പെണ്‍കുട്ടികള്‍ക്ക് കാവലായി താനുണ്ടാവും, കാവല്‍ നിരാലംബകള്ക്കുള്ള പ്രതീക്ഷയെന്ന് സുരേഷ് ഗോപി
ദുബായ്: മരക്കാര്‍ റിലീസാവുന്നതിന് ഒരാഴ്ച്ച മുമ്പ് സുരേഷ് ഗോപിയുടെ കാവല്‍ റിലീസാവുന്നതിനുള്ള വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. ചിത്രത്തിന്റെ റിലീസ് തിയതി നീട്ടണമെന്ന ആവശ്യം മോഹന്‍ലാല്‍ ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ റിലീസ് മരക്കാറിനെ പേടിച്ച് മാറ്റില്ലെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ് വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ ചിത്രത്തിന്റെ പ്രമോഷനും ശക്തമായിരിക്കുകയാണ്.
ഫേസ്ബുക്ക് വഴി ഫാന്‍സുകാര്‍ തെറിവിളിക്കുന്നു, മരക്കാറിനായി കാവല്‍ റിലീസ് മാറ്റില്ലെന്ന് നിര്‍മാതാവ്
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കടല്‍ കടന്ന് ദുബായില്‍ എത്തിയിരിക്കുകയാണ് സുരേഷ് ഗോപിയും കാവലിന്റെ ടീം. അവിടെ അദ്ദേഹം പറഞ്ഞ വാക്കുകള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

കാവലിനെ കുറിച്ച് മാത്രമേ താന്‍ സംസാരിക്കുവെന്ന നിര്‍ബന്ധമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ നിരാലംബരായ വനിതകള്‍ക്ക് പ്രതീക്ഷ നല്കുന്ന ചിത്രമാണ് കാവല്‍ എന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ ഗാര്‍ഹിക പീഡന ആത്മഹത്യകളെ കുറിച്ചും മരണങ്ങളെ കുറിച്ചും താരം മനസ്സ് തുറന്നു. കേരളത്തില്‍ പീഡനത്തിനിരയായി മരണപ്പെട്ട വിസ്മയ, ഉത്തര തുടങ്ങിയവരെ പോലെ ഒരുപാട് പെണ്‍കുട്ടികള്‍ ജീവിക്കുന്നുണ്ട്. ഇവരെ എല്ലാവരെയും സംരക്ഷിക്കാനാവുമെന്നല്ല താന്‍ പറയുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. പക്ഷേ അവര്‍ക്കൊക്കെ കാവലായി താനുണ്ടാകുമെന്നും സുരേഷ് ഗോപി എംപി വ്യക്തമാക്കി.

ഇതിനോടകം തന്നെ സുരേഷ് ഗോപിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ കാവല്‍ തിയേറ്ററില്‍ ഇറക്കാനുള്ള നിര്‍മാതാവിന്റെ തീരുമാനത്തെയും അതിനെ പിന്തുണയ്ക്കുകയും ചെയ്ത സുരേഷ് ഗോപിയെയും ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്. സിനിമ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന കലയെന്ന നിലയില്‍ കാവല്‍ ഈ പെണ്‍കുട്ടികള്‍ക്ക് പ്രതീക്ഷകള്‍ നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം സിനിമ ഒഴിച്ചുള്ള വിഷയങ്ങള്‍ക്ക് മറുപടി പറയില്ലെന്ന് തുടക്കത്തില്‍ തന്നെ എംപി വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യവും ഈ നിലപാടിന് പിന്നിലുണ്ടായിരുന്നു.

അതേസമയം കാവല്‍ ഏപ്രിലില്‍ തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി സെന്സറിംഗും കഴിഞ്ഞ് തിയേറ്റര്‍ തുറക്കാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. തിയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണിതെന്നും, തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ കാവല്‍ ആരും കാണില്ലെന്നും നിര്‍മാതാവ് ജോബി ജോര്‍ജ് നേരത്തെ തന്നെ നിലപാടെടുത്തതാണ്. തിയേറ്ററില്‍ ചിത്രം പ്രദര്‍ശിക്കുമ്പോള്‍ അത് താഴേ തട്ടിലുള്ള ജോലിക്കാര്‍ക്ക് മുതല്‍ തിയേറ്റര്‍ ഉടമകള്‍ക്ക് വരെ ഗുണകരമാകുന്നു. ഒടിടിക്ക് വേണ്ടി നിര്‍മിക്കുന്ന ചിത്രങ്ങള്‍ അത്തരത്തിലുള്ള സാമ്പത്തിക നിന്ന് കൊണ്ടുള്ളവയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

