Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തിനാണ് അച്ഛന്‍ എന്നോടങ്ങനെ ചെയ്തത്? വീഡിയോ കാണുന്നുണ്ടെങ്കില്‍ പറയാനുള്ളത് ഇത്; ജീവിതം പറഞ്ഞ് അഷിക

ടിക് ടോക്ക് വീഡിയോകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഷിക അശോകന്‍. ഷോര്‍ട്ട് ഫിലിമും മോഡലിംഗുമായി കരിയര്‍ തുടങ്ങിയ അഷിക അശോകന്‍ ബിഗ് സ്‌ക്രീനിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താനും കുടുംബവും നേരിട്ട ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറയുകയാണ് അഷിക അശോകന്‍. സെല്ലുലോയ്ഡ് മാഗസിന്‍ എന്ന യൂട്യൂബ് ചാനലിനോടാണ് അഷികയുടെ പ്രതികരണം.

തന്റെ കുഞ്ഞുനാള്‍ മുതലെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു എന്ന് അഷിക പറയുന്നു. അച്ഛന്റെ സ്‌നേഹം തനിക്ക് ലഭിച്ചിട്ടില്ല എന്നും തന്റെ ജീവിതത്തെ പിറകിലോട്ട് വലിക്കാനാണ് അച്ഛന്‍ എപ്പോഴും ശ്രമിച്ചത് എന്നും അഷിക അശോകന്‍ കൂട്ടിച്ചേര്‍ത്തു. അമ്മയാണ് തന്റെ റോള്‍ മോഡലും പ്രചോദനവുമെന്നും അഷിക പറയുന്നു. അഷികയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

Ashika Asokan

'അച്ഛനാണ് എന്റെ ജീവിതത്തില്‍ എന്നെ പരമാവധി പിറകിലോട്ട് വലിക്കാന്‍ ശ്രമിച്ചത്. അച്ഛന്‍ അത് മനപൂര്‍വം ചെയ്തതായിരിക്കില്ല. എനിക്ക് പ്ലസ് ടുവില്‍ നല്ല മാര്‍ക്കുണ്ടായിരുന്നു. അമ്മക്ക് ഭയങ്കര ആഗ്രഹമായിരുന്നു നല്ല ഒരു കോളേജില്‍ ജോയിന്‍ ചെയ്യിപ്പിക്കണം എന്ന്. അങ്ങനെ അമൃതയില്‍ അഡ്മിഷന്‍ ലഭിച്ചു. അവിടത്തെ ഫീസ് വളരെ ഉയര്‍ന്നതായിരുന്നു. നമുക്ക് താങ്ങാനാകുന്നതല്ലായിരുന്നു അതൊന്നും.

എനിക്കാണെങ്കില്‍ ഭയങ്കര ആഗ്രഹവുമായിരുന്നു. എല്ലാവരും പറഞ്ഞു നല്ലതാണ് എന്ന്. അങ്ങനെ അമ്മ പറഞ്ഞു നീ അച്ഛനോട് കൂടി സംസാരിച്ച് നോക്കൂ എന്ന്. ആദ്യം അമ്മ തന്നെ അച്ഛനോട് സംസാരിച്ചു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു അവളെ വല്ല പാരലല്‍ കോളേജിലും വിട്ട് പഠിപ്പിക്കാം എന്ന്. അതെനിക്ക് ഭയങ്കര ഷോക്കായിരുന്നു. കാരണം ഞാനൊരിക്കലും അച്ഛന്‍ അങ്ങനെ പറയും എന്ന് പ്രതീക്ഷിച്ചിരുന്നില്ല.

എന്തുകൊണ്ട് എന്നോട് അങ്ങനെ ചെയ്തു എന്നൊരു ചിന്ത വന്നു. അച്ഛനോട് എനിക്ക് ഇപ്പോഴും നന്ദിയാണ് ഉള്ളത്. കാരണം പുള്ളി എന്നില്‍ ഉണ്ടാക്കി തന്ന ഫയര്‍ ചില്ലറയൊന്നുമല്ല. അതെനിക്ക് ഭയങ്കര മോട്ടിവേഷനായിരുന്നു. അമ്മ ഒരുപാട് സ്ട്രഗിള്‍ ചെയ്യുന്നത് ഒരുപാട് കുഞ്ഞിലെ തൊട്ട് കണ്ടിട്ടുണ്ട്. അമ്മ ഒറ്റക്കായിരുന്നു, ഷീ ഈസ് എ ഫൈറ്റര്‍. അച്ഛനും അമ്മയും ഞാന്‍ കുഞ്ഞായപ്പോള്‍ തൊട്ട് സെപ്പറേറ്റഡ് ആയിരുന്നു.

