അവന്‍ സ്വവര്‍ഗാനുരാഗി, സാമന്തയുമായി പ്രീതത്തിന് പ്രണയമുണ്ടാവില്ല, ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തല്‍

ഹൈദരാബാദ്: തെലുങ്ക് സിനിമാ ലോകത്ത് തന്നെ വലിയ ചര്‍ച്ചയായിരിക്കുകയാണ് സാമന്തയുടെ വിവാഹമോചനവും അതിന് പിന്നാലെ വന്ന ആരോപണങ്ങളും. സാമന്തയുടെ സ്റ്റൈലിസ്റ്റുമായി വഴിവിട്ട ബന്ധം നടിക്കുണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വന്ന ആരോപണങ്ങള്‍. ഇതിന് മറുപടിയുമായി സ്റ്റൈലിസ്റ്റ് പ്രീതം ജുഗല്‍ക്കര്‍ രംഗത്തെത്തി.

താന്‍ സഹോദരിയെ പോലെ കാണുന്നയാളാണ് സാമന്ത. തങ്ങള്‍ തമ്മില്‍ അത്തരം ബന്ധമില്ല. വിവാഹ ബന്ധം തകര്‍ന്നത് താന്‍ കാരണമല്ലെന്നും പ്രീതം പറഞ്ഞിരുന്നു. ഇപ്പോഴിതാ തെലുങ്കിലെ വിവാദ നടി ശ്രീറെഡ്ഡി നിര്‍ണായക വെളിപ്പെടുത്തല്‍ പ്രീതത്തെ കുറിച്ച് നടത്തിയിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

സാമന്തയുമായി പ്രീതത്തിന് പ്രണയുണ്ടായിരുന്നില്ലെന്നാണ് ശ്രീറെഡ്ഡി പറയുന്നത്. പ്രീതം സ്വവര്‍ഗാനുരാഗിയാണെന്നും ശ്രീറെഡ്ഡി വെളിപ്പെടുത്തി. അതുകൊണ്ട് നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് സ്റ്റൈലിസ്റ്റായ പ്രീതം കാരണക്കാരനാവാനുള്ള സാധ്യതയില്ല. അതേസമയം സാമന്തയും നാഗചൈതന്യയും ഒന്നായിരിക്കണമെന്നാണ് ഞാനടക്കമുള്ള ആഗ്രഹിക്കുന്നത്. നിങ്ങള്‍ മികച്ച ദമ്പതിമാരായിരുന്നു. ഒരുപാട് പേര്‍ക്ക് പ്രചോദനമായിരുന്നു നിങ്ങള്‍. നിങ്ങള്‍ക്കിടയില്‍ പലതും സംഭവിച്ചിട്ടുണ്ടാവാം. പക്ഷേ നിങ്ങള്‍ ഒന്നിച്ച് നില്‍ക്കണം. ഇത് എന്റെ അഭ്യര്‍ത്ഥനയാണെന്നും ശ്രീറെഡ്ഡി പറഞ്ഞു.

2

തനിക്ക് ഒരുപാട് ഭീഷണി സന്ദേശങ്ങള്‍ വരുന്നുണ്ടെന്ന് പ്രീതം ജുഗല്‍ക്കര്‍ പറഞ്ഞിരുന്നു. നാഗചൈതന്യ ഒരു പ്രസ്താവന ഇറക്കിയാല്‍ തീരുവുന്ന പ്രശ്‌നമേയുള്ളൂവെന്നും, എന്നാല്‍ അദ്ദേഹത്തിന്റെ ആരാധകര്‍ തന്നെ വേട്ടയാടുകയാണെന്നും പ്രീതം ആരോപിച്ചിരുന്നു. എന്നാല്‍ സാമന്തയോ നാഗചൈതന്യയോ ഇതുവരെ പ്രീതത്തിനെ കുറ്റപ്പെടുത്തുകയോ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ല. അതേസമയം സാമന്തയ്ക്ക് വിവാഹമോചനം കൊണ്ട് വലിയ നഷ്ടങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനമായും വമ്പനൊരു ബോളിവുഡ് ചിത്രമാണ് താരത്തിന് നഷ്ടമായിരിക്കുന്നത്. വൈകാതെ തന്നെ ബോളിവുഡ് അരങ്ങേറ്റം സാമന്ത നടത്തുന്നുണ്ട്. എന്നാല്‍ ഈ നഷ്ടം വളരെ വലുതാണ്.

