'അവൾക്ക് മെസേജ് വന്നു, കാമുകനാണോയെന്ന് ഞാൻ ചോദിച്ചു, കുടുംബം തകർക്കുന്ന സിനിമയിലെ നടിമാർ'; വെളിപ്പെടുത്തി ബാല
സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്ന് കരുതുന്നില്ലെന്ന് നടൻ ബാല. അങ്ങനെ ആരെങ്കിലും ഉള്ളതായി തനിക്ക് അനുഭവം ഇല്ല. എന്നാൽ സിനിമയിൽ മറ്റൊരു ഗ്രൂപ്പുണ്ടെന്നും സ്ത്രീകൾ അടങ്ങിയ ആ ഗ്രൂപ്പ് നിരവധി കുടുംബങ്ങൾ തകർത്തിട്ടുണ്ടെന്നും ബാല ആരോപിച്ചു. ഹേമ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കുമ്പോഴായിരുന്നു നടന്റെ വെളിപ്പെടുത്തൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് കൊണ്ട് ഇവിടെ എന്തെങ്കിലും സംഭവിക്കുമോയെന്ന ചോദ്യവും ബാല ഉയർത്തി.
'ഹേമ കമ്മീഷൻ റിപ്പോർട്ട് വിടു. ഞാൻ വർഷങ്ങളായി ഈ വിഷയത്തിൽ സംസാരിക്കുന്നുണ്ട്. അതും തെളിവുകൾ സഹിതം. എന്നിട്ട് എനിക്ക് നീതി കിട്ടിയിട്ടില്ല. ഇപ്പോൾ ഞാൻ സംസാരിക്കുന്നത് എല്ലാവർക്കും വേണ്ടിയാണ്. ഇവിടെ എത്രയോ കേസുകൾ മുൻപ് ഉണ്ടായിട്ടുണ്ട്. എന്തിലെങ്കിലും നടപടി ഉണ്ടായോ? ഹേമ കമ്മിറ്റി റിപ്പോർട്ടിലും എന്ത് സംഭവിക്കുമെന്നാണ് അറിയേണ്ടത്.

സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നല്ലേ പറഞ്ഞത്.വേറൊരു ഗ്രൂപ്പുണ്ട്. അത് എല്ലാവർക്കും അറിയാം. കുറച്ച് സ്ത്രീ താരങ്ങളാണ് ആ ഗ്രൂപ്പിലെ അംഗങ്ങൾ. ഒരു നല്ല കുടുംബം ഉണ്ടായാൽ അതിൽ പോയി കലഹം ഉണ്ടാക്കും. വർഷങ്ങളായി ഇവരുണ്ടായിരുന്നു. ഇപ്പോൾ ഉണ്ടോയെന്ന് അറിയില്ല. കാരണം എനിക്ക് കുടുംബമില്ല. അവർ ഭയങ്കര സുഹൃത്തുക്കളാകും. പതുക്കെ അഭിപ്രായങ്ങൾ പറയാൻ തുടങ്ങും.
ഭർത്താവ് മണ്ടനാണെങ്കിൽ ഭർത്താവിനെ പിടിക്കും. ഭാര്യ മണ്ടിയാണെങ്കിൽ അവരെ പിടിക്കും. അവരുടെ കുടംബത്തിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് പറഞ്ഞ് കൊടുക്കും, തർക്കമാവും. അവർ പിരിയും. ഞാൻ നേരിട്ട് മെസേജ് കണ്ടതാണ്. ഇത് കാമുകനാണോ അയച്ചതെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. അപ്പോഴാണ് പറഞ്ഞത് ആ നടിയാണ് അത് അയച്ചതെന്ന്. മലയാളത്തിൽ നീണ്ട കുറിപ്പാണ് അയച്ചത്. ഇങ്ങനെയൊക്കെ ആളുകൾ ഉണ്ട്. സത്യം പുറത്തുവരുന്നുണ്ടെങ്കിൽ എല്ലാം പുറത്തുവരട്ടെ. മലയാള സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്ക് സംഭവിച്ചത് ചില വ്യക്തികൾ കാരണമാണ്. എന്റെ കുടുംബം തകർത്തു. പിന്നെ നമ്മൾ ഗെയിറ്റ് തുറന്ന് കൊടുത്താൽ അല്ലേ നമ്മുടെ വീട്ടിലേക്ക് ഒരു കാർ വരുള്ളൂ. അല്ലാതെ വരില്ലല്ലോ. അതുകൊണ്ട് ഇപ്പോൾ മറ്റൊന്നും പറയുന്നില്ല.
കാസ്റ്റിംഗ് കൗച്ച് കൂടുതലായി ഉണ്ടെന്ന് കരുതുന്നില്ല. സംവിധായകനാണ് പ്രധാന കഥാപാത്രങ്ങളേയെല്ലാം തീരുമാനിച്ചത്. ചോദിക്കുന്നവൻ ചോദിച്ചുകൊണ്ടിരിക്കും. അതിന് സിനിമ തന്നെ ആകണമെന്നില്ല. സെക്സിനായി ആവശ്യപ്പെടുന്ന ആണുങ്ങൾ എല്ലായിടത്തുമുണ്ട്. 5 കോടിയും 50 കോടിയും അടിച്ചുകൊണ്ടുപോകുന്ന പെണ്ണുങ്ങളും ഉണ്ട്. ആളുകളുടെ പ്രശസ്തിയും സെലിബ്രിറ്റി സ്റ്റാറ്റസുമെല്ലാം മുതലെടുത്ത് കുടുംബമായി ഇറങ്ങി ചതിച്ച പെണ്ണുങ്ങളും ഇവിടെയുണ്ട്. യഥാർത്ഥ കുറ്റവാളികളുടെ പിറകിലാണ് സംവിധാനങ്ങൾ പോകേണ്ടത്. അല്ലാതെ പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾക്ക് പുറകെ അല്ല. ഈ സമയം കുറ്റവാളി ജോളിയായി നടക്കുന്നുണ്ടാകും', ബാല പറഞ്ഞു.
ഈ കമ്മിഷനും അന്വേഷണങ്ങളും പൂർത്തിയായാലും ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ലെന്ന നിരാശ താരം പങ്കിട്ടിരുന്നു. 'ഇവിടെ ഒന്നും നടക്കില്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം. എത്രയോ വർഷം മുൻപ് എത്രയോ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്തെങ്കിലും നടന്നോ. പക്ഷേ ഇപ്പോൾ സ്ത്രീകൾ ധൈര്യമായി മുന്നോട്ടുവന്ന പരാതികൾ പറയുന്നുണ്ട് എന്നത് ഞാൻ അഭിനന്ദിക്കുന്നു. അവരുടെ പോരാട്ടത്തിന് നീതി ലഭിച്ചില്ലെങ്കിൽ സ്ത്രീകൾ നിയമത്തിന് മുൻപിൽ തോറ്റ് പോകുകയാണ്', എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.


Click it and Unblock the Notifications