ഞാന്‍ പെണ്ണായിരുന്നെങ്കില്‍ മമ്മൂട്ടിയെ പ്രണയിക്കുമായിരുന്നു; സൗന്ദര്യം മാത്രമല്ല... ടി പത്മനാഭന് പറയുന്നു
കോഴിക്കോട്: മലയാളത്തിന്റെ അഭിനയ കുലപതിയാണ് നടന് മമ്മൂട്ടി. അദ്ദേഹം തകര്ത്തഭനയിച്ചിട്ടില്ലാത്ത വേഷങ്ങളില്ല. പോലീസ് ഓഫീസറായും കുടുംബനാഥനായും കാരണവരായും മാനസിക വൈകല്യമുള്ള വ്യക്തിയായുമെല്ലാം എത്രയെത്ര വേഷപ്പകര്‍ച്ചകള്‍. എല്ലാം ഒന്നിനൊപ്പ് മെച്ചം. അതില്‍ മിക്കതും വ്യക്തമായ സന്ദേശം സമൂഹത്തിന് നല്‍കുന്നതായിരുന്നു എന്ന് പറയാം. കഥ എഴുതി തയ്യാറാക്കുന്ന വ്യക്തികള്‍ സങ്കല്പ്പിക്കുന്നതിന് അപ്പുറത്തേക്ക് മമ്മൂട്ടി ആ വേഷം ചെയ്യുമ്പോള്‍ രൂപ മാറ്റം വരുന്നു. കാലങ്ങള്‍ ഏറെ കടന്നുപോയിട്ടും മഹാ പ്രതിഭ തലയെടുപ്പോടെ സിനിമാ രംഗത്ത് നിലനില്ക്കുന്നു.
ഇപ്പോള്‍ മകന് ദുല്‍ഖര്‍ സല്‍മാനും അതിവേഗം ഉയരങ്ങളിലേക്ക് പറക്കുകയാണ്. പിതാവിന്റെ മേല്‍വിലാസമില്ലാതെ തന്നെ ആ മകന് കുതിപ്പ് തുടരുന്നു. ഇക്കാര്യങ്ങളാണ് എഴുത്തുകാരന് ടി പത്മനാഭന് പങ്കുവെക്കുന്നത്. മാധ്യമം ആഴ്ചപതിപ്പുമായി അദ്ദേഹം സംവദിക്കുമ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ മമ്മൂട്ടി എന്ന നടന്റെ പിന്നിട്ട കാലങ്ങളെ നമുക്ക് മുന്നില്‍ വരച്ചുകാട്ടുന്നു....

ഇനി വേണമെങ്കില്‍ മമ്മൂട്ടിക്ക് അഭിമാനത്തോടെ വിശ്രമിക്കാമെന്നാണ് പത്മനാഭന്റെ അഭിപ്രായം. ദുല്‍ഖറിനെ പ്രശംസിച്ചുകൊണ്ടായിരുന്നു പത്മനാഭന്റെ വാക്കുകള്‍. അതിരറ്റ അഭിനയ കഴിവുള്ള നടനാണ് ദുല്‍ഖര്‍ സല്മാന് എന്ന് സൂചിപ്പിക്കുകയാണ് അദ്ദേഹം. ഇതിന് മുമ്പ് പല പ്രമുഖരും ദുല്‍ഖറിലെ അഭിനയ കഴിവിനെ പ്രശംസിച്ചിട്ടുണ്ട്.

ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയില്‍ തിലകനൊപ്പം അഭിനയിച്ച ദുല്‍ഖറിനെ തിലകന് തന്നെ ഏറെ പ്രശംസിച്ചിരുന്നു എന്നത് മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. പത്മനാഭന് പറയുന്നു, ആ സിനിമ കണ്ടപ്പോള്‍ തന്നെ ദുല്‍ഖറിലെ തിളക്കം എനിക്ക് ബോധ്യപ്പെട്ടിരുന്നു എന്ന്. ഓരോ സിനിമയിലും കൂടുതല്‍ മികവോടെ അഭിനയിക്കുന്ന നടനെയാണ് ദുല്‍ഖറിലൂടെ മലയാളികള്‍ക്ക് കാണാന്‍ സാധിക്കുന്നത്.

