Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതൊക്കെ കാണുമ്പോൾ സങ്കടം തോന്നുന്നു,പ്രത്യേകിച്ച് ഇര സ്ത്രീയാകുമ്പോള്‍'; നവ്യയുടെ മറുപടി

കൊച്ചി: കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽ നിന്നും സമ്മാനങ്ങൾ കൈപ്പറ്റിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടി നവ്യ നായർക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. താരത്തിൻറെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്ക് താഴെയാണ് അധിക്ഷേപങ്ങൾ ഉയരുന്നത്.

ഇപ്പോഴിതാ ഇത്തരം ആക്ഷേപങ്ങൾ മറുപടി നൽകുകയാണ് നവ്യ. തനിക്കു പിന്തുണ അറിയിച്ചു കൊണ്ട് ആരാധകരില്‍ ഒരാള്‍ എഴുതിയ കുറിപ്പ് പങ്കിട്ടാണ് നവ്യയുടെ മറുപടി. നബീര്‍ ബേക്കര്‍ എന്ന ആളാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്.പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

 navya2

കഴിഞ്ഞ കുറച്ച് ദിവസമായി മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ തന്നെ ആ വാര്‍ത്ത നിഷേധിച്ചട്ടും പക്ഷേ മുഴുവൻ സത്യവും അറിയും മുൻപ് തന്നെ മാധ്യമങ്ങൾ മാധ്യമങ്ങൾ ആ വാർത്ത പിന്തുടരാൻ തുടങ്ങി.ജനാധിപത്യത്തിന്റെ നാലാം തൂണ്‍ പൗരന്മാരെ മാനസികമായി കൊല്ലുകയാണ്.

വാര്‍ത്തകള്‍ കാട്ടു തീ പോലെ പടരുകയാണ്. കടലിലേക്ക് ഒരാൾ കല്ലെറിയുമ്പോള്‍ അതെത്ര ആഴത്തിലേക്കാണ് ചെന്നു വീഴുക എന്ന് നമ്മൾ തിരിച്ചറിയണം. ഇത്തരം വാർത്തകൾ നൽകുമ്പോൾ ഇരയുടെ പങ്കാളിയും മാതാപിതാക്കളും കുട്ടികളുമൊക്കെ എത്രത്തോളം വേദനിപ്പിക്കപ്പെടുന്നവെന്നും സൈബറിടത്തില്‍ അപമാനിക്കുന്നു എന്നതുമൊക്കെ കാണുമ്പോൾ സങ്കടം തോന്നും. പ്രത്യേകിച്ച് ഇര സ്ത്രീയാകുമ്പോള്‍.

മാധ്യമ ഭീകരത എന്നത് തിരുത്താൻ കഴിയാത്ത തെറ്റാണ്. നെല്ലും പതിരും വേർതിരിക്കുന്നതിന് മുൻപ് തന്നെ വാർത്ത വരുന്ന ആ നിമിഷത്തിൽ സുഹൃത്തുക്കളുടെ ഇടയിലും ബന്ധുക്കളുടെ ഇടയിലും ഇരകൾ ഒറ്റപ്പെടുകയാണ്. അതോടെ ഇരകളുടെ സ്വൈര്യും സമാധാനവും നഷ്ടപ്പെടുകയാണ്. ഒരു വാര്‍ത്തയില്‍ കൂടി ഇരയെ കീറിമുറിക്കുമ്പോള്‍ അത് അവരുടെ ചുറ്റിലുമുള്ളവരെക്കൂടിയാണ് ബാധിക്കുന്നത് എന്നത് ഓർക്കണം', എന്നാണ് കുറിപ്പിൽ പറയുന്നത്.

അതേസമയം നേരത്തേ നവ്യയും ആരോപണങ്ങൾക്ക് പരോക്ഷമായി മറുപടി നൽകിയിരുന്നു. 'നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ടാഗ്‌ലൈനോടു കൂടി മറ്റൊരു പോസ്റ്റും സോഷ്യൽ മീഡിയയിൽ നടി പങ്കുവച്ചിരുന്നു.''നിങ്ങൾ തകർന്നിരിക്കുമ്പോൾ നൃത്തം ചെയ്യുക. കടുത്ത പോരാട്ടങ്ങളുടെ ഇടയിലും മുറിവിൽ കെട്ടിയ ബാൻഡേജ് നനഞ്ഞു കുതിർന്ന് രക്തം പുറത്തേക്കൊഴുകുമ്പോഴും നിങ്ങളുടെ ചോരയിൽ ചവിട്ടി നിന്ന് നൃത്തം ചെയ്തു കൊണ്ടേ ഇരിക്കുക', എന്നായിരുന്നു നവ്യ ഇൻസ്റ്റാഗ്രിൽ കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+