Get Updates
Get notified of breaking news, exclusive insights, and must-see stories!

'പുറത്തിറങ്ങയ അവർ പേളിക്കെതിരെ ഗ്രൂപ്പ് ഉണ്ടാക്കി, നുണപ്രചരണം നടത്തി, ഇമേജിന് കോട്ടംവരുത്താൻ ശ്രമിച്ചു'

ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് പേളി മാണി. പിന്നീട് ബി​ഗ് ബോസിലെത്തിയ പേളിക്ക് ആരാധകർ കൂടി. ബി​ഗ് ബോസിൽ വെച്ച് സഹമത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലായ പേളി, ബി​ഗ് ബോസിന് പുറത്തെത്തിയ ശേഷം ശ്രീനിഷിനെ വിവാഹം ചെയ്യുകയും ചെയ്തു.

ഇപ്പോൾ പേളിയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷറഫ്. പേളി ബി​ഗ്ബോസിൽ വെച്ച് അനുഭവിച്ച കാര്യങ്ങളും പേളി - ശ്രീനി പ്രണയവുമൊക്കെ ആലപ്പി അഷറഫ് പറയുന്നുണ്ട്. പേളിയെ ബി​ഗ് ബോസിൽ വെച്ച് പലരും ഒറ്റപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും പേളിയുടെയും ശ്രീനിയുടെയും പ്രണയം തകർക്കാൻ ശ്രമമുണ്ടായിരുന്നുവെന്നും ആലപ്പി അഷറഫ് പറയുന്നു.

alappy

ആലപ്പി അഷറഫിന്റെ വാക്കുകൾ....

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ ഗോവിന്ദ് പത്മസൂര്യയുടൊപ്പം കടന്നുവന്നപ്പോഴാണ് പേളി മാണി എന്ന ചുരുളമുടിക്കാരിയായ സുന്ദരിയെ ടെലിവിഷൻ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. ആ അവതാരകയുടെ അവതരണശൈലിയും ചുറുചുറുക്കുമൊക്കെ പ്രേക്ഷകർക്ക് നന്നേ ഇഷ്ടപ്പെട്ടു. അതിന്റെ തെളിവാണല്ലോ ഡി ഫോർ ഡാൻസിന്റെ മൂന്ന് സീസണുകളിലും അവർ തന്നെ അവതാരകയായി എത്തിയത് അവരുടെ ജനപ്രീതിയും പെർഫോമൻസും കണ്ടിട്ടാണല്ലോ അവർക്ക് ബിഗ് ബോസ് സീസൺ വണ്ണിൽ ക്ഷണം കിട്ടിയത്. എനിക്ക് എല്ലാവരെയും മോട്ടിവേറ്റ് ചെയ്യണം ഇൻസ്‌പൈർ ചെയ്യണമെന്ന ആഗ്രഹത്തിലാണ് അവിടെ ചെന്ന് പെട്ടത്.

പക്ഷേ വിധി മറ്റൊന്നായിരുന്നു. മോട്ടിവേറ്റർ ആയ തനിക്ക് സ്വയം മോട്ടിവേറ്റ് ചെയ്യേണ്ടതായിട്ടും സ്വയം ഇൻസ്‌പൈർ ചെയ്യേണ്ടതായിട്ടും ഉള്ള അവസ്ഥ സംജാതമായി. തിക്താനുഭവങ്ങൾ നേരിട്ടവർ പൊട്ടിക്കരയാൻ കണ്ടെടുത്ത സ്ഥലം വാഷ് റൂം ആയിരുന്നു. അവർ പറയുന്നു എന്നെ സംബന്ധിച്ച് ബിഗ് ബോസിൽ ഏറ്റവും വലിയ ടാസ്‌ക് എന്താണെന്നുവെച്ചാൽ ഏറ്റവും നല്ല വ്യക്തിയായി അവിടെ തുടരുക എന്നതായിരുന്നു. ബിഗ് ബോസിൽ ഒറ്റപ്പെടുത്തി ഒന്നിച്ചുള്ള കടന്നാക്രമണത്തിന് വിധേയായ ഏക വ്യക്തി പേളി മാണിയാണ്.

എന്തെങ്കിലും അഭിപ്രായം പറയാൻ പേളി മാണി തുടങ്ങുമ്പോൾ അവർക്ക് നേരെ ഗ്രൂപ്പ് തിരിഞ്ഞുള്ള ആക്രമണവും പരിഹാസവും പതിവായി നടന്നത് നമ്മൾ കണ്ടിട്ടുള്ളതല്ലേ... അവിടെയൊക്കെ പേളിയുടെ ഹൃദയം പൊട്ടിത്തകർന്നെങ്കിലും അവർ പൊട്ടിത്തെറിച്ചില്ല. കാരണം അവരുടെ വ്യക്തിത്വത്തെക്കുറിച്ചും കഴിവിനെക്കുറിച്ചും അവർക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. കിച്ചണിലെ അവരുടെ ജോലികൾ കൃത്യമായി ചെയ്യുന്നു. അവകാശവാദങ്ങളൊന്നുമില്ല, ആരെക്കുറിച്ചു പരദൂഷണമില്ല, പാരവെപ്പില്ല. ടാസ്‌ക്കുകളിലൊക്കെ വ്യത്യസ്ത സമീപനമായിരുന്നു അവർ പുലർത്തിയത്. ഏത് വിധേനയും, എങ്ങനെയും ജയിക്കണമെന്ന നിർബന്ധബുദ്ധി അവർ കാണിക്കാറില്ലായിരുന്നു.

