Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാമതും ഗര്‍ഭിണിയായി, അഞ്ചാം മാസത്തില്‍ കുഞ്ഞിനെ നഷ്ടമായി, വെളിപ്പെടുത്തി റാണി മുഖര്‍ജി

മുംബൈ: ബോളിവുഡിന്റെ പ്രിയ നടിയാണ് റാണി മുഖര്‍ജി. നടിയുടെ പുതിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. തനിക്ക് രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ട കാര്യമാണ് നടി ഇപ്പോള്‍ തുറന്നുപറഞ്ഞിക്കുന്നത്. സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് നടി. താന്‍ രണ്ടുവര്‍ഷം മുമ്പ് രണ്ടാമതും ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ആ കുഞ്ഞിനെ നഷ്ടമായെന്നും മെല്‍ബണിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ചടങ്ങില്‍ നടി തുറന്ന് പറഞ്ഞു.

2020ലായിരുന്നു ഗര്‍ഭിണിയായത്. അഞ്ചാം മാസത്തിലാണ് അബോര്‍ഷന്‍ സംഭവിച്ചതെന്നും നടി പറഞ്ഞു. ഇതിനോടകം റാണിയുടെ തുറന്നുപറച്ചിലുകള്‍ വൈറലായി മാറിയിരിക്കുകയാണ്. ബോളിവുഡ് താരങ്ങളില്‍ ദീപിക പദുക്കോണ്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് നിരന്തരം സംസാരിക്കാറുമുണ്ട്. അതുപോലെ വിദ്യാ ബാലന്‍ ബോഡി ഷെയിമിംഗിനെ കുറിച്ചും പലപ്പോഴായി തുറന്നുപറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തിലാണ് ഇനി റാണി മുഖര്‍ജിയുടെ സ്ഥാനമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

rani-mukerji

കഴിഞ്ഞ ദിവസമാണ് തന്റെ കുഞ്ഞിന്റെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് ഞെട്ടിച്ച കാര്യങ്ങള്‍ നടി ബിപാഷ ബസു വെളിപ്പെടുത്തി. നെഞ്ചില്‍ ദ്വാരവുമായിട്ടാണ് മകള്‍ ജനിച്ചതെന്ന് ബിപാഷ പറഞ്ഞിരുന്നു. ഇത് പറയുമ്പോള്‍ നടി പൊട്ടിക്കരയുകയായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ റാണിയും അത്തരമൊരു കാര്യം വെളിപ്പെടുത്തിയത്. തനിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ട കാര്യം ആദ്യമായിട്ടാണ് തുറന്ന് പറയുന്നത്. ഇത് സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്ന് കരുതരുതെന്നും റാണി പറഞ്ഞു.

2020ല്‍ രണ്ടാമതും ഞാന്‍ ഗര്‍ഭിണിയായിരുന്നു. അഞ്ചാം മാസത്തിലാണ് കുഞ്ഞിനെ നഷ്ടപ്പെട്ടത്. അത് കഴിഞ്ഞ് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് മിസിസ് ചാറ്റര്‍ജി vs നോര്‍വേ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ നിഖില്‍ അദ്വാനി എന്നെ കാണാന്‍ വന്നത്. ആ സിനിമയുടെ കഥ എന്നോട് പറഞ്ഞു. ആ കഥയില്‍ എന്‍റെ അവസ്ഥ തന്നെയായിരുന്നു പറഞ്ഞിരുന്നത്.

കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മമാരുടെ ദു:ഖം എനിക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. പക്ഷേ ആ കഥ എനിക്ക് വിശ്വസിക്കാനായില്ല. നോര്‍വേ പോലൊരു രാജ്യത്ത് ഒരു ഇന്ത്യന്‍ കുടുംബത്തിന് ഇത്തരം പ്രശ്‌നങ്ങളിലൂടെ കടന്നുപോകേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും റാണി പറഞ്ഞു.

ഈ വിഷയം താന്‍ തുറന്നുപറയാതിരുന്നത് കാരണം തെറ്റിദ്ധരിക്കുമോ എന്ന് ഭയന്നാണ്. ഇന്ന് ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പൊതുമധ്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. സിനിമയുടെ പ്രമോഷന്‍ സമയത്ത് ഇക്കാര്യം പറയാതിരുന്നത്, അത് വേറൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെടുമോ എന്ന് കരുതിയാണ്. ആളുകള്‍ സിനിമയുടെ പ്രമോഷന് വേണ്ടി ഞാനിത് പറയുകയാണെന്ന് ആരോപിക്കുമായിരുന്നു. അതുകൊണ്ട് മിണ്ടായിരുന്നു.

കൊവിഡിന്റെ സമയത്തായിരുന്നു ആ സംഭവം ജീവിതത്തില്‍ ഉണ്ടായത്. നിര്‍ഭാഗ്യവശാല്‍ അഞ്ചാം മാസത്തില്‍ ആ കുഞ്ഞിനെ എനിക്ക് നഷ്ടമായി. നിഖില്‍ അദ്വാനിക്കോ, ചിത്രത്തിന്റെ സംവിധായക അഷിമ ചിബ്ബറിനോ കുഞ്ഞിനെ നഷ്ടപ്പെട്ട കാര്യം അറിയില്ലായിരുന്നു. അവര്‍ തീര്‍ച്ചയായും ഇത് കേള്‍ക്കുമ്പോള്‍ അമ്പരക്കാനാണ് സാധ്യതയെന്നും റാണി പറഞ്ഞു. നിര്‍മാതാവായ ആദിത്യ ചോപ്രയാണ് റാണിയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് 2015ലാണ് ആദ്യ കുഞ്ഞ് അദീറ പിറന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+