മമ്മൂട്ടിക്ക് ഇനിയും അഭിനയിക്കാം. ഇനിയും ഒട്ടേറെ വേഷങ്ങള്‍ അദ്ദേഹത്തിന് ലഭിക്കും. ഗംഭീരമായി അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് സാധിക്കുകയും ചെയ്യും. അതിനുള്ള കഴിവ് അദ്ദേഹത്തിന് ഒട്ടും ചോര്‍ന്നിട്ടില്ല. എങ്കിലും ഇനി വേണമെങ്കില്‍ മമ്മൂട്ടിക്ക് സംതൃപ്തിയോടെയും അഭിമാനത്തോടെയും വിശ്രമിക്കാം. കാരണം ദുല്‍ഖര്‍ ഓരോ സിനിമ കഴിയുന്തോറും അഭിനയ കലയുടെ മുകളിലേക്ക് കയറികൊണ്ടിരിക്കുകയാണെന്ന് പത്മനാഭന് പറയുന്നു.

ദുല്‍ഖറിന്റേതായി
ഈ
അടുത്ത്
കണ്ട
സിനിമകള്‍
വിക്രമാദിത്യനും
ജോമോന്റെ
സുവിശേഷങ്ങളുമാണെന്ന്
പത്മനാഭന്
സൂചിപ്പിക്കുന്നു.
സ്വന്തം
പ്രതിഭ
കൊണ്ടു
മാത്രമാണ്
ദുല്‍ഖര്‍
ഓരോ
പടികളും
കയറിപ്പോകുന്നത്.
മമ്മൂട്ടിക്ക്
അത്
സന്തോഷത്തോടെ
കാണാമെന്നും
പത്മനാഭന്
പറയുന്നു.
ഒരു
ഗോഡ്ഫാദറില്ലാതെ
സിനിമാ
രംഗത്തെത്തി
കഴിവുകൊണ്ടു
മാത്രം
പിടിച്ചുകയറിയ
വ്യക്തിയാണ്
മമ്മൂട്ടി.
എന്നാല്‍
ദുല്‍ഖറാകട്ടെ,
മമ്മൂട്ടിയുടെ
മകന്
എന്നതില്‍
കവിഞ്ഞ്,
നല്ല
കഴിവുള്ള
താരം
എന്ന
നിലയില്‍
ശോഭിക്കുകയാണ്.

ഞാനൊരു പെണ്ണായിരുന്നുവെങ്കില്‍ മമ്മൂട്ടിയെ പ്രണയിക്കുമായിരുന്നു. അദ്ദേഹത്തിന്റെ സമ്മതമൊന്നും ചോദിക്കാത്ത പ്രണിയിക്കും. അത് പുരുഷ സൗന്ദര്യത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ല. അതിനപ്പുറത്ത്, അദ്ദേഹത്തിന്റെ സിനിമകള്‍ നല്കിയ മഹത്തായ സന്ദേശങ്ങളാണ് തന്നെ ആകര്‍ഷിച്ചത്. എത്രയോ കൊല്ലമായി കാണാന്‍ തുടങ്ങിയിട്ടെന്നും പത്മനാഭന് പറയുന്നു.

മേള എന്ന സിനിമ തൊട്ട് എന്റെ ഇഷ്ട നടനാണ് മമ്മൂട്ടി. രാപ്പകല്‍ സിനിമ എത്രവട്ടം കണ്ടിരിക്കുന്നു. രാപ്പകല്‍ ഒരുക്കിയ കമല്‍ സങ്കല്‍പ്പിച്ചതിനേക്കാള്‍ അപ്പുറത്തേക്ക് സിനിമ വളര്‍ന്നതിന് കാരണം മമ്മൂട്ടിയാണ്. രാപ്പകലും ജയരാജ് സംവിധാനം ചെയ്ത ലൗഡ്സ്പീക്കറുമെല്ലാം മഹത്തായ സന്ദേശങ്ങളാണ് സമൂഹത്തിന് നല്‍കുന്നതെന്ന് പത്മനാഭന് പറയുന്നു.
ഇതേതാ അങ്കത്തട്ടില്‍ പുതിയ ഭടന്!! ചിരി പടര്‍ത്തി പുതിയ ഫോട്ടോയുമായി രമേഷ് പിഷാരടി

