Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലയ്ക്ക് പല തവണ മുന്നറിയിപ്പ് നല്‍കി; എന്നെ മോശമായ സാഹചര്യത്തില്‍ 3 പേർക്കൊപ്പം കണ്ടെന്ന് വരെ പറഞ്ഞു

മുന്‍ ഭാര്യ നല്‍കിയ പരാതിയില്‍ നടന്‍ ബാലയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബാലയ്ക്ക് പുറമെ അദ്ദേഹത്തിന്റെ മാനേജര്‍ രാജേഷ്, അനന്തകൃഷ്ണന്‍ എന്നിവരെയും കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ബാല വർഷങ്ങളായി തങ്ങളെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് ബാലയുടെ അറസ്റ്റിന് പിന്നാലെ പ്രമുഖ ഗായിക കൂടിയായ പരാതിക്കാരി പ്രതികരിച്ചത്.

പത്ത് പതിനാല് വർഷമായി ഓണ്‍ലൈനിലൂടെയും അല്ലാതെയുമൊക്കെയുള്ള ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. അത് ഒരു പോയിന്റ് കഴിഞ്ഞപ്പോഴാണ് പരാതിയിലേക്ക് പോയത്. ഒന്നാമത് ഇപ്പോള്‍ വീട്ടില്‍ ഞാനും അമ്മയും അനിയത്തിയും മകളും മാത്രമാണുള്ളത്. അച്ഛന്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. സഹിക്കാവുന്നതിലും ഒരുപാട് സഹിച്ചെന്നും 24 ന്യൂസ് ചാനലിന് നല്‍കിയ പരാതിയില്‍ പരാതിക്കാരി പറയുന്നു.

bala-amrutha-suresh

മകളെ കാണിക്കുന്നില്ല, ഞാന്‍ കോടികള്‍ തട്ടിയെടുത്തു എന്ന് തുടങ്ങിയുള്ള വ്യാജ ആരോപണങ്ങളാണ് എനിക്കെതിരെ നടത്തിയത്. വ്യക്തിഹത്യ നടത്താനുള്ള ശ്രമവും ഉണ്ടായി. കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ മൂന്ന് പേരോടൊപ്പം കണ്ടു. തുടങ്ങിയ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴൊക്കെ ഞാന്‍ മിണ്ടാതിരുന്നത് മകളെ ഓർത്ത് മാത്രമാണ്.

മകളെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്ന് എനിക്കുണ്ടായിരുന്നു. അവളും അത്രത്തോളം അനുഭവിച്ചിട്ടുണ്ട്. ഒരു സ്ത്രീ എന്ന നിലയില്‍ അനുഭവിക്കാന്‍ കഴിയുന്നതിന്റെ പരമാവധി അനുഭവിച്ചിട്ടാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങിപ്പോന്നത്. മകളിലേക്കും കൂടി വന്നപ്പോഴാണ് മകളെ എടുത്ത് ഇറങ്ങിയോടിയത്. അത്രയും ട്രോമ അനുഭവിച്ച കുഞ്ഞാണ്. അവളെ ചെന്നൈയില്‍ കൊണ്ടുപോയി പൂട്ടിയിട്ട സാഹചര്യമൊക്കെ ഉണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു.

രണ്ടുപേരും സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം മോശം പറയാന്‍ പാടില്ലെന്ന ഒരു നിബന്ധന വിവാഹ മോചന സമയത്തുണ്ടായിരുന്നു. അതോടൊപ്പം മകളെ ഒരു ആരോപണത്തിലേക്കും വലിച്ചിടരുതെന്നും. ഇത്തരം ധാരണകളുടെ അടിസ്ഥാനത്തിലാണ് വിവാഹ മോചനം നടക്കുന്നത്.

കഴിഞ്ഞ ഡിസംബർ 31 എന്റെ അഭിഭാഷകർ വന്ന് ഒരു വീഡിയോ ചെയ്തിരുന്നു. മകളുടെ പേരില്‍ ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് കൊടുത്തു എന്നുള്ള ആരോപണം വരെയാണ് എന്റെ മുകളിലേക്ക് ഇട്ടിരിക്കുന്നത്. ഇതെല്ലാം ക്ലാരിഫൈ ചെയ്ത എന്റെ അഭിഭാഷകർ ഇനിയും ഇത് തുടർന്നാല്‍ കേസ് നല്‍കും പറഞ്ഞിരുന്നു. എനിട്ടും വീണ്ടും തുടങ്ങി. അത് സഹിക്കാന്‍ കഴിയാതെ കേസിലേക്ക് പോയത്.

ഇതുവരെ മകളെ അദ്ദേഹം ശ്രമിച്ചിട്ടില്ല. എല്ലാ രണ്ടാം ശനിയാഴ്ചയും കോടതിയില്‍ വന്ന് മകളെ കൊണ്ടുപോകാം എന്നായിരുന്നു വിവാഹ മോചന സമയത്തെ ധാരണ. എന്നാല്‍ അതിന് അദ്ദേഹം തയ്യാറായിട്ടില്ല. അത് മാത്രമല്ല, മകളെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.

മകളെ ഇപ്പോള്‍ ഇതൊക്കെ വലിയ രീതിയില്‍ ബാധിച്ചു തുടങ്ങി. നിന്റെ ഫാദർ പറയുന്നുണ്ടല്ലോ അമ്മ ബാഡ് ആണെന്ന്, പിന്നെന്തിനാണ് അമ്മയുടെ കൂടെ നില്‍ക്കുന്നത് എന്നൊക്കെയാണ് സ്കൂളിലെ ചില സഹപാഠികള്‍ ചോദിക്കുന്നത്. ഞങ്ങള്‍ക്ക് ഇത് അല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ലെന്നും പരാതിക്കാരി പറയുന്നു.

സോഷ്യല്‍ മീഡിയയും പാട്ടുമൊക്കെയാണ് എനിക്ക് ലൈഫ് എന്ന് പറയാനുള്ളു. അതിനേയും വല്ലതെ ഇതൊക്കെ ബാധിച്ച് തുടങ്ങി. അച്ഛന്റെ മരണ ശേഷം നമുക്ക് ആരുമില്ലെന്ന് കൂടുതല്‍ ശക്തിയോട് ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ഭീകരമായ പല ആരോപണങ്ങളും നടത്തിയത് അച്ഛന്‍ മരിച്ച് കഴിഞ്ഞിട്ടായിരുന്നുവെന്നും ഗായിക കൂട്ടിച്ചേർക്കുന്നു.

അതേസമയം, ഗുരുതരമായ വകുപ്പുകളാണ് ബാലയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ പി എസി 354, മുൻ പങ്കാളിയുമായുള്ള കരാർ ലംഘിച്ചതിനു ഐപിസി 406 എന്നിവയ്ക്ക് പുറമെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകളുമാണ് പ്രതിക്കെതിരെ ചാർത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+