3

തമിഴ് സംവിധായകന്‍ അറ്റ്‌ലി ബോളിവുഡില്‍ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായികാ റോളാണ് സാമന്ത വേണ്ടെന്ന് വെച്ചത്. ഇതിലെ നായകന്‍ ഷാരൂഖ് ഖാനായിരുന്നു. നാഗചൈതന്യയുമായി ആ സമയം വിവാഹമോചനത്തെ കുറിച്ച് സാമന്ത ചിന്തിച്ചിരുന്നില്ല. കുടുംബ ജീവിതത്തിലേക്ക് കടന്ന് കുഞ്ഞിന് ജന്മം നല്‍കാനുള്ള കാര്യങ്ങളെ കുറിച്ച്് ചിന്തിച്ച് തുടങ്ങിയ സമയമായിരുന്നു അത്. അതുകൊണ്ട് നാഗചൈതന്യയുമൊത്തുള്ള കുടുംബ ജീവിതത്തിനാണ് സാമന്ത കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്. ശാകുന്തളം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേഗം തീര്‍ത്ത് ബ്രേക്ക് എടുക്കാനായിരുന്നു പ്ലാന്‍. അതുകൊണ്ട് അറ്റ്‌ലീയുടെ ചിത്രത്തില്‍ അഭിനയിക്കാനാവില്ലെന്ന് നടി പറയുകയായിരുന്നു.

4

അതേസമയം സാമന്തയുടെ ബോളിവുഡ് അരങ്ങേറ്റമാവുമായിരുന്നു ചിത്രം. എന്നാല്‍ ആ സ്ഥാനത്ത് പകരക്കാരിയായി നയന്‍താര വന്നു. ഷാരൂഖിനൊപ്പം ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷമാണ് അപ്രതീക്ഷിതമായി ഇവര്‍ തമ്മിലുള്ള ബന്ധം വഷളാവുന്നതും വിവാഹ മോചനത്തില്‍ എത്തുന്നതും. അറ്റ്‌ലീയുമായി വളരെ അടുത്ത ബന്ധം സാമന്തയ്ക്കുണ്ട്. അറ്റ്‌ലി സംവിധാനം ചെയ്ത തെരിയിലും മെര്‍സലിലും സാമന്തയായിരുന്നു നായിക. ലയണ്‍ എന്നാണ് ഈ ചിത്രത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ട്. ഷാരൂഖ് ഖാന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഷാരൂഖിന്റെ മകന്‍ അറസ്റ്റിലായത് കൊണ്ടാണിത്.

5

വിവാഹ മോചന വാര്‍ത്തകള്‍ സാമന്തയെ പക്ഷേ തളര്‍ത്തിയിട്ടില്ല. നിരവധി ചിത്രങ്ങളാണ് ദിവസങ്ങള്‍ക്കുള്ളില്‍ താരത്തെ തേടിയെത്തിയത്. ഒന്നിലധികം ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളില്‍ സാമന്ത നായികയായി എത്തുന്നുണ്ട്. ചിത്രങ്ങള്‍ക്കായി കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ചില നിബന്ധനകളും നടി മുന്നോട്ട് വെച്ചിട്ടുണ്ട്്. ഹൈദരാബാദില്‍ ഷൂട്ട് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് സാമന്ത നിര്‍മാതാക്കളെ അറിയിച്ചിട്ടുണ്ട്. ചെന്നൈയില്‍ ഷൂട്ടിംഗ് വെക്കണമെന്നാണ് ആവശ്യം. ഹൈദരാബാദില്‍ ഷൂട്ട് വെക്കണമെങ്കില്‍ അത് ഇന്‍ഡോര്‍ ഷൂട്ട് ആയിരിക്കണമെന്നാണ് ആവശ്യം. ഈ രണ്ട് കാര്യങ്ങളും അംഗീകരിച്ചാല്‍ മാത്രമേ സിനിമ ചെയ്യൂ എന്നാണ് സാമന്തയുടെ നിലപാട്.

