Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്വാസം കിട്ടാതെ വെപ്രാളപ്പെട്ടു... 2 ലക്ഷം രൂപയുടെ ബില്ലടച്ചത് അമ്മ, മമ്മൂക്കയും ലാലേട്ടനും വിളിച്ചു

കൊവിഡ് മഹാമാരി വലിയ ഭീതി സൃഷ്ടിച്ച നാളുകളിലാണ് നടി ബീന ആന്റണിക്ക് രോഗം വന്നത്. കുടുംബത്തില്‍ ചിലര്‍ക്ക് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. എന്നാല്‍ നടിയുടെ അസുഖം വീട്ടിലെ ചികില്‍സയില്‍ നിന്നില്ല. ആശുപത്രിയില്‍ അഡ്മിറ്റായിട്ടും വലിയ ആശങ്കയിലെത്തി കാര്യങ്ങള്‍. വെന്റിലേറ്ററുകള്‍ മിക്ക ആശുപത്രികളിലും നിറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ മറ്റേതെങ്കിലും ആശുപത്രിയിലെ വെന്റിലേറ്റര്‍ നോക്കി വയ്ക്കാന്‍ വരെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു....

പ്രതിസന്ധിയുടെ നാളുകള്‍ കടന്ന് വീണ്ടും ജീവിതത്തിലേക്ക് പിടിച്ചുകയറിയ ബീന ആന്റണി തന്റെ ജീവിതത്തിലുണ്ടായ അന്നത്തെ അനുഭവങ്ങള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും താര സംഘടന അമ്മയുമെല്ലാം കൂടെ നിന്നുവെന്നും താരം പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

മലയാളികള്‍ക്ക് ഏറെ സുപരിചതരായ താര കുടുംബമാണ് ബീന ആന്റണിയുടേത്. എറണാകുളത്ത് ഒരു ഷൂട്ടുമായി ബന്ധപ്പെട്ട് ജോലി ചെയ്യവെ കഴിഞ്ഞ മെയ് മാസത്തിലാണ് ബീനയ്ക്ക് കൊവിഡ് ബാധിച്ചത്. വീട്ടില്‍ തന്നെ ഇരുന്ന് ചികില്‍സിക്കാമെന്ന് ആദ്യം കരുതി. ആറേഴ് ദിവസം അങ്ങനെ തുടര്‍ന്നു. എന്നാല്‍ ആശുപത്രിയില്‍ പോകാന്‍ വൈകിയത് തെറ്റായി എന്ന് താരത്തിന് പിന്നീട് ബോധ്യമായി.

2

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആരോഗ്യനില കൂടുതല്‍ വഷളാവുകയായിരുന്നു. പനി കൂടിവന്നു. ശ്വാസ തടസം നേരിട്ടു. പിന്നീടാണ് ആശുപത്രിയിലേക്ക് പോയത്. രണ്ടു ദിവസം ഓക്‌സിജന്‍ മാസ്‌ക് വയ്‌ക്കേണ്ടി വന്നു. ആരും രോഗം നിസാരമായി കാണരുതെന്നും ബീന ആന്റണി പറയുന്നു. ആശുപത്രിയില്‍ കഴിഞ്ഞ വേളയിലാണ് സഹപ്രവര്‍ത്തകര്‍ക്ക് തന്നോടുള്ള സ്‌നേഹം മനസിലായതെന്ന് ബീന ആന്റണി അനുസ്മരിച്ചു.

3

ഇതെന്റെ രണ്ടാം ജന്മമാണ്. മരണത്തെ മുന്നില്‍ കണ്ടു. ശ്വാസം കിട്ടാതെ പ്രയാസപ്പെട്ടപ്പോള്‍ എന്ത് ചെയ്യണം എന്ന് അറിഞ്ഞില്ല. സഹോദരിക്ക് കൊവിഡ് വന്നപ്പോള്‍ അവര്‍ വീട്ടില്‍ തന്നെ വിശ്രമിച്ച് ഗുളിക കഴിച്ച് ശ്രദ്ധയോടെ ഇരിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് അല്‍പ്പം കൂടുതലായി. ശ്വാസം കിട്ടാതെ വന്നതോടെയാണ് ആശുപത്രിയില്‍ പോയത്. അവിടെ എത്തിയിട്ടും ശ്വാസ തടസം നേരിട്ടുവെന്നും ബീന ആന്റണി പറയുന്നു.