എനിക്ക് അതിന്റെ ഒരു ബുദ്ധിമുട്ടും വിഷമവും അവരാരും അറിയിച്ചിരുന്നില്ല. ഞാന്‍ ഹാപ്പിയായിരുന്നു. ഞാനും അമ്മയും അമ്മയുടെ പാരന്റ്‌സുമുണ്ടായിരുന്നു. ഭയങ്കര അടിപൊളിയായിരുന്നു. ഞങ്ങള്‍ ഭയങ്കര തകര്‍പ്പന്‍ ലൈഫായിരുന്നു. അച്ഛനില്ലാത്തത് ബാധിച്ചിട്ടുണ്ട്. ഒരു കുട്ടിയുടെ ഇമോഷണല്‍ വളര്‍ച്ചയുടെ വലിയ പങ്ക് അവരുടെ അച്ഛനും അമ്മയും സ്‌നേഹവുമൊക്കെ തന്നെയാണ്.

അച്ഛന്റെ കുറവ് എനിക്ക് അറിഞ്ഞിട്ടില്ല. കാരണം അമ്മയുടെ അച്ഛന്റെ വലിയൊരു സപ്പോര്‍ട്ട് അവിടെയുണ്ട്. ഇവരുടെ ഇടയില്‍ പ്രശ്‌നങ്ങളുള്ളപ്പോഴും കുടുംബങ്ങളുടെ ഇടയില്‍ പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴും എന്നെ അതൊന്നും ബാധിച്ചിട്ടില്ല. ഞാന്‍ അച്ഛനെ ആദ്യമായിട്ട് കാണുന്നത് ഒന്നര വയസെങ്ങാനും ഉള്ളപ്പോഴായിരിക്കും. എനിക്ക് ഓര്‍മയില്ല. എനിക്ക് പനിച്ച് കിടക്കുമ്പോള്‍ കാണാന്‍ അച്ഛന്‍ വന്നിരുന്നു.

അന്നെനിക്ക് അച്ഛന്‍ തന്ന ഗിഫ്റ്റ് ഇപ്പോഴും ഞാന്‍ കളഞ്ഞിട്ടില്ല. അതിന് ശേഷം ഇവര്‍ കോംപ്രമൈസ് ചെയ്ത് ഒരുമിച്ചായിരുന്നു ഞങ്ങള്‍ എല്ലാവരും. അച്ഛന്‍ ദുബായിലായിരുന്നു. ലീവിന് നാട്ടിലേക്ക് വരും. അന്നൊക്കെ അച്ഛനെ കാണാന്‍ വലിയ കൊതിയായിരുന്നു. അച്ഛന് അപ്പോഴും എന്നോട് ഒരു അകല്‍ച്ചയായിരുന്നു. ചിലപ്പോള്‍ എന്റെ കൂടെ ഇല്ലാത്തത് കൊണ്ടായിരിക്കാം. എന്നെ എടുത്ത് നടന്നതായിട്ടുളള ഓര്‍മ പോലും എനിക്കില്ല.

കോളേജില്‍ പോകുമ്പോഴാണ് എനിക്ക് ആ അകല്‍ച്ച ഫീല്‍ ചെയ്തത്. എല്ലാ ഫ്രണ്ട്‌സും വീക്കെന്‍ഡില്‍ വീട്ടിലേക്ക് പോകും. എല്ലാവരുടേയും അച്ഛനും അമ്മയും വരും. അമ്മ ടീച്ചറായിരുന്നു. ആകെ ഒരു ലീവെ ഉണ്ടാകൂ. എങ്കിലും ആ ഒരു ലീവുള്ള ദിവസം അനിയനേയും കൂട്ടി കോയമ്പത്തൂരിലേക്ക് വരും. എല്ലാ പെണ്‍കുട്ടികളും ആണ്‍കുട്ടികളെ അറിയുന്നത് അച്ഛനിലൂടെയായിരിക്കും.

