിനിമകളെ ചൊല്ലി പുതിയ വിവാദങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പിക്കുന്ന കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇനിയുള്ള റിലീസുകളില്‍ പലതും ഒടിടിക്ക് പോകുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

നൂറ് കോടി മുടക്കി സിനിമ എടുക്കുമ്പോള്‍ 105 കോടി കിട്ടണം എന്ന് ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിക്കുന്നു. നേരത്തെ ഫിയോക് അതിരൂക്ഷമായ വിമര്‍ശനം മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ നടത്തിയിരുന്നു. അതൊക്കെ തള്ളുന്നതാണ് മോഹന്‍ലാലിന്റെ പരാമര്‍ശം.

1

സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് മോഹന്‍ലാലിന്റെ ഒടിടിയില്‍ പോകേണ്ട അഞ്ച് സിനിമ തിയേറ്ററിലേക്ക് എത്തിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിലൂടെ ലഭിക്കുന്ന 50 കോടിയോളം രൂപയുടെ വരുമാനവും സര്‍ക്കാരിനെ അത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം തെറ്റാണെന്ന തരത്തിലാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. നിലവില്‍ ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍ എന്നീ ചീത്രങ്ങള്‍ ഒടിടിക്ക് കൊടുത്ത് കഴിഞ്ഞുവെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ട്വല്‍ത്ത് മാന്‍ ദൃശ്യം രണ്ടാം ഭാഗത്തിന് ശേഷം മോഹന്‍ലാലിനെ വെച്ച് ജീത്തു ജോസഫ് എടുക്കുന്ന ചിത്രവും. രണ്ട് വന്‍ ഹൈപ്പുള്ള ചിത്രമാണ്.

2

ഇതോടെ ഇടയ്ക്ക് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് മാത്രമായിരിക്കും അടുത്ത വര്‍ഷം തിയേറ്ററിലേക്ക് എത്തുന്ന മോഹന്‍ലാല്‍ ചിത്രമെന്നാണ് സൂചന. വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണ്‍ എന്നിവയും മോഹന്‍ലാലിന്റേതായി അടുത്ത വര്‍ഷം റിലീസ് ഉള്ളതാണ്. എന്നാല്‍ ഇത് രണ്ടും ഒടിടിക്ക് പോകാന്‍ സാധ്യത ശക്തമാണ്. നേരത്തെ ഈ നാല് ചിത്രങ്ങളും ഒപ്പം മരയ്ക്കാറുമായിരുന്നു ഒടിടിയില്‍ പോകാനിരുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍. മരക്കാര്‍ വന്നെങ്കിലും ബാക്കി നാല് ചിത്രങ്ങളിലൂടെ വന്‍ തിരിച്ചടി തന്നെ തിയേറ്റര്‍ മേഖലയ്ക്കുണ്ടാവും. സര്‍ക്കാരിനും വരുമാന നഷ്ടമുണ്ടാവും.

3

അതേസമയം ഒടിടി മുന്നില്‍ കണ്ട് എടുത്ത ചിത്രമാണ് ബ്രോ ഡാഡിയും ട്വല്‍ത്ത് മാനുമെന്നാണ് സൂചന. നേരത്തെ ആന്റണി പെരുമ്പാവൂരും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മരക്കാറിലൂടെ നഷ്ടമുണ്ടായാല്‍ അത് ബാക്കി നാല് ചിത്രങ്ങളിലൂടെ നികത്താമെന്നും അദ്ദേഹം ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ തിയേറ്റര്‍ ഉടമകളുമായി ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തതോടെ തിയേറ്റര്‍ റിലീസ് ഉറപ്പിക്കുകയായിരുന്നു. മരക്കാര്‍ മെയ് രണ്ടിനാണ് തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. 90 കോടി രൂപ വരെ ചിത്രത്തിന് നല്‍കാന്‍ ആമസോണ്‍ പ്രൈം തയ്യാറായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഒരു ചിത്രത്തിന് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന തുക കൂടിയായിരുന്നു ഇത്.

4

അതേസമയം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് മോഹന്‍ലാല്‍ പറയുന്നു. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം ഒടിടിയിലും റിലീസ് ചെയ്യുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ഹിന്ദിയില്‍ അക്ഷയ് കുമാറിന്റെ സൂര്യവംശി ചെയ്ത അതേ രീതിയാണ് ഇത്. തിയേറ്ററില്‍ മികച്ച കളക്ഷന്‍ സൂര്യവംശിക്ക് ലഭിച്ചിരുന്നു. ഒടിടിയില്‍ 70 കോടിയോളം രൂപ ചിത്രത്തിന് റിലീസിന് ശേഷം ലഭിക്കും. അതേ പോലൊരു ഡീലാണ് മരക്കാറും ലക്ഷ്യമിടുന്നത്. മരക്കാര്‍ തിയേറ്റര്‍ വിജയം നേടിയ ശേഷം ഒടിടിക്ക് പോയാല്‍ 30 മുതല്‍ 40 കോടി വരെ ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാല്‍ ചിത്രത്തിന്റെ ലാഭത്തിനൊപ്പം അത് ചേര്‍ക്കുകയും ചെയ്യാം. മികച്ച ബുക്കിംഗാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചിരിക്കുന്നത്.

