Get Updates
Get notified of breaking news, exclusive insights, and must-see stories!

രുഗ്മിണി അമ്മയുടെ കരച്ചില്‍ മോഹന്‍ലാല്‍ കേട്ടു, ഒടുവില്‍ ആരാധികയെ തേടിയെത്തി താരത്തിന്റെ സര്‍പ്രെെസ്

എല്ലാവരും എന്നെ കളിയാക്കുന്നു, ലാലേട്ടന്‍ വന്നോ എന്ന്, ചോദിച്ചു, രുഗ്മിണി അമ്മ കരഞ്ഞ് കൊണ്ട് പറഞ്ഞതായിരുന്നു ആ വാക്കുകള്‍. കടുത്ത മോഹന്‍ലാല്‍ ആരാധികയാണ് അവര്‍. കോമഡി ഉത്സവത്തില്‍ വെച്ച് ലാലേട്ടന്‍ എന്തായാലും അവരെ കാണാനെത്തുമെന്ന് ടിനി ടോം പറഞ്ഞിരുന്നു.

അന്ന് മുതല്‍ മോഹന്‍ലാലിനെ കാണാനുള്ള കാത്തിരിപ്പായിരുന്നു. മോഹന്‍ലാലിനെ കാണാത്തതില്‍ വലിയ വിഷമമുണ്ടെന്നും, തന്നോട് നിരന്തരമായി അത് ചോദിച്ചിരുന്നുവെന്നും രുഗ്മിണി അമ്മ പറയുന്നു. ഇപ്പോഴിതാ രുഗ്മിണി അമ്മയെ മോഹന്‍ലാല്‍ നേരിട്ട് വിളിച്ചിരിക്കുകയാണ്.

1

നേരത്തെ സോഷ്യല്‍ മീഡിയയില്‍ വന്ന വീഡിയോയിലാണ് പൊട്ടിക്കരഞ്ഞ് കൊണ്ട് മോഹന്‍ലാലിനെ കാണണം എന്ന് രുഗ്മിണി അമ്മ പറയുന്നത്. തന്നെ കാണുമെന്ന് കരുതിയെങ്കിലും, ഇത് വരെ വന്നിട്ടില്ല. വീടിനടുത്തുള്ളവരും നാട്ടുകാരുമെല്ലാം മോഹന്‍ലാല്‍ എന്ന് വരുമെന്നാണ് ചോദിക്കുന്നത്. ലാലേട്ടന്‍ ഫാന്‍സ് തൃശൂര്‍ അദ്ദേഹം വരികയാണെങ്കില്‍ രുഗ്മിണിയമ്മയെ കണ്ടിട്ടേ പോകൂ എന്നൊക്കെ പറഞ്ഞിരുന്നു. മരിക്കുന്നതിന് മുമ്പ് മോഹന്‍ലാലിനെ കാണുക എന്നതാണ് തന്റെ ആഗ്രഹമെന്നും രുഗ്മിണി അമ്മ പറഞ്ഞിരുന്നു.

2

ഇവര്‍ പൊട്ടിക്കരയുന്ന വീഡിയോ കണ്ടതിന് പിന്നാലെ മോഹന്‍ലാല്‍ ആരാധികയെ നേരിട്ട് വിളിക്കുകയായിരുന്നു. വീഡിയോ കോള്‍ വഴിയാണ് ഇവരുമായി ബന്ധപ്പെട്ടത്. അവരുടെ ദീര്‍ഘകാലമായുള്ള ആഗ്രഹമാണ് ഇതോടെ പൂവണിഞ്ഞത്. ഇപ്പോള്‍ കൊവിഡ് കാലമായത് കൊണ്ടാണ് നേരില്‍ കാണാന്‍ സാധിക്കാത്തതെന്നും എല്ലാ തീര്‍ന്ന ശേഷം പിന്നീട് ഒരിക്കല്‍ കാണാമെന്നും മോഹന്‍ലാല്‍ ഇവരെ അറിയിച്ചു. എന്തിനാണ് അമ്മ കരഞ്ഞതെന്നും, വീട്ടില്‍ വന്നാല്‍ എന്താണ് തരികയെന്നുമെല്ലാം മോഹന്‍ലാല്‍ ഇവരോട് തിരക്കുന്നുണ്ട്.

