Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാല പറഞ്ഞത് പച്ചക്കള്ളം? അമൃത നടനെതിരെ പോക്സോ കേസ് കൊടുത്തോ?; മറുപടി ഇങ്ങനെ

കൊച്ചി: മുൻ ഭാര്യയും ഗായികയുമായ അമൃതയ്ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു കഴിഞ്ഞ ദിവസം നടൻ ബാല ഉന്നയിച്ചത്. അമൃത തനിക്കെതിരെ പോക്സോ കേസ് അടക്കം കൊടുത്തുവെന്നായിരുന്നു ബാലയുടെ ആരോപണം. മൂവി വേൾ‍ഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ബാല അമൃതയ്ക്കെതിരെ രംഗത്തെതിയത്. എന്നാൽ ഇപ്പോഴിതാ ബാലയുടെ ഈ ആരോപണത്തിന് മറുപടി നൽകുകയാണ് അമൃത.

'ഒരച്ഛന് എതിരെ പറയാൻ പാടില്ലാത്ത പല കാര്യങ്ങളും ഉൾപ്പെടുത്തിയാണ് അമൃത കേസ് കൊടുത്തതെന്നായിരുന്നു ബാല ആരോപിച്ചത്.1500 അനാഥ പെൺകുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന എനിക്കെതിരെയാണ് അവർ അങ്ങനെ കേസ് കൊടുത്തത്. പോക്സോ കേസ് കൊടുത്തതു കാരണം ഞാൻ എല്ലാ സത്യങ്ങളും കോടതിയിൽ തുറന്നു പറഞ്ഞ് തെളിവ് സഹിതം കൊടുത്തിട്ടുണ്ട്', എന്നായിരുന്നു അഭിമുഖത്തിൽ ബാല പറഞ്ഞത്.

balanew-

എന്നാൽ ബാലയുടെ വാക്കുകൾ പച്ചക്കള്ളമാണെന്നാണ് അമൃതയുടെ അഭിഭാഷകർ പറയുന്നത്. അഭിഭാഷകർക്കൊപ്പം ഫേസ്ബുക്കിൽ അമൃത പങ്കുവെച്ച വീഡിയോയിൽ പറയുന്നത് ഇങ്ങനെ- 'ബാലക്കെതിരെ പോക്സോ കേസ് കൊടുത്തെന്ന ആരോപണം ബാല ഉന്നയിച്ചിട്ടുണ്ട്. പോക്സോ കേസ് കൊടുത്ത് കഴിഞ്ഞാൽ പെട്ടെന്ന് തന്നെ എഫ്ഐആർ ഇടുകയും അറസ്റ്റ് ചെയ്യുകയും ചെയ്യും. എന്നാൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല.അമൃതയെ തേജോ വധം ചെയ്യാനാണ് ആരോപണം', അഭിഭാഷക പറഞ്ഞു.

കുഞ്ഞിന്റെ രക്ഷിതാവായി അമൃതയെ നിശ്ചയിച്ച് ബാല സത്യവാങ്മൂലം നൽകിയിട്ടുണ്ട്. രേഖകൾ പ്രകാരം കുഞ്ഞിന്റെ അച്ഛൻ ബാല തന്നെയായിരിക്കുമെന്ന് ഉടമ്പടിയിൽ പറയുന്നുണ്ട്. സ്കൂൾ രേഖകളിലെല്ലാം അങ്ങനെ തന്നെയാണ് ഉള്ളത്. അമൃതയ്ക്കു മാത്രമാകും കുഞ്ഞിന്റെ ചുമതല എന്നും പറയുന്നുണ്ട്. മൈനർ ആയ കുഞ്ഞിന്റെ കാര്യങ്ങളിലൊന്നും ഇടപെടില്ലെന്നും ബാല ഉടമ്പടിയിൽ സമ്മതിച്ചിട്ടുണ്ട്. ഇതൊന്നും വകവെയ്ക്കാതെയാണ് ബാല ആരോപണം ഉന്നയിക്കുന്നത്. ഇനിയും ഉടമ്പടി ലംഘിച്ച് അമൃതയുടെ വ്യക്തിജീവിത്തതിൽ ഇടപെട്ടാൽ അവർ നിയപരമായി തന്നെ മുന്നോട്ട് നീങ്ങും', അമൃതയുടെ അഭിഭാഷകർ വ്യക്തമാക്കി.

പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു ബാലയും അമൃത സുരേഷും. 9 വർഷം നീണ്ടുനിന്ന വിവാഹ ബന്ധം 2016 ലായിരുന്നു ഇരുവരും വേർപെടുത്തിയത്. പിന്നീട് ബാല മറ്റൊരു വിവാഹം ചെയ്തു. ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. അമൃത സുരേഷ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവ് ഇൻ റിലേഷനിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+