എനിക്ക് അങ്ങനെ ഒരു സ്‌കോപ്പുണ്ടായിട്ടില്ല. അതിനിടെ അച്ഛച്ഛന്‍ മരിച്ചു. പിന്നെ ഞാനും അമ്മയും അമ്മമ്മയും മാത്രമായിരുന്നു ലോകം. ഞാന്‍ പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് അനിയന്‍ ഉണ്ടാകുന്നത്. അപ്പോള്‍ അച്ഛനും അമ്മയും കോംപ്രമൈസ് ആയി എന്ന് കരുതിയിരുന്നു. എന്നാല്‍ എല്ലാം പഴയത് പോലെയായി. അച്ഛനോട് എനിക്ക് പറയാനുള്ളത് കുറെ കാര്യങ്ങള്‍ മനസിലാക്കാമായിരുന്നു എന്നാണ്.

കുറച്ചൊക്കെ വിട്ടുകൊടുക്കായിരുന്നു. അച്ഛന്റെ ഭാഗത്ത് നിന്നും അവരുടെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും ബുദ്ധിമുട്ടുകളും ഹരാസ്‌മെന്റുകളും ഒറ്റപ്പെടുത്തലുമൊക്കെയുണ്ടായിട്ടും അമ്മ പിടിച്ചുനിന്നു. അമ്മയുടെ കല്യാണം കഴിയുന്നത് 19-ാമത്തെ വയസിലാണ്. അമ്മ തേര്‍ഡ് ഇയര്‍ പഠിക്കുമ്പോള്‍ എന്നെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു എന്ന് അമ്മമ്മ പറഞ്ഞിട്ടുണ്ട്. അച്ഛച്ഛന്‍ ആര്‍മിയിലായിരുന്നു, അമ്മ വീട്ടമ്മയായിരുന്നു. ചെന്നൈയിലാണ് അമ്മ ജനിച്ചതും വളര്‍ന്നതും. അമ്മ ഭയങ്കര സൈലന്റായിട്ടുള്ള ക്യാരക്ടര്‍ ആയിരുന്നു.

അമ്മയില്ലെങ്കില്‍ ഞാനിവിടെ വരെ എത്തില്ല. അച്ഛന് ഉത്തവാദിത്തം ഏറ്റെടുക്കാന്‍ താല്‍പര്യമില്ല എന്ന് പറഞ്ഞ് പോയപ്പോള്‍ അമ്മക്കും പോകാമായിരുന്നു. അങ്ങനെ ചെയ്തില്ലല്ലോ. ഞാനുണ്ടായപ്പോള്‍ എനിക്ക് വേണ്ടിയും അനിയനുണ്ടായപ്പോള്‍ ഞങ്ങള്‍ രണ്ടാള്‍ക്ക് വേണ്ടിയും ആയി അമ്മയുടെ ജീവിതം. ഒരു പോയന്റില്‍ ഞാന്‍ ചോദിച്ചിരുന്നു എന്തിനാണ് ഇനിയും കാത്തിരിക്കുന്നത് എന്ന്.

അപ്പോള്‍ അമ്മ പറയും അച്ഛന്‍ എല്ലാം മനസിലാക്കി തിരികെ വരും എന്ന്. ആറ് മാസം മുന്‍പ് വരെ അമ്മക്ക് ആ പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോള്‍ ഒഫീഷ്യലി ഡിവോഴ്‌സ്ഡ് ആയി. അമ്മ ഇപ്പോഴാണ് ഒരു തീരുമാനത്തില്‍ എത്തിയത്. 27 വര്‍ഷം കഴിഞ്ഞാണ് അമ്മക്ക് ഒരു തീരുമാനമെടുക്കാനായത്. ഇനിയെങ്കിലും അമ്മ സ്വന്തം സന്തോഷവും ആരോഗ്യവും നോക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.

സന്തോഷത്തോടെയും സമാധാനത്തോടെയും സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ അമ്മ ജീവിക്കുന്നത് കാണണം. എന്റെ എല്ലാ മോശം സമയങ്ങളിലും അമ്മ കൂടെ നിന്നിട്ടിട്ടുണ്ട്. എനിക്ക് ആരോഗ്യമുള്ളിടത്തോളം ഞാന്‍ നിന്നെ നോക്കും എന്നാണ് അമ്മ എന്നോട് പറഞ്ഞിട്ടുള്ളത്.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+