3

എണ്‍പതുകാരിയായ രുഗ്മിണിയമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മോഹന്‍ലാലിനെ കാണുക എന്നുള്ളത്. തന്റെ ആഗ്രഹത്തെ കുറിച്ച് എല്ലാവരോടും ഇതിന് മുമ്പ് രുഗ്മിണിയമ്മ പറഞ്ഞിരുന്നു. അടുത്തിടെ ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിലും ഇവര്‍ പങ്കെടുത്തിരുന്നു. അതില്‍ വെച്ചും ഇക്കാര്യം രുഗ്മിണിയമ്മ പറഞ്ഞിരുന്നു. നടന്‍ ടിനി ടോം അടക്കമുള്ളവര്‍ അവരെ മോഹന്‍ലാല്‍ കാണാനെത്തുമെന്ന് പറഞ്ഞ് പ്രതീക്ഷ നല്‍കുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ ഇതറിയുകയും ചെയ്തിരുന്നു. ആരാധകരാണ് ഈ വിവരം എത്തിച്ചത്. എന്നാല്‍ കുറേ നാളായിട്ടും മോഹന്‍ലാല്‍ ഇവരെ കാണാനെത്തിയിരുന്നില്ല.

4

മോഹന്‍ലാല്‍ വരാതായതോടെ തന്നെ എല്ലാവരും കളിയാക്കുന്നുവെന്ന് പൊട്ടിക്കരയുന്ന രുഗ്മിണിയമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് കാണാനിടയായ താരം അവരെ നേരിട്ട് വിളിക്കുകയായിരുന്നു. നേരിട്ട് കാണാമെന്നും വീഡിയോ കോളിലൂടെ മോഹന്‍ലാല്‍ ഉറപ്പ് നല്‍കുന്നുണ്ട്. കൊവിഡ് കാലമായതിനാലാണ് വരവ് നീണ്ടതെന്നും, അത് കഴിഞ്ഞാല്‍ നേരിട്ട് കാണുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇപ്പോള്‍ ഇടുക്കിയില്‍ ഷൂട്ടിംഗ് തിരക്കിലാണെന്നും സൂപ്പര്‍ താരം പറയുന്നുണ്ട്. രണ്ട് മിനുട്ടോളം രുഗ്മിണിയമ്മയോട് സംസാരിച്ച ശേഷമാണ് മോഹന്‍ലാല്‍ കോള്‍ അവസാനിപ്പിക്കുന്നത്.

Recommended Video

cmsvideo
    Mohanlal's boxing training goes viral
    5

    മൊബൈല്‍ സ്‌ക്രീനിലാണെങ്കിലും ഇഷ്ടതാരത്തെ കണ്ടതിന്റെ ആഹ്ലാദം രുക്മിണിയമ്മ മറച്ചുവെച്ചില്ല. എല്ലാവരും ലാലേട്ടനെ കണ്ടോ എന്ന് ചോദിക്കുന്നുവെന്ന് ഇവര്‍ പറഞ്ഞപ്പോള്‍, ഇനി ചോദിക്കുമ്പോള്‍ കണ്ടെന്ന് പറയണമെന്ന് മറുപടിയും നല്‍കി. അമ്മയുടെ വയസ്സും സുഖവിവരങ്ങളും താരം ചോദിച്ചറിയുന്നുണ്ട്. പിന്നീടാണ് വീട്ടില്‍ വന്നാല്‍ എന്തുതരുമെന്ന് ചോദിച്ചത്. തനിക്ക് അറിയില്ലെന്ന് ഇവര്‍ പറയുന്നു. മോഹന്‍ലാല്‍ ഫാന്‍സിന്റെ ഇടപെടല്‍ കൊണ്ടാണ് താരം വീഡിയോ കോള്‍ ചെയ്തത്. രുഗ്മിണി അമ്മയ്ക്ക് മുത്തം നല്‍കിയാണ് താരം വീഡിയോ കോള്‍ അവസാനിപ്പിച്ചത്. ഒപ്പം കാണാമെന്നുള്ള ഉറപ്പും നല്‍കുന്നുണ്ട്.

    ഇഷയെ ചേർത്തുനിർത്തി അനൂപ് കൃഷ്ണ, താരങ്ങളുടെ പുതിയ റൊമാന്റിക് ചിത്രങ്ങൾ വൈറൽ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+