Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയും തിലകനും തമ്മില്‍ ലൊക്കേഷനില്‍ വച്ച് വഴക്കിട്ടു; അഡ്വാന്‍സ് തുക തിരിച്ചു നല്‍കി... പക്ഷേ

മലയാള സിനിമയുടെ അതുല്യ പ്രതിഭയായി എക്കാലത്തും വിലയിരുത്തപ്പെട്ട നടനാണ് തിലകന്‍. അച്ഛന്‍ വേഷങ്ങളില്‍ അദ്ദേഹത്തോളം തിളങ്ങിയ മറ്റൊരു നടനുണ്ടോ എന്ന് സംശയമാണ്. മാത്രമല്ല, വ്യക്തമായ നിലപാടും കാഴ്ചപ്പാടുമുള്ള വ്യക്തിയായിരുന്നു തിലകന്‍. കാര്യങ്ങള്‍ മുഖത്ത് നോക്കി പറയുന്ന പ്രകൃതം. താരസംഘടനയായ അമ്മയുമായി അഭിപ്രായ ഭിന്നതയുണ്ടായപ്പോഴും നിലപാടില്‍ ഉറച്ചുനിന്നു അദ്ദേഹം.

തിലകനും മമ്മൂട്ടിയും തമ്മില്‍ തര്‍ക്കമുണ്ടായി എന്ന് മുമ്പ് പലപ്പോഴും മാധ്യമങ്ങളില്‍ വന്നിരുന്നു. ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു എന്നാണ് തിലകന്റെ മകന്‍ ഷോബി തിലകനും പറയുന്നത്. എന്നാല്‍ അതൊന്നും വലിയ തീരാ തര്‍ക്കമായിരുന്നില്ലെന്നും ഷോബി പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

തച്ചിലേടത്ത് ചുണ്ടന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് മമ്മൂട്ടിയും തിലകനും തമ്മില്‍ വഴക്കിട്ടിരുന്നുവെന്ന് ഷോബി പറയുന്നു. ലൊക്കേഷനില്‍ തിലകനൊപ്പം ഷോബിയും ഉണ്ടായിരുന്നു. ഈ വേളയിലാണ് തര്‍ക്കമുണ്ടായത് കണ്ടത്. കാര്യമായ ഒരു വഴക്കായിരുന്നില്ല. ചെറിയ കാര്യങ്ങള്‍ പറഞ്ഞായിരുന്നു തര്‍ക്കങ്ങള്‍. അത് വേഗത്തില്‍ അവസാനിക്കുമായിരുന്നു എന്നും ഷോബി മാസ്റ്റര്‍ ബിന്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

2

മമ്മൂട്ടിയും തിലകനും ഒരേ സ്വഭാവക്കാരാണ്. അതുകൊണ്ടാണ് തര്‍ക്കങ്ങളും ഉണ്ടാകുന്നത്. എന്നാല്‍ അതൊക്കെ സൗന്ദര്യ പിണക്കം എന്ന് പറയാവുന്ന തരത്തിലായിരുന്നു. തര്‍ക്കം മനസില്‍ കൊണ്ടു നടന്ന് വലിയ വിവാദമാക്കാറില്ലായിരുന്നു. രണ്ട് മിനുട്ട് കഴിഞ്ഞാല്‍ അവസാനിക്കുന്ന തര്‍ക്കങ്ങളേ ഉണ്ടായിരുന്നുള്ളൂ എന്നും ഷോബി പറയുന്നു.

3

മമ്മൂക്കയും അച്ഛനും തമ്മില്‍ വഴക്കുണ്ടാകുന്നത് അവര്‍ക്ക് ഒരു ആത്മസംതൃപ്തിയാണെന്ന് ഷോബി ചിരിച്ചുകൊണ്ട് പറയുന്നു. അത് വലിയ പ്രശ്‌നമാകുന്ന വഴക്കല്ല. മനസില്‍ കൊണ്ടുനടക്കാറുമില്ല. രണ്ടുമിനുട്ട് കഴിയുമ്പോള്‍ എല്ലാം മാറും. അച്ഛന്‍ ആശുപത്രിയില്‍ കിടന്ന വേളയില്‍ മമ്മൂട്ടിയും ദുല്‍ഖറും വന്നിരുന്നു എന്നും ഷോബി എടുത്തുപറയുന്നു.