4

ഐസിയുവും വെന്റിലേറ്ററുമെല്ലാം നിറഞ്ഞിരിക്കുന്നു. അവസാനം ഒരു മുറി കിട്ടി. ചികില്‍സയിലിരിക്കെ ഒരു ദിവസം ചുമ വന്നു. ശ്വാസം കിട്ടാതായി. ആരും അടുത്തുണ്ടായിരുന്നില്ല. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. എങ്ങനെയോ മുറിക്ക് പുറത്തെത്തി. നഴ്‌സിനെ വിളിച്ചു. അവര്‍ ഓടിവന്ന് ഓക്‌സിജന്‍ തന്നു. മൂന്ന് ദിവസം അതേ കിടപ്പായി എന്നും ബീന ആന്റണി ഓര്‍ത്തെടുക്കുന്നു.

വീണ്ടും മമ്മൂട്ടി... തരംഗമായി പുതിയ ഫോട്ടോ, താര രാജാവിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

5

മറ്റേതെങ്കിലും ആശുപത്രിയില്‍ വെന്റിലേറ്റര്‍ നോക്കി വെക്കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഏത് സമയവും ഗുരുതരമാകാം എന്നതായിരുന്നു അവസ്ഥ. മമ്മൂക്കയും ലാലേട്ടനുമെല്ലാം വിളിച്ച് ധൈര്യം പകര്‍ന്നു. സുരേഷേട്ടന്‍, സിദ്ദിഖിക്ക, പാര്‍വതി ചേച്ചി, ഹരിശ്രീ അശോകേട്ടന്‍ അങ്ങനെ നിരവധി സഹപ്രവര്‍ത്തകര്‍ വിളിച്ചു കാര്യങ്ങള്‍ തിരക്കി. ധൈര്യം പകരുകയും ചെയ്തു.

കല്യാണം ബന്ധുവിന്റേത്, പക്ഷേ തിളങ്ങിയത് ജാന്‍വി!! നടിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

6

താരസംഘടന അമ്മ നല്‍കിയ സഹായം ചെറുതല്ലെന്ന് ബീന ആന്റണി പറയുന്നു. ഒമ്പത് ദിവസത്തെ ചികില്‍സയ്ക്ക് രണ്ടു ലക്ഷത്തിലധികം രൂപ ചെലവ് വന്നു. പെട്ടെന്ന് അത്രയും തുക എടുക്കാനുണ്ടായിരുന്നില്ല. അമ്മയാണ് ബില്ലടയ്ക്കാന്‍ തുക തന്നത്. അഡ്മിറ്റായപ്പോള്‍ ഇടവേള ബാബുവിനെ വിവരം അറിയിച്ചിരുന്നു. ചെലവ് ആലോചിച്ച് വിഷമിക്കേണ്ട, എല്ലാം അമ്മ നോക്കുമെന്ന് അദ്ദേഹം പറഞ്ഞതും ബീന ആന്റണി എടുത്തുപറയുന്നു.

എന്തൊരു നോട്ടം!! അനുപമ പരമേശ്വരന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍, കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

7

ആശുപത്രി വിട്ട ശേഷവും ക്വാറന്റൈനില്‍ കഴിഞ്ഞു. ഇപ്പോള്‍ എല്ലാം സുഖപ്പെട്ടു. വീണ്ടും ജീവിതം തിരിച്ചുകിട്ടയപോലെയാണെന്നും താരം പറയുന്നു. ബീനയ്ക്ക് അസുഖം ബാധിച്ച കാര്യവും ഭേദമായ വിവരങ്ങളുമെല്ലാം ഭര്‍ത്താവും നടനുമായ മനോജ് ആരാധകരുമായി പങ്കുവച്ചിരുന്നു. ഏറെ പ്രതിസന്ധിയിലൂടെ കടന്നുപോയ താര കുടുംബം ഇന്ന് വളരെ സന്തോഷത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+