സ്വർണക്കടത്ത് കേസ്; സിഎം രവീന്ദ്രനെ വിട്ടയച്ചു.. ഇഡി ചോദ്യം ചെയ്തത് 13 മണിക്കൂർ
തിരുവനന്തപുരം; സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തത് 13 മണിക്കൂർ. ഇന്ന് രാവിലെ എട്ടോടെയാണ് കൊച്ചിയിലെ ഓഫീസിൽ രവീന്ദ്രനെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. തുടർന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. അതേസമയം അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുമോയെന്ന് വ്യക്തമല്ല.

നാലാം തവണ നോട്ടീസ് നൽകിയ ശേഷമാണ് ഇന്ന് ഇഡിക്ക് മുൻപിൽ രവീന്ദ്രൻ ഹാജരായത്.കഴിഞ്ഞ മൂന്ന് തവണയും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രവീന്ദ്രൻ ഇഡിക്ക് മുൻപിൽ ഹാജരാകാതിരുന്നത്. ആദ്യ തവണ കൊവിഡ് ബാധിതനായതിനാലായിരുന്നു.പിന്നാട് കൊവിഡാനന്തര ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു മാറി നിന്നത്. എന്നാൽ വീണ്ടും ഇഡി നോട്ടീസ് നൽകുകയായിരുന്നു.
അതിനിടെ തനിക്കെതിരായ ഇഡി നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് രവീന്ദ്രന്‍ സമർപ്പിച്ച് ഹർജി ഹൈക്കോടതി തള്ളിയിരുന്നു.താന്‍ രോഗബാധിതനാണെന്നും ഒരുപാട് സമയം ചോദ്യം ചെയ്യലിന് വിധേയനാകാന്‍ സാധിക്കില്ലെന്നും രവീന്ദ്രന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തന്നെ ഏത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമല്ലെന്നും ഇഡി രജിസ്ര്റർ ചെയ്ക ഒരു കേസിലും താൻ പ്രതിയല്ലെന്നുമായിരുന്നു ഹർജിയില് രവീന്ദ്രൻ വ്യക്തമാക്കിയത്. എന്നാൽ വീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുകയാണെന്നും ഈ ഘട്ടത്തിൽ കോടതി ഇടപെടരുതെന്നും ഇഡി കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.












Click it and Unblock the Notifications