എണ്ണിയാല്‍ തീരാത്തത്ര സിനിമകള്‍ മമ്മൂട്ടിയുടേതായി ആകര്‍ഷിച്ചിട്ടുണ്ട്. രാക്കുയിലിന്‍ രാഗസദസില്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍... തുടങ്ങി നിരവധി സിനിമകള്‍ മറക്കാന്‍ കഴിയാത്തതാണെന്നും പത്മനാഭന് പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പാണ് മമ്മൂട്ടി അഭിനയ ജീവിതത്തിന്റെ 50 വര്‍ഷം പിന്നിട്ടത്. ഇപ്പോഴും പുതിയ സിനികളുടെ ഒരുക്കത്തിലാണ് മലയാളത്തിന്റെ മഹാനടന്.
-
മൂക്കുംകുത്തി വീണ് സ്വര്‍ണം... ഒറ്റയടിക്ക് 5000 രൂപയുടെ ഇടിവ്, വെള്ളി വിലയും ഇടിഞ്ഞു! -
സ്വർണ വില കേരളത്തിൽ വരും ദിവസങ്ങളിലും കുറയും; വേഗം സ്വർണം വിൽക്കണമെന്ന് വ്യാപാരികൾ..കാരണം -
സ്വർണവില സ്ലിപ്പായി വീണ്ടും താഴേക്ക്; ഒറ്റ ദിവസം രണ്ട് വട്ടം കുറഞ്ഞു, ഇനിയും കുറയുമോ? പവൻ വില അറിയാം -
g venugopal: സിനിമാ സംഗീതം അസ്തമിക്കുന്നു; ആസ്വാദകര്‍ നെഞ്ചേറ്റുന്നത് വേടനും ഡെഫ്സിയും നന്ദഗോവിന്ദം ഭജന്‍സും -
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജയറാം സാക്ഷി? എസ്ഐടിയുടെ നിര്‍ണായക നീക്കം -
ലാലേട്ടന് ഇപ്പോഴും ആ സ്നേഹമുണ്ട്; ഞാന്‍ വ്യത്യസ്തനായ ബിസിനസ് മാന്‍; സിജെ റോയ് മുന്‍പ് പറഞ്ഞത് -
'സ്വർണം അണിഞ്ഞുള്ള വിവാഹം ഇനി വേണ്ട, സാധാരണക്കാർ പാപ്പരാകുന്നു..വിവാഹ ബജറ്റ് കുറക്കണം';ചർച്ച -
ഒരു അവാര്‍ഡ് എന്റെ കുടുംബത്തിലേക്ക്; സന്തോഷം പങ്കുവെച്ച് ശരത്; വര്‍ഷ എന്റെ സഹോദര പുത്രി -
ഫോർട്ട് കൊച്ചി-വൈപ്പിൻ റോ റോ സർവീസിൽ കടുത്ത തീരുമാനം; പകരം ഭൂഗർഭ തുരങ്ക പാതയോ വാട്ടർ മെട്രോയോ? -
വരാനിരിക്കുന്നത് 5 നിയമസഭാ തിരഞ്ഞെടുപ്പുകൾ; എൻഡിഎയുടെ ജനപ്രീതി ഇടിഞ്ഞിട്ടില്ല? സർവേ പുറത്ത് -
സ്ക്രീനില്‍ നവാസിക്കയെ കാണാന്‍ രഹ്നയെത്തി; മകനെ ചേര്‍ത്തുപിടിച്ച് പൊട്ടിക്കരഞ്ഞു: 'അവരെ വെറുതെ വിട്ടുകൂടെ' -
മഞ്ജു വാര്യരെ കുറിച്ച് പ്രതികരിച്ച് ഭാവന; 'മറ്റൊരു നടി കൂടി'...പ്രതിഫലം വാങ്ങുന്നതിനെ കുറിച്ചും മറുപടി












Click it and Unblock the Notifications