അവിടെ നടക്കുന്ന സൗഹൃദ ചർച്ചകളിൽ നിന്നും എപ്പോഴും പേളിയെ ഒഴിവാക്കും, ഒന്നിച്ചെടുക്കേണ്ട തീരുമാനങ്ങളിൽ പോലും പേളിയുടെ അഭിപ്രായം പരിഗണിക്കാറില്ല. എന്നാൽ ഇതൊക്കെ കണ്ട പ്രേക്ഷകർ അവരുടെ മനസ്സിൽ പേളിക്ക് വലിയൊരു സ്ഥാനം നൽകി ചേർത്തുപിടിച്ചു. അവിശ്വസനീയമാംവിധം വലിയൊരു പിന്തുണ ഉയർന്നുവന്നു. ഇതൊന്നും അറിയാതെ ബിബി ഹൗസിലുള്ളവർ ഓരോ നോമിനിഷനിലും പേളിയുടെ പേര് ഉൾപ്പെടുത്തി. ഇത് മനപൂർവ്വം ചെയ്യുന്നതാണെന്ന് മനസ്സിലാക്കിയ പ്രേക്ഷകർ ഓരോ നോമിനേഷനിലും വോട്ടുകൾ വാരിക്കോരി കൊടുത്ത് അവരെ നിലനിർത്തി. പേളി നേരിട്ട മറ്റൊരു വലിയ ടാസ്‌ക് അർച്ചനയെ നേരിടുക എന്നതായിരുന്നു.

പല അവസരങ്ങളിലും ഒറ്റയ്ക്ക് പൊരുതിനിൽക്കുന്ന പേളിയെ നമ്മൾ കണ്ടിട്ടുണ്ട്. അത്തരം ദുർഘട സന്ദർഭഗങ്ങളിലൂടെ ക കടന്നുപോകുമ്പോഴാണ് സ്‌നേഹത്തിന്റെ ഒരു മഞ്ഞുതുള്ളി മനസ്സിൽ പതിയുന്നത്. കാലക്രമേണ അത് പ്രണയമായി പരിണമിക്കുന്നു. അവിടെ നിന്ന് അനുഭവിക്കേണ്ടി വന്ന വേദനകളിലും പരിഹാസങ്ങളിലും ആരോടും പരിഭവിക്കാതെ സ്വയം കരഞ്ഞുതീർത്ത സമയത്താണ് മനസ്സിനൊരു ആശ്വാസമെന്നോണം ശ്രീനിഷ് അരവിന്ദിനോട് അടുക്കുന്നത്.

ആ അടുപ്പം പ്രണയമായി മാറുകയായിരുന്നല്ലോ, ഇത് മണത്തറിഞ്ഞും മനസ്സിലാക്കിയ മറ്റ് അന്തേവാസികൾ ഇത് മുളയിലെ നുള്ളുവാനും തകർക്കുവാനും ശ്രമിച്ചു. ഇത് ടൈംപാസാണെന്നും പേളി ശ്രീനിഷിനെ പറ്റിക്കാനാണെന്നും അവിടെ നിലനിൽക്കാനുള്ള തന്ത്രമാണെന്നും കൂട്ടംകൂടിയിരുന്നു ജനങ്ങളിലേക്ക് എത്തിച്ചു. എന്നാൽ അവരുടെ കറകളഞ്ഞ സ്‌നേഹം മനസ്സിലാക്കിയ പ്രേക്ഷകർ അവരെ കൂടുതൽ ചേർത്തുപിടിച്ചു. ഒപ്പം അവരുടെ പ്രണയവും പടർന്നുപന്തലിച്ചു.