തിയേറ്ററുകള്‍ക്കൊപ്പം തന്നെ ഒടിടിയിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതുകൊണ്ട് ഒടിടിയെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ല. പക്ഷേ തിയേറ്ററുകളെ അവഗണിച്ച് കൊണ്ടാവരുത് ഒടിടിയെ വളര്‍ത്തുന്നത്. അത് സമാന്തരമായി കൊണ്ടുപോകേണ്ടതാണ്. ഒടിടി റിലീസിനെ ആരും എതിര്‍ക്കേണ്ട കാര്യമില്ല. ഒടിടിയിലും സിനിമകള്‍ റിലീസ് ചെയ്യട്ടെ. തിയേറ്റര്‍ എന്നത് സിനിമ സംസ്കാരത്തിന്റെ ഭാഗമാണ്. അത് മറന്ന് ആരും എണ്ണ തേക്കരുത്. കൊവിഡിന് ശേഷം തിയേറ്റര്‍ തുറന്നിരിക്കുകയാണ്. നിയന്ത്രണങ്ങളോടെയാണെങ്കില് പ്രേക്ഷകര്‍ തിയേറ്ററില്‍ വരാവുന്നതാണ്. സിനിമകള്‍ കാണാന്‍ അവര്‍ക്ക് ആഗ്രഹമുണ്ട്. അതുകൊണ്ട് അവര്‍ വരുന്നുണ്ട്. അഭിനേതാക്കള്‍ക്ക് മാത്രമല്ല നിര്‍മാതാവിനും മെച്ചമുണ്ടാവും. രണ്ട് വര്‍ഷത്തോളം കൊവിഡ് കാരണം വീട്ടിലായ പോയ മടുപ്പില്‍ നിന്നുള്ള മരുന്നാണ് സിനിമയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

കസബ എന്ന ചിത്രത്തിലെ വിവാദങ്ങളെ കുറിച്ച് സംവിധായകന് നിതിന്‍ രണ്‍ജി പണിക്കരും നിലപാട് വ്യക്തമാക്കി. കസബ എന്ന ചിത്രത്തില്‍ നാം സാധാരണ ജീവിതത്തില്‍ പറയാറുള്ള ചീത്ത വാക്കുകളേ ഉപയോഗിച്ചിട്ടുള്ളൂ. ചുരുളിയിലെ സംഭാഷണങ്ങള്‍ വിവാദമായതിനെ കുറിച്ച് പറയാന്‍ താന്‍ ആളല്ല. കാവല്‍ പക്ഷേ ഫാമിലി ആക്ഷന്‍ ഡ്രാമയാണ്. സുരേഷ് ഗോപിയുടെ ആക്ഷന്‍ ഹീറോ ഇമേജ് കാത്തുസൂക്ഷിക്കുന്ന മികച്ച ചിത്രമായിരിക്കും കാവലെന്നും നിതിന്‍ വ്യക്തമാക്കി. അതേസമയം ചിത്രം നവംബര്‍ 24നാണ് റിലീസ് ചെയ്യുന്നത്. ഗള്‍ഫിലും ഇതേ ദിവസം തന്നെ റിലീസ് ചെയ്യും. വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ചുള്ളതെന്ന് നേരത്തെ നിര്‍മാതാവ് പറഞ്ഞിരുന്നു.

അതേസമയം മരക്കാറിന് വേണ്ടി കാവലിന്റെ റിലീസ് മാറ്റാന്‍ ആരാധകര്‍ ആവശ്യപ്പെടുന്നുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ തെറിവിളികളുണ്ടായിരുന്നുവെന്ന് ജോബി ജോര്‍ജ് പറഞ്ഞിരുന്നു. എന്നാല്‍ ചിത്രം മരക്കാറിന് മുമ്പ് തന്നെ റിലീസ് ചെയ്യും. ആ ചിത്രമുള്ളത് കൊണ്ട് കാവലിന് ഒന്നും സംഭവിക്കില്ല. ഇരു ചിത്രങ്ങളും ലഭിക്കാനുള്ള കളക്ഷന്‍ അവര്‍ക്ക് തന്നെ ലഭിക്കുമെന്നും ജോബി വ്യക്തമാക്കി. എന്നാല്‍ മരക്കാറിന് സ്ക്രീനുകള്‍ കുറയുന്നതാണ് മോഹന്‍ലാല്‍ ആരാധകരെ അടക്കം ചൊടിപ്പിക്കുന്നത്. 250ഓളം സ്ക്രീനുകളിലാണ് കാവല്‍ റിലീസാവുന്നത്. കുറുപ്പിന് ലഭിച്ചത് പോലെ 500 സ്ക്രീനുകളാണ് മരക്കാറിനായി ആരാധകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് നല്‍കുക ബുദ്ധിമുട്ടാവും. നിലവില്‍ മൂന്ന് ചിത്രങ്ങള്‍ തിയേറ്ററിലുണ്ടാവും. അതില്‍ കുറുപ്പും ജാനേമന്നും മികച്ച അഭിപ്രായം തേടി മുന്നേറുന്നുണ്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications