സുഡാനിയില്‍ ആദ്യം ഞാനായിരുന്നു നായകന്; ആ സംവിധായകന് തെറിവിളിച്ചു, ഇറക്കിവിട്ടു: അനീഷ് മേനോന്
സൗബിൻ ഷാഹിർ എന്ന നടന്റെ അഭിനയ ജീവീതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. യഥാർത്ഥത്തില്‍ സക്കരിയ സംവിധാനം ചെയ്ത സിനിമയുടെ ആദ്യ ആലോചനകളില്‍ സൗബിൻ ഷാഹിർ ആയിരുന്നില്ല നായകന്. തന്നെ വെച്ചാണ് സക്കരിയ ആദ്യം സുഡാനി ഫ്രം നൈജീരിയ ആലോചിച്ചതെന്നാണ് നടന് അനീഷ് മേനോന് പറയുന്നത്.
100 കോടി, 50 കോടി പടങ്ങളിലൊക്കെ നിരവധി അഭിനയിച്ചിട്ടുണ്ടെങ്കിലും തൃപ്തി വരുന്ന ഒരു കഥാപാത്രം ഇതുവരെ ലഭിച്ചിട്ടില്ല. ലാലേട്ടന്റേയും മമ്മൂട്ടിയുടേയുമൊക്കെ കൂടെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അവരുടെ പേരിലാണ് നമ്മളും ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴും പല ആളുകളും ദൃശ്യത്തിലെ അളിയന് എന്ന പേരിലാണ് പരിചയപ്പെടുത്തുന്നത്. അത് ആ കഥാപാത്രത്തിന്റെ ഇംപാക്ട് കൂടിയാണ്.

കെ പി എ സിയിലെ തിയേറ്റർ ആർട്ടിസ്റ്റ് കൂടിയാണ് ഞാന്‍. തിയേറ്റർ മേഖലയില്‍ നിന്ന് വരുന്നത് കൊണ്ട് തന്നെ നല്ല കഥാപാത്രങ്ങള്‍ കിട്ടാന്‍ എപ്പോഴും ആഗ്രഹം ഉണ്ടാകും. ചില ആളുകള്‍ നല്ല വേഷം തന്നിട്ടുണ്ട്. അഡാർ ലൌ, കെഎല്‍ 10, വള്ളീം തെറ്റി, പുള്ളീം തെറ്റി തുടങ്ങിയവയൊക്കെ നല്ല വേഷങ്ങള്‍ ലഭിച്ച ചിത്രങ്ങളാണ്. കുറേ സിനിമകളില്‍ സ്ഥിരം വേഷമായതോടെ ചിലതൊക്കെ ഞാന്‍ വേണ്ട എന്ന് വെച്ചിട്ടുണ്ടെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ അനീഷ് പറയുന്നു.
ആദ്യം എന്നെ സെലക്ട് ചെയ്യുകയും പിന്നീട് വേണ്ട എന്ന് വെക്കുകയും ചെയ്തിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം ഞാനായിരുന്നു ലീഡ് ചെയ്യേണ്ടത്. അത് എന്നെ വേണ്ടാന്ന് വെച്ചതല്ല, സിനിമയുടെ രീതി അറിയാമല്ലോ. എനിക്ക് ഒരു നിർമ്മാതാവിനെ കിട്ടുക എന്ന് പറയുന്നതൊക്കെ ബുദ്ധിമുട്ടാണ്.
രാജീവ് രവി സാറിന്റെ അടുത്താണ് സക്കരിയ ആദ്യ സംസാരിക്കുന്നത്. സാറാണ് സമീർക്കയുടെ അടുത്തേക്കും ഷൈജുക്കയുടേയും അടുത്തേക്ക് എത്തിക്കുന്നത്. അവർ സൗബിന്റെ വളരെ അടുത്ത സുഹൃത്തുക്കളും അദ്ദേഹം ആ സമയത്ത് അങ്ങനെ ഒരു സിനിമ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സമയവുമായിരുന്നു. അങ്ങനെ സൗബിന് വരികയായിരുന്നു. സിനിമയില്‍ അങ്ങനെ സംഭവിക്കും. നടന് സിദ്ധീക്കയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അതൊക്കെ പതിവാണ് അദ്ദേഹത്തിന് നിരവധി ചിത്രങ്ങള്‍ അങ്ങനെ നഷ്ടമായിട്ടുണ്ടെന്നും പറഞ്ഞു.
സക്കരിയയും മുഹ്സിനുമൊക്കെ നമ്മുടെ അടുത്ത സുഹൃത്തുക്കളാണ്. അവരുടെ സിനിമയില്‍ ഇഷ്ടപ്പെടുന്ന ഒരു വേഷം ചെയ്യാന്‍ പറ്റാതിരുന്നതില്‍ വിഷമം ഉണ്ട്. സുഹൃത്തുക്കള്‍ ആയതിനാല്‍ തന്നെ എനിക്ക് മുഹ്സിന്റെ അടുത്ത് പോയിട്ട് അടുത്ത പടത്തില്‍ എന്നെ വിളിക്കണം എന്ന് പറയാന്‍ പറ്റില്ല. കാരണം അങ്ങനത്തെ ഒരു ബന്ധമാണ്. വേറെ ആളുടെ അടുത്ത് പോയി നമുക്ക് ധൈര്യമായി ചോദിക്കാം.
ചില ആളുകള്‍ നമ്മളെ കൃത്യമായി അവോയ്ഡ് ചെയ്തിട്ടുണ്ട്. മുഴുവന്‍ പുതുമുഖങ്ങള്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ഒരു സിനിമ വലിയ ഹിറ്റായി നില്ക്കുന്ന സമയാണ്. എനിക്ക് അന്നും ഇന്നും വലിയ ആരാധനയാണ്. ദൃശ്യം ഒക്കെ കഴിഞ്ഞ് ഒരു സ്വീകാര്യതയൊക്കെ ലഭിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ഫ്ലാറ്റില്‍ പോകുന്നത്. ആ സംവിധായകന്റെ അസോസിയേറ്റും പ്രൊഡക്ഷന്‍ കണ്ട്രോളറും പറഞ്ഞത് അനുസരിച്ചാണ് എന്റെ യാത്ര.
വീട്ടില്‍ എത്തിയപ്പോള്‍ എന്നോട് വളരെ റൂഡായി പെരുമാറി. ആര് പറഞ്ഞിട്ടാണ് വന്നത് എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടത്. മോശം വാക്കുകളൊക്കെ ഉപയോഗിച്ചു. അദ്ദേഹം എഴുതുന്ന സമയം വല്ലതുമൊക്കെ ആകും. എങ്കിലും വളറെ റൂഡായിട്ടാണ് എന്നോട് സംസാരിച്ചത്. വളരെ വിഷമത്തോടെയാണ് അന്ന് അവിടെ നിന്നും ഇറങ്ങിയതെന്നും അനീഷ് മേനോന് പറയുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications