''ബിഗ് ബോസ് ജയിച്ചിറങ്ങിയ എനിക്ക് റീച്ചോ പബ്ലിസിറ്റിയോ ആവശ്യമില്ല, അഡ്വാൻസ് തിരിച്ച് കൊടുക്കേണ്ട അവസ്ഥ''
ബിഗ് ബോസ് മലയാളം സീസൺ 5 വിജയിയും സംവിധായകനുമായ അഖിൽ മാരാർ സോഷ്യൽ മീഡിയയിലെ വൈറൽ താരം കൂടിയാണ്. ബിഗ് ബോസ് വിജയി ആയതിന് ശേഷം വമ്പൻ പ്രശസ്തിയാണ് അഖിലിനെ തേടിയെത്തിയത്. സാമൂഹിക - രാഷ്ട്രീയ വിഷയങ്ങളിൽ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ പലപ്പോഴും അഖിലിന് രൂക്ഷ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
ഏറ്റവും ഒടുവിൽ ഓപറേഷൻ സിന്ദൂറിന് ശേഷം നടത്തിയ പരാമർശങ്ങളുടെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ് അഖിൽ മാരാർ. ഇത്തരം വിവാദങ്ങൾ തനിക്ക് ദോഷം ചെയ്തിട്ടുണ്ടെന്ന് അഖിൽ പറയുന്നു. തനിക്ക് ഇപ്പോൾ റീച്ചോ പബ്ലിസിറ്റിയോ ആവശ്യമില്ലെന്നും യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഖിൽ മാരാർ വ്യക്തമാക്കുന്നു.
''സിനിമയില്‍ തനിക്ക് അഭിനയിക്കാനും സംവിധാനം ചെയ്യാനും പ്രൊജക്ടുകള്‍ ഉണ്ട്. സംവിധാനം ചെയ്യാന്‍ അഡ്വാന്‍സ് വാങ്ങിയിട്ട് തിരിച്ച് കൊടുക്കേണ്ട അവസ്ഥയിലാണ് താന്‍ നില്‍ക്കുന്നത്. കാരണം സമയം കിട്ടിയിട്ടില്ല. കഴിഞ്ഞ മാസം വരെയും സാമ്പത്തികമായി വലിയ കുഴപ്പമില്ലാത്ത വര്‍ക്കുകള്‍ വരുന്നുണ്ട്. അതുകൊണ്ട് താന്‍ ചിന്തിച്ചു, ജീവിക്കാന്‍ പൈസ വേണം. എത്രയോ പേരെ താന്‍ സഹായിക്കുന്നുണ്ട് എന്നത് അവര്‍ക്കും തനിക്കും മാത്രം അറിയാം.

അച്ഛന് ക്യാന്‍സര്‍ വന്നു. പണ്ട് ആയിരുന്നുവെങ്കില്‍ താന്‍ നെട്ടോട്ടമോടിപ്പോയേനെ. ഇന്നിപ്പോള്‍ അക്കാര്യങ്ങള്‍ നോക്കാന്‍ പറ്റുന്നു. സുഹൃത്തുക്കള്‍ക്ക് ഒരു പ്രശ്‌നം വന്നാല്‍ സാമ്പത്തികമായി സഹായിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം വരുന്നു. അതുകൊണ്ട് സംവിധായകനാകണോ, നടനാകണോ അതോ ഇപ്പോള്‍ കിട്ടുന്ന വര്‍ക്കുകളിലൂടെ സാമ്പത്തിക ഭദ്രത നോക്കണോ എന്നുളള കണ്‍ഫ്യൂഷനുണ്ട്.
ഇതിന്റെ ഇടയിലാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പറയുന്നത്. പലപ്പോഴും അതുകൊണ്ട് ദോഷങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ബിഗ് ബോസ് ജയിച്ചിറങ്ങിയ അഖില്‍ മാരാര്‍ക്ക് റീച്ചോ പബ്ലിസിറ്റിയോ ആവശ്യമില്ല. അതിന് മുന്‍പ് ആയിരുന്നുവെങ്കില്‍ നിലനില്‍പ്പിന് ഇതൊക്കെ ആവശ്യമുണ്ടെന്ന് പറയാം. ബിഗ് ബോസ് കഴിഞ്ഞ് വലിയതോതില്‍ ജനങ്ങളുടെ ഇഷ്ടവും വോട്ടും കിട്ടുന്നു. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി മാറുന്നു.
ഏഷ്യാനെറ്റിനെതിരെ കഴിഞ്ഞ വര്‍ഷം താന്‍ ഒരു ആരോപണം ഉന്നയിച്ചു. തനിക്ക് അവരെ ആവശ്യമില്ലേ. അതൊരു വലിയ കോര്‍പറേറ്റ് ചാനലാണ്. നാളെ താന്‍ ഒരു സിനിമ എടുത്താല്‍ അതുംകൊണ്ട് തനിക്ക് അവരെ കാണേണ്ടതല്ലേ. അവരെ എന്തിനാണ് താന്‍ ശത്രുക്കളാക്കുന്നത്. അന്ന് താന്‍ ആരോപണം ഉന്നയിച്ച എല്ലാവരേയും ചാനലില്‍ നിന്ന് പുറത്താക്കി. ഒറ്റയാള്‍ ഇപ്പോള്‍ ചാനലില്‍ ഇല്ല.
ഏഷ്യാനെറ്റിനോട് നന്ദിയുളളത് അവര്‍ തനിക്ക് ഒരു അവസരം തന്നു എന്നതിനാണ്. അവസരം മാത്രമേ തന്നിട്ടുളളൂ. 21 പേര്‍ക്ക് കിട്ടിയ തുല്യമായ അവസരം മാത്രമേ തനിക്കും കിട്ടിയിട്ടുളളൂ. തന്നെ എപ്പോഴും പുറത്താക്കാനേ ശ്രമിച്ചിട്ടുളളൂ. പക്ഷേ അവര്‍ക്ക് തന്നെ വേണമായിരുന്നു. ബിഗ് ബോസിലേക്ക് തന്നെ എടുത്തത് തന്നെ സഹായിക്കാന്‍ വേണ്ടി അല്ല, പെര്‍ഫോര്‍മന്‍സ് കണ്ടിട്ടാണ്.
ഇപ്പോഴത്തെ വിവാദം വിഷമമായി. അഖില്‍ രാജ്യദ്രോഹിയൊന്നും അല്ല, പക്ഷേ ഈ പറഞ്ഞ കാര്യത്തോട് യോജിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ കുഴപ്പമില്ല. പക്ഷേ ഒരു മിനുറ്റില്‍ താഴെയുളള വരിയുടെ പേരില്‍ ഇന്നലെ വരെ തന്റെ പോസ്റ്റുകള്‍ ആഘോഷിച്ചവരാണ് ഇന്ന് എതിരായത്. താന്‍ നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമല്ല. സ്വതന്ത്രമായി അഭിപ്രായം പറയുന്നു. തന്റെ രാഷ്ട്രീയം കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്. ഇപ്പോള്‍ നാട്ടിലുളളത് കമ്മ്യൂണിസമല്ല. ചൈനയിലെ കമ്മ്യൂണിസം കേരളത്തിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുകയാണ്, മുതലാളിത്തം.
പണ്ട് കമ്മ്യൂണിസ്റ്റുകാര്‍ താഴെത്തട്ടിലുളളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും അടിമയായി നിന്ന് കൊളളുമെന്നും ജാതി പറഞ്ഞ് ഇവരെ കൂടെ കൂട്ടിയാല്‍ മതിയെന്നും ഉളള ടെക്‌നിക് കിട്ടിയിട്ടുണ്ട്. മധ്യവര്‍ഗത്തെ കൂടെ നിര്‍ത്താന്‍ പിണറായി വിജയന് കഴിഞ്ഞു. കോര്‍പറേറ്റുകള്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതോടെ ഇപ്പോള്‍ കേരളത്തിലുളളത് കമ്മ്യൂണിസമല്ല. കമ്മ്യൂണിസം ഏഴയലത്തില്ല. അവരോട് വിരോധമൊന്നും ഇല്ല'', അഖിൽ മാരാർ പറഞ്ഞു.












Click it and Unblock the Notifications