'പക്ഷേ അത് ഗോസിപ്പല്ലായിരുന്നു, എനിക്ക് അന്ന് പതിമൂന്ന് വയസ്സാണ്'; ആ സംഭവത്തെക്കുറിച്ച് ഉർവശി
മലയാളികളുടെ പ്രിയ നടിയാണ് ഉർവശി. അഭിനയമികവിൽ മുന്നിൽ നിൽക്കുന്ന ഉർവശി എത്രോ മികച്ച കഥാപാത്രങ്ങൾ ചെയ്തുവെച്ചിട്ടുണ്ട്. ഉർവശിയെ ഏൽപ്പിച്ച എല്ലാ വേഷങ്ങളും ആ കൈകളിൽ ഭദ്രമായിരുന്നു. നായികയായി തിളങ്ങുമ്പോളും ചെറിയ വേഷങ്ങൾ ചെയ്യാനും ഉർവശി മടിച്ചില്ല. നിരവധി പുരസ്ക്കാരങ്ങൾ താരത്തെ തേടിയെത്തിയിട്ടുമുണ്ട്. ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിലെ ഓർമകൾ പങ്കുവെയ്ക്കുകയാണ് ഉർവശി. മനോരമ ഓൺലലൈൻ. കോമിനോടായിരുന്നു താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
ആദ്യ സിനിമയുടെ ഷൂട്ടിനിടെ തന്നെക്കുറിച്ച് സിനിമാവാരികയിൽ വന്ന വാർത്തയെക്കുറിച്ച് താരം പറഞ്ഞു. ആദ്യ സിനിമയുടെ ഷൂട്ടിനിടയിൽ ഒരു സിനിമാ വാരികയിൽ നാല് വരി ഗോസിപ്പ് എഴുതി വന്നു. എ വി എം ന്റെ ബാനറിൽ ഒരു സ്കൂൾ കുട്ടി അഭിനയിക്കാൻ വരുന്നുണ്ട്. പക്ഷേ ഒരു വകയും പറഞ്ഞാൽ അനുസരിക്കില്ല. ഡയറക്ടർ ഒന്ന് ദേഷ്യപ്പെട്ടാൽ അന്ന് വീട്ടിൽ പോകും എന്ന് പറഞ്ഞ് പേടിപ്പിക്കും, എന്നായിരുന്നു അത്. പക്ഷേ അത് ഗോസിപ്പായിരുന്നില്ല. അന്ന് എനിക്ക് പതിമൂന്ന് വയസ്സാണ്.

ആരേയും അനുസരണയില്ല. ഇങ്ങോട്ട് വരാൻ പറഞ്ഞാൽ അങ്ങോട്ട് പോകും. എന്റെ അമ്മ ആ ഗോസിപ്പ് വായിച്ചിട്ട് പറഞ്ഞു. രക്ഷപ്പെട്ടു നല്ല ഇമേജാണല്ലോ ആദ്യമെ കിട്ടിയതെന്ന്. ഇങ്ങോട്ട് വരാൻ പറഞ്ഞാൽ കൂടെ പോകുമെന്നല്ലോ എഴുതിത് എന്നാണ് അമ്മ പറഞ്ഞതെന്നാണ് ഉർവശി പറഞ്ഞത്. ആരെങ്കിലും ഇത്തിരി ശബ്ദം കൂട്ടി നിർദ്ദേശങ്ങൾ തന്നാൽ അപ്പോൾ തനിക്ക് വീട്ടിൽ പോകണമെന്ന് പറയും ഈ സിനിമയിൽ അഭിനയിക്കില്ല എന്ന് പറയുമെന്നും അത് കൊണ്ട് ഇതിനെക്കൊണ്ട് വലിയ ഉപദ്രവമായെന്നോക്കെ ഡയറക്ടർ താൻ കേൾക്കാതെ വഴക്ക് പറഞ്ഞിട്ടുണ്ടാവെന്നും താരം പറയുന്നു.
വിമർശനങ്ങൾ നല്ലതാണെന്നും അത് കേൾക്കുമ്പോൾ വിഷമം തോന്നാൻ പാടില്ലെന്നും താരം പറയുന്നു. സിനിമ തയ്യാറാക്കുമ്പോൾ നമ്മൾ സ്റ്റാറായി നിന്നാൽ സിനിമ ഓടില്ലെന്നും സിനിമ ഒരുപാട് പേരുടെ കഴിവിന്റെ കൂട്ടായ്മയാണെന്നും അതിലേതെങ്കിലും ഒരു ഡിപ്പാർട്ട്മെന്റ് പൊളിഞ്ഞാലും സിനിമയെ ബാധിക്കുമെന്നും അവർ പറയുന്നു.
തന്റെ ധൈര്യവും വിശ്വാസവും എന്ന് പറഞ്ഞാൽ തന്റെ കുടുംബത്തിന്റെ ശക്തമായ ഒരു പിന്തുണയാണെന്ന് ഉർവശി പറഞ്ഞു. എന്ത് വന്നാലും സിനിമയിൽ അഭിനയിച്ചേ പറ്റൂ എന്നൊരു അവസ്ഥ തന്റെ കുടുംബത്തിൽ ഇല്ലായിരുന്നുവെന്നും ഉർവശി വ്യക്തമാക്കി. നമുക്ക് തല ഉയർത്തി സ്വതന്ത്ര്യമായിട്ട് നിൽക്കാൻ പറ്റുന്ന ഒരു സിനിമയാണെങ്കിൽ ചെയ്താൽ മതി. ഇല്ലെങ്കിൽ അപ്പോൾ വണ്ടിയെടുത്ത് തിരിച്ച് വരൂവെന്ന് പറയും. അതായിരുന്നു തന്റെ ആത്മവിശ്വാസമെന്ന് ഉർവശി പറഞ്ഞു.












Click it and Unblock the Notifications