4

മമ്മൂട്ടിയും തിലകനും തമ്മില്‍ വലിയ ഉടക്കാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്ന വേളയില്‍ തന്നെയാണ് ഉസ്താദ് ഹോട്ടലില്‍ ദുല്‍ഖറും തിലകനും ഒരുമിച്ച് അഭിനയിച്ചത്. മമ്മൂട്ടി അറിയാതെ ദുല്‍ഖര്‍ അഭിനയിക്കില്ലല്ലോ. അറിഞ്ഞുകൊണ്ട് തന്നെയാണ് അഭിനയിച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്തരം തര്‍ക്കങ്ങളെല്ലാം താല്‍ക്കാലികമായിരുന്നു എന്നും ഷോബി തിലകന്‍ പറയുന്നു.

5

തച്ചിലേടത്ത് ചുണ്ടന്‍ ലൊക്കേഷനില്‍ വച്ച് മമ്മൂട്ടിയും തിലകനും ഉടക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഞാനത് ഒരു ചിരിയോടെയാണ് കണ്ടത്. ഞാന്‍ ഒരാളുടെ പക്ഷത്തും നില്‍ക്കില്ല. കുറച്ച് കഴിഞ്ഞാല്‍ ശരിയാകുമെന്ന് എനിക്കറിയാം. ഈഗോ ക്ലാഷ് മാത്രമാണ്. ആ സംഭവത്തിന് ശേഷം മൂന്നോളം സിനിമ ഇരുവരും ഒന്നിച്ച് അഭിനയിക്കാനുള്ളതായിരുന്നു. ഞാന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കില്ലെന്നും അഡ്വാസ് തുക തിരിച്ചുതരാമെന്നും നിര്‍മാതാക്കളെ വിളിച്ച് അച്ഛന്‍ പറഞ്ഞു. തൊട്ടുപിന്നാലെ മമ്മൂട്ടി വിളിച്ചപ്പോള്‍ പ്രശ്‌നം അവസാനിച്ചുവെന്നും ഷോബി അനുസ്മരിക്കുന്നു.

6

മമ്മൂട്ടിയും തിലകനും തമ്മില്‍ വഴക്കാണെന്ന് നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. തിലകന്‍ പലപ്പോഴും കടുത്ത ഭാഷയില്‍ അമ്മയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയു ചെയ്തിരുന്നു. അച്ചടക്ക ലംഘനം കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി തിലകന് നോട്ടീസ് നല്‍കിയ സംഭവവുമുണ്ടായിട്ടുണ്ട്. എങ്കിലും തിലകന്‍ ആശുപത്രിയിലായിരിക്കെ മമ്മൂട്ടി സന്ദര്‍ശിച്ചതിലൂടെ ഇരുവര്‍ക്കുമിടയിലെ തര്‍ക്കങ്ങള്‍ നിസാരമാണെന്ന് വ്യക്തമാകുന്നു.

ഉണ്ണി മുകുന്ദനെ കണ്ട് മീര ജാസ്മിന്‍; വീണ്ടും നിറയുന്ന പുഞ്ചിരി... ദുബായിലെ ചിത്രങ്ങള്‍ വൈറല്‍

7

മൂന്ന് തവണ ദേശീയ ഫിലിം പുരസ്‌കാരം നേടിയ നടനാണ് തിലകന്‍. 11 തവണ കേരള ഫിലിം അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 2009ലാണ് രാജ്യം പത്മശ്രീ നല്‍കി തിലകനെ ആദരിച്ചത്. കലാരംഗത്ത് തിലകന്‍ നല്‍കിയ സംഭാവനയ്ക്കുള്ള അംഗീകാരമായിട്ടായിരുന്നു പത്മശ്രീ പുരസ്‌കാരം. 77ാം വയസില്‍ 2012 സെപ്തംബര്‍ 24നാണ് തിലകന്‍ അന്തരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+