ഒരിക്കൽ മോഹൻലാൽ വന്നുപറയുന്നു കുരിക്കിൽപ്പെട്ട് കിടക്കുന്ന ചിലരുടെ കഥ ഞാൻ പറയാം. രണ്ട് പേരെയും ഇരുത്തിക്കൊണ്ട് മോഹൻലാൽ പറയുന്നു. നിങ്ങളുടെ എല്ലാ പ്രവൃത്തികളും ബിഗ് ബോസും ഞങ്ങളും പ്രേക്ഷകരും കണ്ടുകൊണ്ടിരിക്കുകയാണെന്ന് . എന്നിട്ട് മോഹൻലാൽ പേളിയോട് ചോദിക്കുന്നു ആർ യു സീരയിസ്. ഉടൻ പേളിയിൽ നിന്ന് മറുപടി വന്നു. എനിക്ക് ശ്രീനിഷിനെ ഭയങ്കര ഇഷ്ടമാണ് ഐ വാൻഡ് സ്‌പെൻഡ് മൈ ലൈഫ് വിത് ഹിം എന്ന്, എന്റെ ജീവിതം അദ്ദേഹത്തിനൊപ്പം ജീവിക്കുമെന്ന് ധീരതയോട് പറഞ്ഞത് പ്രേക്ഷകർ കണ്ടതാണ്.

മദ്രാസിൽ പഠിച്ച് വളർന്നുവന്ന ഒരു പാലക്കാട്ടുകാരനായ മലയാളിയാണ് ശ്രീനിഷ് അരവിന്ദ് നായർ. മദ്രാസിലെ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയം പഠിച്ച് ഓഡിനുകളിലൂടെ ടെലിവിഷൻ സീരിയിലുകളിൽ കടന്നുവന്ന ആളാണ് ശ്രീനിഷ്. സീരിയലുകളിൽ ലീഡിംഗ് റോളുകൾ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബിഗ് ബോസിലേക്ക് ചേക്കെറുന്നത്. തന്റെ ജീവിത സഖി അവിടെ ഉണ്ടാകുമെന്ന് യാതൊരു പ്രതീക്ഷയും ശ്രീനിഷിന് ഉണ്ടായിരുന്നില്ല. പേളിയുടെയും ശ്രീനിഷിന്റെയും പ്രണയം പരിശുദ്ധവും പരിപാവനവുമായിരുന്നു. അല്ലാതെ ഡോ. റോബിനെ പറഞ്ഞുപറ്റിച്ച പെണ്ണിന്റെ പ്രണയമായിരുന്നില്ല പേളിയുടേത്, അവിടെ കാര്യസാധ്യത്തിന് വേണ്ടി പാവം റോബിനെ ബലിയാടാക്കുകയായിരുന്നു ചെയ്തത്.

ശ്രീനിഷിന്റെയും പേളിയുടെയും അടുത്തിടപഴകലും മുത്തംകൊടുക്കലും കെട്ടിപ്പിടിക്കലും ചിലർക്കൊക്ക അസഹനീയമായി തോന്നിയെങ്കിൽ അവർക്കുള്ള മറുപടിയും പേളി പറയുന്നുണ്ട്. അവിടത്തെ വയലൻസും അടിപിടിയും തെറിവിളിയും ഒക്കെ എക്‌സ്പ്രസ് ചെയ്യാമെങ്കിൽ എന്തുകൊണ്ട് ഞങ്ങളുടെ പരിപാവനമായ സ്‌നേഹ പ്രകടനങ്ങൾ എന്തുകൊണ്ട് എക്‌സ്പ്രസ് ചെയ്തൂടാ.... ഇവരെ ഒഴിവാക്കാനും ഇല്ലാതാക്കാനും ശ്രമിച്ച വീരശൂരപരാക്രമികൾ വീരവാദം മുഴക്കിയവരും ഇലപൊഴിയുന്ന പോലെ കൊഴിഞ്ഞു.

പുറത്തിറങ്ങി അവർ പേളിക്കുള്ള ജനപിന്തുണ കണ്ട് അവർ അമ്പരന്നു, ഇത് സഹിക്കാൻ പറ്റാതെ വെളിയിലിറങ്ങയവർ പേളിക്കെതിരെ ഗ്രൂപ്പ് ഉണ്ടാക്കി, എന്നിട്ട് നുണപ്രചരണം നടത്തി, ഇമേജിന് കോട്ടംവരുത്തി ജനപിന്തുണ ഇല്ലാതാക്കാൻ ശ്രമിച്ചു. എന്നാൽ ഇതൊക്കെ പേളിയുടെ ജനപിന്തുണ കൂട്ടിയതേയുള്ളൂ. ടോപ്പ് 5 വരെ മാത്രമെ ശ്രീനിഷിന് സാധിച്ചുള്ളൂ, പക്ഷേ തന്റെ പ്രണയിനി 100 ദിവസം തികച്ച ഒരേയൊരു പെൺകുട്ടിയായും ഫസ്റ്റ് റണ്ണറപ്പായും വിജയിച്ച് വരാൻ സാധിച്ചു. ഇതൊക്കെ കണ്ട് സഹിക്കാൻ വയ്യാത്ത സഹമത്സരാർത്ഥികളിൽ ചിലർ സഹികെട്ട് ജീവനൊടുക്കിയില്ലെന്നേയുള്ളൂ, ആലപ്പി അഷറഫ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+