Get Updates
Get notified of breaking news, exclusive insights, and must-see stories!

''നജീബ് എന്ന വിളി കേള്‍ക്കാന്‍ ഇഷ്ടമില്ല... പക്ഷെ ഉമ്മയും ഉപ്പയും അങ്ങനെ വിളിച്ചാലും കുഴപ്പമില്ല'; നാദിറ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ എല്ലാവരുടേയും പ്രീതി പിടിച്ചു പറ്റിയ മത്സരാര്‍ത്ഥിയായിരുന്നു നാദിറ മെഹ്‌റിന്‍. 96 ദിവസം ബിഗ് ബോസ് ഹൗസില്‍ നിന്ന നാദിറ ഏഴേമുക്കാല്‍ ലക്ഷം രൂപയുടെ പണപ്പെട്ടിയുമായിട്ടാണ് വീട്് വിട്ടിറങ്ങിയത്. ട്രാന്‍സ്‌ജെന്‍ഡറായ നാദിറ ബിഗ് ബോസില്‍ എത്തിയതിന് പിന്നാലെ അവരുടെ വീട്ടുകാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇത് തനിക്ക് വലിയ സന്തോഷമായി എന്ന് പറയുകയാണ് നാദിറ.

മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നാദിറയുടെ പ്രതികരണം. നാട്ടിലും വീട്ടിലും താനിന്ന് ചര്‍ച്ചാ വിഷയമാണ് എന്നും അതില്‍ അഭിമാനിക്കുന്നു എന്നും നാദിറ കൂട്ടിച്ചേര്‍ത്തു. വീട്ടിലേക്ക് പോകാനായി കാത്തിരിക്കുകയാണ് എന്നും വീട്ടുകാര്‍ക്കൊപ്പം ഇനി നന്നായി ജീവിക്കണം എന്നാണ് ആഗ്രഹമെന്നും നാദിറ പറഞ്ഞു. നാദിറയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

Nadira Mehrin Bigg Boss

''ബിഗ് ബോസ് വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ എല്ലാവരേയും മിസ് ചെയ്തു. എവിക്ഷാനായിപ്പോകുന്ന ഓരോരുത്തരുടേയും സങ്കടം എനിക്ക് മനസിലാക്കാന്‍ പറ്റിയിരുന്നു. പുറത്തിറങ്ങി പിന്നേയും കഴിഞ്ഞിട്ടാണ് ഫോണ്‍ കിട്ടിയത്. ആ സമയമാണ് ഏറ്റവും കൂടുതല്‍ ബോറടിച്ചത് എന്ന് തോന്നുന്നു. ഫോണ്‍ കൈയില്‍ കിട്ടിയപ്പോഴും പാസ് വേര്‍ഡ് ഒക്കെ മറന്ന് പോയിരുന്നു. ഏകദേശം മുക്കാല്‍ മണിക്കൂര്‍ എടുത്തിട്ടാണ് പാസ്‌വേര്‍ഡൊക്കെ എടുത്തത്.

100 ദിവസം ഫോണ്‍ ഉപയോഗിക്കാതിരുന്നതിന്റെ പ്രയാസമായിരുന്നു അത്. ഫോണിലെ വോളിയം ബട്ടണ്‍, സ്‌ക്രീന്‍ ഷോട്ടെടുക്കുന്നത്, എന്ത് പേരിലാണ് നമ്പര്‍ സേവ് ചെയ്ത് വെച്ചിരിക്കുന്നത് എന്നതൊക്കെ മറന്ന് പോയി. അതൊന്ന് ഓക്കെ ആകാന്‍ ഭയങ്കര പാടായിരുന്നു. വീട്ടുകാര്‍ വിളിച്ചിരുന്നു. ഉപ്പ വീഡിയോ കോള്‍ ചെയ്തു. നാട്ടില്‍ ഞാനൊരു ചര്‍ച്ചയാണ്. രക്ഷിതാക്കള്‍ക്കൊക്കെ ഭയങ്കര അഭിമാനമായി എന്ന് പറഞ്ഞു.

അവിടത്തെ കുട്ടി എന്ന് പറയുമ്പോള്‍ അവര്‍ക്ക് തന്നെ അഭിമാനമുണ്ട്. എന്റെ രക്ഷിതാക്കള്‍ കാരണം എനിക്കും അഭിമാനമുണ്ട്. അവരും ബിഗ് ബോസും കാരണം കേരളത്തില്‍ ഉണ്ടാക്കിയെടുത്ത ഒരു മാറ്റമുണ്ട്. അതിന്റെ ഭാഗമായതില്‍ ഒത്തിരി സന്തോഷമുണ്ട്. വീട്ടിലെത്തിയിട്ട് സമാധാനപരമായിട്ട് ഒന്ന് കിടന്നുറങ്ങണം. രക്ഷിതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കണം. അവരുടെ കൂടെ ജീവിതം നയിക്കുക എന്നുള്ളതാണ്.

ഇനിയൊരു അടുക്കും ചിട്ടയുമുള്ള ജീവിതത്തിലേക്ക് എത്തുന്നു എന്നുള്ളതാണ് സന്തോഷം. വിഷുവിന്റെ സമയത്ത് ഞാനൊഴികെയുള്ള ബാക്കിയെല്ലാവരുടേയും കുടുംബമാണ് ആശംസയറിയിച്ചത്. അതില്‍ ഒരു വിഷമമുണ്ടായിരുന്നു. പിന്നെ മദേഴ്‌സ്‌ഡേയ്ക്ക് ഉമ്മ വിളിച്ചു. അത് വലിയ സന്തോഷമായിരുന്നു.പെട്ടെന്ന് കുടുംബം ഇത്തരത്തില്‍ മാറുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഇപ്പോഴും അവര്‍ പൂര്‍ണമായി മാറിയിട്ടില്ല.

എന്നെ അവര്‍ കണ്ട്, മനസിലാക്കി അതിലേക്ക് വരണം. അനിയത്തിയെ മുംബൈയിലെ ബിഗ് ബോസ് സെറ്റിലേക്ക് ഉപ്പ വിടും എന്ന് ഞാന്‍ കരുതിയതേ ഇല്ല. എന്റെ ഫ്രണ്ട് ശ്രുതിയാണ് അനിയത്തിക്കൊപ്പം വന്നത്. അവള്‍ എന്റെ വീട്ടില്‍ എത്തിയാണ് അനിയത്തിയെ കൂട്ടിവരുന്നത്. എന്റെ സുഹൃത്തുക്കളെ അങ്ങനെ വീട്ടിലേക്ക് സ്വീകരിക്കും എന്നൊന്നും ഞാന്‍ പ്രതീക്ഷിച്ചിട്ടേയില്ലായിരുന്നു.

ബിഗ് ബോസിന് മുന്‍പും ഉമ്മയും അനിയത്തിയുമായിട്ട് ബന്ധമുണ്ടായിരുന്നു. ഉപ്പയുമായിട്ടാണ് യാതൊരു ബന്ധവുമില്ലാതിരുന്നത്. അതാണ് മാറ്റം എന്ന് പറയുന്നത്. എന്റെ പാരന്റ്‌സിനിപ്പോഴും ഞാന്‍ നജീബാണ്. ആ പേരിനെ ഞാന്‍ വെറുക്കുന്നില്ല. പക്ഷെ കേള്‍ക്കാന്‍ ആഗ്രഹമില്ല. അവര്‍ അത്രത്തോളം സ്‌നേഹത്തോടെ വിൡച്ച പേരാണ്. നമ്മള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച പേരുമാണ്. പിന്നീട് അറിവ് വെക്കുമ്പോഴാണല്ലോ നമ്മള്‍ക്ക് ഒരു വൈമുഖ്യം തോന്നിയത്. ഉമ്മയും ഉപ്പയും അനിയത്തിയും ആ പേര് വിളിക്കുന്നതില്‍ എനിക്കൊരു തെറ്റും തോന്നുന്നില്ല. അവര്‍ അങ്ങനെ വിളിക്കുന്നതാണ് എനിക്കിഷ്ടം.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+