ഉപജീവനമാർഗം മുട്ടി; കുട്ടിക്കർഷകൻ മാത്യുവിന് ആശ്വാസമായി ജയറാമും ഓസ്‌ലറിന്റെ അണിയറ പ്രവർത്തകരും... കയ്യടി
ഓമനിച്ച് വളർത്തിയ 13 കാലികൾ ഒരു നിമിഷം കൊണ്ട് ഇല്ലാതായിപ്പോയ വേദനയിലായിരുന്നു ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നി എന്ന കുട്ടിക്കർഷകൻ. പശുവും കിടാവും മൂരിയും ഉൾപ്പെടെ 13 കന്നുകാലികൾ ആയിരുന്നു ഭക്ഷ്യവിഷബാധ മൂലം ചത്തത്.
ഡിസംബർ മുപ്പത്തിയൊന്ന് രാത്രിയും ഒന്നാം തീയതി പുലർച്ചെയുമാണ് പശുക്കൾ കൂട്ടത്തോടെ ചത്തത്. ഞായറാഴ്ച വൈകുന്നേരം പുതുവസ്തരവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ പുറത്തുപോയിരുന്നു. രാത്രി എട്ടോടെ തിരിച്ച് വന്നതിന് ശേഷം പശുവിന് തീറ്റ കൊടുത്തു. ഇതിൽ മരച്ചീനിയുടെ തൊലയും ഉൾപ്പെട്ടിരുന്നു.

അമ്മ ഷൈനിയും ചേട്ടൻ ജോർജും അനുജത്തി റോസ്മേരിയും ഉൾപ്പെട്ട കുടംബത്തിന്റെ ഏക ഉപജീവന മാർഗമായിരുന്നു ഈ കന്നുകാലികൾ. ഇവ പോയതോടെ ജീവിതം തന്നെ പ്രതിസന്ധിയിലായ അവസ്ഥയിലാണ് മാത്യു. മാത്യുവിന്റെ അവസ്ഥ കേട്ടറഞ്ഞ ഈ കുട്ടിക്കർഷകന് ആശ്വസമായി എത്തിയിരിക്കുകയാണ് നടൻ ജയറാമും സിനിമാ പ്രവർത്തകരും.
ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‌ലർ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് മാത്യൂവിന് സഹായ വാഗ്ദാനവുമായി എത്തിയിരിക്കുന്നത്.
നാലിന് നടത്താനിരുന്ന ചിത്രന്റെ ട്രെയ്ലർ ലോഞ്ചിങ് പരിപാടി വേണ്ടെന്ന് വെച്ച് അതിനായി മാറ്റി വെച്ച അഞ്ച് ലക്ഷം രൂപ മാത്യൂവിന്റെ കുടുംബത്തിന് കൈമാറാനായിരുന്നു തീരുമാനിച്ചത് . ജയറാം ഇന്ന് നേരിട്ട് തൊടുപുഴയിൽ എത്തി തുക കൈമാറി.
ഇവർ അനുഭവിച്ച സമാനമായ അനുഭവം ആറ് വർഷം മുമ്പ് അനുഭവിച്ചതാണ് താനെന്ന് ജയറാം പറഞ്ഞു. ഒരു ദിവസം പെട്ടെന്ന് ഒരു കിടാവ് വീണ് വയറ് വീർത്ത് ചത്തു. 22 പശുക്കലാണ് രാവിലെ മുതൽ വൈകീട്ട് വരെയുള്ള സമയത്തിൽ ചത്തത്. വിഷമുള്ള യാതൊരു ഭക്ഷണവും പശുക്കൾക്ക് കൊടുത്തിരുന്നില്ല, അതിനാൽ എങ്ങനെയാണ് സംഭവിച്ചതെന്ന് അറിയില്ലെന്നും വിഷാംശമാണ് മരണകാരണമെന്ന് പരിശോധനാ ഫലങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നെന്നും ജയറാം പറഞ്ഞു.
22 പശുക്കളെയും ജെ സി ബി കൊണ്ടുവന്ന് കുഴിച്ചുമൂടുന്ന സമയത്താണ് താനും തന്റെ ഭാര്യയും ഏറ്റവും കൂടുതൽ കരഞ്ഞചെന്നും . ഈ രണ്ട് മക്കളുടെ കാര്യവും അതാണ്. രാവിലെ പത്രം തുറന്നപ്പോൾ സഹിക്കാൻ പറ്റിയില്ലെന്നും ജയറാം പറഞ്ഞു.
അബ്രഹാം ഓസ്‌ലർ സിനിമയുടെ ട്രെയിലർ ലോഞ്ച് ചെയ്യാനിരുന്നത് നാളെയാണ് പൃഥ്വിരാജ് ആയിരുന്നു ലോഞ്ച് ചെയ്യാനായിരുന്നത്, രാവിലെ ഞാൻ പൃഥ്വി രാജിനെയും നിർമാതാവിനേയും സംവിധായകനേയും വിളിച്ചു, നാളെത്തെ പരിപാടി മാറ്റിയാൽ ഒരു അഞ്ച് ലക്ഷം രൂപ മാറ്റി വെയ്ക്കാനാകും ആ തുക ഉപയോഗിച്ച് ഈ കുട്ടികൾക്ക് ഒരു പത്ത് പശുവിനെ എങ്കിസും മേടിക്കാൻ സാധിച്ചാൽ വലിയ കാര്യമാണ്. ആ തുക കൈമാറാനാണ് വന്നത്..
എല്ലാം ശരിയാകും ഇവിടെ തന്നെ ഒരു നൂറ് പശുക്കളെ വളർത്താനുള്ള തൊഴുത്ത് ദൈവം ഉണ്ടാക്കിത്തരും. കൃഷ്ണഗിരിക്ക് വരികയാണെങ്കിൽ ഞാനും കൂടെ വരാം, ഞാൻ അവിടെ നിന്നാണ് പശുക്കളെ എടുക്കുന്നത്. ഇവിടെ 70,000 രൂപ വരുന്ന എച്ച്എഫ് പശുവിനെ അവിടെ 40,000 രൂപയ്ക്ക് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications