Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് നാടകമല്ല, മകൾ പാപ്പുവിനെ തൊട്ട് സത്യം ചെയ്യുന്നു'; ബാലയുടെ പുതിയ വീഡിയോ, ഒപ്പം ബിനു അടിമാലിയും

കൊച്ചി: സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുകയും അത് പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയും ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് നടൻ ബാല. ഇപ്പോഴിതാ നടന്റെ അത്തരത്തിലുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചെകുത്താൻ വിഷയത്തിൽ നടനെതിരെ പോലീസ് കേസ് എടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചകളും നടക്കുന്നതിനിടെയാണ് പുതിയ വീഡിയോയും വൈറലാകുന്നത്. നടനും കോമഡി താരവുമായ ബിനു അടിമാലി പരിചയപ്പെടുത്തിയ ഒരു കലാകാരിക്ക് നടൻ സാമ്പത്തിക സഹായം നൽകുന്നതാണ് വീഡിയോയിൽ ഉള്ളത്.

ഇന്ത്യഗ്സിറ്റ്സ് ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. യുട്യൂബ് ചാനലുകാർ തന്റെ അഭിമുഖം എടുക്കാൻ എത്തിയപ്പോൾ അപ്രതീക്ഷിതമായാണ് ബിനു വന്നതെന്ന് ബാല വീഡിയോയിൽ പറയുന്നുണ്ട്. കോമഡി സ്റ്റാറിലെ കലാകരിയേയും കൂട്ടിയാണ് ബിനു എത്തിയത്. അവർക്ക് നട്ടെല്ല് സംബന്ധമായ പ്രശ്നത്തിന് ചികിത്സ സഹായിത്തിനുള്ള പണം വീട്ടിൽ വെച്ച് തന്നെ കൈമാറുന്നത് വീഡിയോയിൽ കാണിക്കുന്നത്.

 actorbala-

ഇത് നാടകമല്ലെന്നും തന്റെ മകളെ തൊട്ട് സത്യം ചെയ്യുകയാണെന്നും ബാല വീഡിയോയിൽ പറയുന്നുണ്ട്. യുട്യൂബർ അജു അലക്സിനെതിരേയും (ചെകുത്താൻ)ബാല വീഡിയോയിൽ തുറന്നടിക്കുന്നുണ്ട്. 'കൊല്ലം സുധിയെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും മനസിൽ വിഷമം വരുന്നില്ലേ. മനസ് പൊട്ടിപ്പോകും കാരണം നമ്മളൊക്കെ മനുഷ്യൻമാരാരണ്. ലക്ഷ്മി നക്ഷത്രയെ കുറിച്ച് അവൻ എന്താണ് പറഞ്ഞത്. നമ്മൾ തമിഴ്നാട്ടിലെല്ലാം മരിച്ചാൽ കരയാൻ ആളെ കൊണ്ടുവരും. അത് ചടങ്ങാണ്. കൊല്ലം സുധിയെ പോലൊരാളുടെ വിയോഗത്തിൽ തീർച്ചയായും വിഷമം ഉണ്ടാകും. നമ്മളെല്ലാം മൃഗമാണോ, കരഞ്ഞതിന് നാണമുണ്ടോയെന്നാണ് ചെകുത്താൻ ലക്ഷ്മി നക്ഷത്രയോട് ചോദിച്ചത്. ലക്ഷ്മിയുടെ നമ്പർ പോലും എന്റെ കൈയ്യിൽ ഇല്ല.

ലക്ഷ്മിയെ കുറിച്ചും മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചുമൊക്കെ പറഞ്ഞത് നിർത്തണം. എന്റെ ഭാര്യയെ മണ്ടിയെന്ന് പറഞ്ഞത്, റോബിന്റെ അമ്മയെ കുറിച്ച് പറഞ്ഞത് എല്ലാം നിർത്തണം. ഞാൻ നിർത്തിക്കും. ഇത് നിർദ്ദേശമല്ല, തീരുമാനമാണ്', ബാല പറഞ്ഞു.

അതിനിടെ ബിനു അടിമാലിയും വീഡിയോയിൽ പ്രതികരിക്കുന്നുണ്ട്. താൻ ആശുപത്രിയിൽ കിടക്കുമ്പോൾ ആദ്യമായി വിളിക്കുന്നത് ബാലയാണെന്ന് അദ്ദേഹം പറഞ്ഞു.'ആദ്യം വിളിച്ചപ്പോൾ അദ്ദേഹത്തിന് കിട്ടിയിരുന്നില്ല. തുടർന്ന് എന്റെ ഭാര്യയോടാണ് സംസാരിച്ചത്. എന്നോട് പറഞ്ഞത് ഞാൻ ബാലയാണ്. എന്നെ ഒരു സഹോദരനായി കണ്ട് , എന്താവശ്യം ഉണ്ടെങ്കിലും എന്നോട് പറയാൻ മടിക്കരുത്', എന്നാണ്.

അദ്ദേഹത്തിന്റെ ആ വാക്കുകളിൽ തന്നെ വ്യക്തമായിരുന്നു സഹായിക്കാനുള്ള മനസോടെയാണ് അദ്ദേഹം വിളിക്കുന്നതെന്ന്. ഐസിയുവിൽ കിടന്നപ്പോഴും റൂമിലേക്ക് മാറിയപ്പോഴും അദ്ദേഹം വിളിച്ചിട്ടുണ്ടായിരുന്നു', ബിനു അടിമാലി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+