മുത്തുച്ചിപ്പിയേക്കാള്‍ മോശമാണ് ആ സിനിമ: പിന്നീട് കൊടുക്കും ഞാന്‍: രഞ്ജിത്തിനെതിരെ വിനായകന്‍
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും പ്രമുഖ സംവിധായകനുമായി രഞ്ജിത്തിനെതിരെ രൂക്ഷ വിമർശനവുമായി നടന്‍ വിനായകന്‍. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തില്‍ രഞ്ജിത്ത് ഇടപെട്ടുവെന്ന വിനയന്‍ അടക്കമുള്ളവരുടെ ആരോപണം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. യഥാർത്ഥത്തില്‍ ഇത്തരം ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് വിനായകന്‍ പറയുന്നത്.
" ഞാന്‍ ഈ പുള്ളിയെയൊക്കെ നേരത്തെ തന്നെ തുടച്ച് കളഞ്ഞതാണ്. ലീല എന്ന് പറയുന്ന സിനിമ കണ്ടിട്ടുണ്ടോ? മുത്തുച്ചിപ്പി എന്ന് പറയുന്ന ബുക്ക് വായിച്ചിട്ടുണ്ടോ? അതും ഇതും തമ്മില്‍ എന്താണ് വ്യത്യാസമുള്ളത് ? ഇതാണോ വലിയ ക്രിയേറ്റിവിറ്റി. ആനയെ തൊട്ടിട്ടുണ്ടോ നിങ്ങള്‍ ? ആനയുടെ തുമ്പിക്കയ്യില്‍ ഒരു പെണ്ണിനെ കിടത്തുക എന്ന് പറയുന്നത് ഒന്ന് ആലോചിച്ച് നോക്കിയേ ? ഇവന്മാർ എന്ത് ഭീകരന്മാരാണെന്ന് ആലോചിച്ച് നോക്കിയേ ?" വിനായകന്‍ പറയുന്നു.

എന്നിട്ട് ഇതിനൊക്കെയാണ് അവാർഡ് കൊടുക്കുന്നത്. ഞാന്‍ പറഞ്ഞതിന്റെയൊക്കെ ഇരട്ടിയല്ലേ ഈ ഭീകരത. ഒരു സ്ത്രീയെ നഗ്നയാക്കി ആനയുടെ മസ്തിഷ്കത്തില്‍ കിടത്തിയിട്ട് ഭോഗിക്കുകയെന്നാണ്. വിനായകന്‍ അത്രയും മോശപ്പെട്ടവനല്ല വിനായകന്‍. എന്നിട്ട് അവർക്കൊക്കെയാണ് എഴുത്തുകാരന്‍ സാഹിത്യകാരന്‍ എന്ന ലേബല്‍ കൊടുക്കുന്നതെന്നും വിനായകന്‍ പറയുന്നു. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇങ്ങനെയുള്ള ആളുകളെ പൊളിച്ച് കളയണം. ഇതുപോലെയുള്ളവരാണ് സമൂഹത്തെ നശിപ്പിക്കുന്നത്. പേര് ഞാന്‍ പറയുന്നില്ല. നിങ്ങള്‍ക്കൊക്കെ അറിയാമായിരിക്കും. സാഹിത്യം എന്ന പേരാണ് ഇതിനെല്ലാം ഉപയോഗിക്കുന്നത്. ലീല എന്ന് പറയുന്ന പടം വലിയ പടമാണെന്ന് പറയുന്ന സമൂഹത്തോട് എന്ത് പറയാനാണ്. എന്നിട്ട് ഇവർ തന്നെയാണ് പെണ്ണുങ്ങളെ സൂക്ഷിക്കാന്‍ നടക്കുന്ന മനുഷ്യരായിട്ട് മാറുന്നത്.
ലീല എന്ന പടം വെറും മുത്തുച്ചിപ്പിയാണ്. മുമ്പ് പത്മ തിയേറ്ററിന് മുന്നില്‍ ചെന്നാല്‍ മുത്തുച്ചിപ്പി ഇങ്ങനെ ഇട്ടിരിക്കുന്നത് കാണാമായിരുന്നു. ഞാന്‍ വായിച്ചിട്ടുള്ളതാണ്. അതിന്റെ അത്ര പോലും ക്വാളിച്ചിറ്റി ലീലയ്ക്ക് ഇല്ല. എന്നിട്ടാണ് ആ സിനിമയെക്കുറിച്ച് ജയനെപ്പോലെ ഇരുന്ന് സംസാരിക്കുന്നത്. ഇവർ ഏത് സമൂഹത്തില്‍ ഇരുന്നുകൊണ്ടാണ് സംസിരിക്കുന്നത്. പുള്ളിയുടെ പേര് പറയാതിരിക്കുന്നതല്ല, പുള്ളിക്ക് ഞാന്‍ ഉത്തരം വെച്ചിട്ടുണ്ട്. അത് പിന്നീട് ഞാന്‍ കൊടുത്തുകൊള്ളാമെന്നും വിനായകന്‍ പറയുന്നു.
ഞാന്‍ ഒരു സർക്കാർ ഉദ്യോഗസ്ഥനൊന്നുമല്ല. അതൊക്കെ തെറ്റായ വിവരങ്ങളാണ്. അതുപോലെ എന്നെക്കുറിച്ച് കുറെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പത്താംക്ലാസ് മൂന്ന് പ്രാവശ്യം എഴുതിയിട്ട് പാസാവാത്ത ഞാന്‍ മഹാരാജാസ് കോളേജില്‍ പഠിച്ചതാണെന്ന് വരെ ആളുകള്‍പറയുന്നുണ്ട്. മഹാരാജാസില്‍ പോവാറുണ്ടായിരുന്നു എന്ന് മാത്രം. ഫ്രീ സ്റ്റൈല്‍ ഡാന്‍സറായിരുന്നു ഞാന്‍. ലണ്ടന്‍ ഡാന്‍സ് സ്കൂളില്‍ നിന്നും എനിക്കൊരും ക്ഷണം വന്നിരുന്നെങ്കിലും ഞാന്‍ പോയില്ല. അന്ന് പോയിരുന്നെങ്കില്‍ ഇങ്ങനെ ഇരിക്കില്ലായിരുന്നു. എന്റെ ലക്ഷ്യം ഇത് തന്നെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അവാർഡ് കിട്ടിയ സമയത്ത് ഫോണില്‍ മേയര്‍ തന്നെ വിളിച്ചിരുന്നു. ആ സമയത്ത് തന്നെ ഫ്‌ളാറ്റിലേക്ക് വരേണ്ടെന്നായിരുന്നു അഭ്യര്‍ത്ഥിച്ചത്. അവര്‍ അത് അവഗണിച്ചാണ് മാധ്യമപ്രവര്‍ത്തകരെയും കൂട്ടി ഫ്‌ളാറ്റിലെത്തിയത്. ആ സമയം ഭാര്യക്കൊപ്പം നില്‍ക്കാനായിരുന്നു തനിക്ക് താല്‍പര്യം. എട്ട് മാസത്തിന് ശേഷമാണ് ജോലി സ്ഥലത്ത് നിന്ന് ഭാര്യ വീട്ടിലേക്ക് വന്നത്. ഒരു വീട്ടിലേക്ക് കയറി വരുമ്പോള്‍ നമ്മള്‍ കാണിക്കേണ്ട മര്യാദയുണ്ട്. അതില്ല. ആ മര്യാദയില്ലാത്ത സമൂഹത്തോട് എനിക്കും മര്യാദയമില്ലെന്നും വിനായകന്‍ പറയുന്നു.












Click it and Unblock the Notifications