6

വിവാഹ മോചനത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളെ അവഗണിക്കാന്‍ കൂടിയാണ് സാമന്ത ലൊക്കേഷന്‍ മാറ്റുന്നതെന്നാണ് സൂചന. സാമന്ത ഗച്ചിബോളിയിലെ വീട്ടില്‍ അറ്റകുറ്റ പണികളും ആരംഭിച്ചിട്ടുണ്ട്. നാഗചൈതന്യയുമായുള്ള ബന്ധത്തെ ഓര്‍മപ്പെടുത്തുന്ന യാതൊരു കാര്യവും ഈ വീട്ടില്‍ വേണ്ടെന്ന് നടി തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം സ്‌റ്റൈല്‍ പ്രകാരം വീട് ഡിസൈന്‍ ചെയ്യാനാണ് സാമന്തയുടെ പ്ലാന്‍. അടിമുടി മാറ്റമാണ് വീട്ടിനുള്ളില്‍ സാമന്ത പരീക്ഷിക്കുന്നത്. നേരത്തെ നാഗചൈതന്യം ഗച്ചിബോളിയിലെ ഈ വീട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് താമസം മാറിയിരുന്നു. നിലവില്‍ നാഗാര്‍ജ്ജുനയ്‌ക്കൊപ്പമാണ് നാഗചൈതന്യയുടെ താമസം. മറ്റൊരു വീട് താരം അന്വേഷിക്കുന്നുണ്ട്.

7

അതേസമയം വിവാഹമോചനത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ നിന്ന് മനസ്സ് മാറ്റാന്‍ നാഗചൈതന്യ പല കാര്യങ്ങള്‍ക്കും ശ്രമിക്കുന്നുണ്ട്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവിടാനാണ് ശ്രമം. കരിയറില്‍ ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് താരം. സുഹൃത്തുക്കള്‍ പരമാവധി കാര്യങ്ങള്‍ ചൈതന്യക്ക് വേണ്ടി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാഗാര്‍ജുനയുടെയും അമലയുടെയും മകനായ അഖിലിനൊപ്പം സമയം ചെലവിടുന്നുണ്ട് നാഗചൈതന്യ. പുതിയ വീട് അലങ്കരിക്കുന്ന കാര്യങ്ങളിലും സജീവമായി മുന്നിലുണ്ട് നാഗചൈതന്യയെന്നാണ് റിപ്പോര്‍ട്ട്. പല കാര്യങ്ങളിലായി പങ്കെടുത്ത് മനസ്സ് മാറ്റാനാണ് താരം ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

8

പുതിയ ചിത്രങ്ങളും കഥകളും താരം കേട്ട് തുടങ്ങിയിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്ന് തീര്‍ത്തും വിട്ടുനില്‍ക്കുകയാണ് നാഗചൈതന്യ. വിവാഹമോചനത്തെ തുടര്‍ന്നുള്ള നെഗറ്റിവിറ്റിയെ ഒഴിവാക്കാനാണിത്. നേരത്തെ സാമന്തയുടെ സ്‌റ്റൈലിസ്റ്റും താരത്തിന്റെ മൗനത്തിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ സിനിമാ പ്രമോഷന് അടക്കം നാഗചൈതന്യ വന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഒരു പ്രതികരണവും ചൈതന്യ നടത്തിയിട്ടില്ല. അതിന് കാരണം പുതിയ വിവാദങ്ങള്‍ ഉണ്ടാക്കേണ്ട എന്നത് കൊണ്ടാണ്. താരം പക്ഷേ പൊതുവേദിയില്‍ സജീവമാണ്. അഖിലിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി താരമെത്തിയിരുന്നു. അതേസമയം സാമന്ത തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയയിലൂടെ മറുപടി നല്‍കി കഴിഞ്ഞു. സാമന്ത സോഷ്യല്‍ മീഡിയയില്‍ ആക്ടീവുമാണ്. നാഗചൈതന്യയുടെ മറുപടിക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.

സിമ്പിള്‍ ആന്‍ഡ് ക്യൂട്ട്; മീര നന്ദന്റെ നാടന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+