5

മരക്കാര്‍ ആദ്യം എവിടെ റിലീസ് ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ട് പോലുമില്ലാത്ത സമയത്താണ് ഒടിടിയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത്. അത് സത്യമല്ലാത്തത് കൊണ്ടാണ് അന്ന് പ്രതികരിക്കാതിരുന്നത്. തിയേറ്റര്‍ റിലീസ് തീരുമാനിച്ച ശേഷമാണ് ഒടിടിയുമായി കരാര്‍ ഒപ്പിട്ടത്. തീര്‍ച്ചയായും തിയേറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടിയില്‍ എത്തുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കൊവിഡ് കാലത്ത് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് കൂടി വേണ്ടിയാണ് ഒടിടി സിനിമകള്‍ എടുത്തത്. മരക്കാര്‍ ഔരിക്കലും ഒടിടിക്കായി എടുത്ത സിനിമയല്ലെന്നും തിയേറ്റര്‍ റിലീസിനായിട്ടാണ് രണ്ട് വര്‍ഷം കാത്തിരുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

6

കൊവിഡ് സമയത്ത് ഒടിടിയില്‍ മാത്രമേ സിനിമകള്‍ റിലീസ് ചെയ്യാനാകുമായിരുന്നുള്ളൂ. സിനിമയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്. അവര്‍ക്ക് കൂടി വേണ്ടിയാണ് ഒടിടി സിനിമകള്‍ എടുത്തത്. രണ്ട് ചിത്രങ്ങള്‍ ഇപ്പോള്‍ ഒടിടിക്ക് കൊടുത്തു. മറ്റ് ചിത്രങ്ങളുടെ കാര്യത്തില്‍ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു. അതേസമയം മരക്കാര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ആമസോണ്‍ പ്രൈമുമായി മാത്രമാണ് ചര്‍ച്ചകള്‍ നടന്നത്. കരാര്‍ ഒപ്പിട്ടിരുന്നെങ്കില്‍ അവര്‍ ഒരു കാരണവശാലും സിനിമ തിരികെ തരുമായിരുന്നില്ല. മറ്റുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

7

മരക്കാറുമായി ബന്ധപ്പെട്ട് തന്റെ ഉദ്ദേശ ശുദ്ധിയെ സംശയിച്ചവരോട് ഒന്നും പറയാനില്ല. താന്‍ ബിസിനസുകാരന്‍ തന്നെയാണ്. നൂറ് കോടി മുടക്കിയാല്‍ 105 കോടി കിട്ടണം എന്ന് കരുതുന്നതില്‍ എന്താണ് തെറ്റെന്നും മോഹന്‍ലാല്‍ ചോദിക്കുന്നു. താന്‍ മരിച്ചാലും സിനിമ മുന്നോട്ട് പോകും. അത് തിയേറ്റര്‍ ഉടമകള്‍ മനസ്സിലാക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരക്കാര്‍ മെയ് രണ്ടിന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മരക്കാറിന്റെ ക്ലൈമാക്‌സിന് പ്രത്യേകതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു. ആ സിനിമ കാണുമ്പോള്‍, അതിന്റെ ക്ലൈമാക്‌സില്‍ അത് ഫീല്‍ ചെയ്‌തെന്ന് ഒരു നടനെന്ന് നിലയില്‍ എനിക്ക് പറയാം. അത് സിനിമ കാണുമ്പോള്‍ മനസ്സിലാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

8

രണ്ട് വര്‍ഷം പൂര്‍ത്തികരിക്കേണ്ട സിനിമ 110 ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. എന്റെയും പ്രിയദര്‍ശന്റെയും സ്വപ്‌നമാണ് കുഞ്ഞാലി മരക്കാര്‍. തീര്‍ച്ചയായും മലയാളത്തിനും ഇന്ത്യന്‍ സിനിമയ്ക്കും അഭിമാനിക്കാവുന്ന പ്രോജക്ട് ആയിരിക്കും മരക്കാര്‍. ബാഹുബലിയുമായി ചിത്രത്തെ താരതമ്യം ചെയ്യരുത്. അമര്‍ചിത്ര കഥകളോട് സാദൃശ്യപ്പെടുത്തുന്നതായിരുന്നു ബാഹുബലി. മരക്കാറിന്റേത് റിയലിസ്റ്റിക് സമീപനമാണ്. പെര്‍ഫെക്ഷന് വേണ്ടി മാക്‌സിമം ട്രൈ ചെയ്തിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം കേരളത്തില്‍ 625 സ്‌ക്രീനുകളിലാണ് മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ ഇക്കാര്യം വ്യക്തമാക്കി. സ്‌ക്രീനുകളുടെ എണ്ണത്തില്‍ കൃത്യമായ വ്യക്തത ബുധനാഴ്ച്ചയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തിയേറ്റിലേക്ക് ആളുകളെ തിരികെ കൊണ്ടുവന്നതിന് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പിനോട് നന്ദിയുണ്ടെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+