Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാണുന്നവര്‍ക്ക് ടോം ആന്റ് ജെറി, അനുഭവിച്ചത് നമുക്ക് മാത്രമേ അറിയൂ; മാരാരുമായുള്ള പോരില്‍ ശോഭ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ട് പേരായിരുന്നു അഖില്‍ മാരാരും ശോഭ വിശ്വനാഥും. ബിഗ് ബോസ് ഹൗസിനുള്ളില്‍ പരസ്പരം ഏറെ പോരടിച്ചവരാണ് ഇരുവരും. ഇതില്‍ അഖില്‍ മാരാര്‍ സീസണ്‍ 5 ജേതാവായപ്പോള്‍ നാലാം സ്ഥാനത്തായിരുന്നു ശോഭ ഫിനിഷ് ചെയ്തത്. ബിഗ് ബോസ് ഹൗസിനുള്ളില്‍ ഇരുവരുടേയും പോരിനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.

ടോം ആന്റ് ജെറി കാര്‍ട്ടൂണിന് സമാനമായിട്ടായിരുന്നു പ്രേക്ഷകര്‍ ഇരുവരും തമ്മിലുള്ള വഴക്കിനെ കണ്ടിരുന്നത്. ഇത് സംബന്ധിച്ച ട്രോളുകളും റീല്‍സുമെല്ലാം വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ അഖില്‍ മാരാരുമായി ബിഗ് ബോസ് ഹൗസിനുള്ളില്‍ നടന്ന പ്രശ്‌നങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ശോഭ വിശ്വനാഥ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശോഭയുടെ പ്രതികരണം. ശോഭയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

Sobha Viswanath

'മാരാരുമായിട്ടുള്ള പ്രശ്നങ്ങളൊക്കെ പുറത്തുള്ളവര്‍ക്ക് സന്തോഷം കൊടുക്കാന്‍ പറ്റി. പക്ഷെ നമ്മള്‍ അനുഭവിച്ചതെന്താണെന്ന് നമുക്കേ അറിയുള്ളൂ. ഇപ്പോള്‍ വീഡിയോസ് ഒക്കെ കാണുമ്പോള്‍ ശരിക്കും ഫണ്‍ ആയിട്ട് തോന്നുന്നു. ആ സമയത്ത് ദേഷ്യത്തോടെയാണ് ചെയ്തതെങ്കിലും അത് ഓര്‍ഗാനിക്കലി സംഭവിച്ച കാര്യമാണെങ്കിലും ഇപ്പോള്‍ അത് കാണുമ്പോള്‍ കോമഡി തന്നെയായിരുന്നു.

''നേരിട്ടത് ക്രൂരമായ സൈബര്‍ ആക്രമണം, പലതും പെയ്ഡായിട്ടുള്ളത്'; പിന്നിലാരാണെന്ന് വെളിപ്പെടുത്തി ശോഭ
കുറച്ച് കഴിഞ്ഞപ്പോള്‍ അത് പരിധി ലംഘിക്കാന്‍ തുടങ്ങി. ഞാന്‍ കുറച്ച് പേഴ്സണലായി എടുക്കാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ മാരാര്‍ എവിടെയെങ്കിലും വന്നാല്‍ അവിടെ പോകുന്നില്ല എന്ന തരത്തിലായി. അല്ലെങ്കില്‍ ചിലപ്പോള്‍ ഇതുപോലത്തെ ഒരുപാട് കണ്ടന്റുകള്‍ വന്നേനെ. ആ പ്രാങ്ക് വലിയ ഷോക്കായിരുന്നു. ഓഡിയന്‍സിലേക്കാണ് നമ്മള്‍ അത് ഇട്ടുകൊടുക്കുന്നത്. കപ്പെടുക്കും ടോപ് 5 ല്‍ എത്തും എന്ന് പറഞ്ഞ് നില്‍ക്കുന്ന ഒരാള്‍ക്ക് എത്ര അണ്‍ഫെയര്‍ ആയിട്ടാണ് അത് തോന്നുക.

ഞാന്‍ അത്രയും ഫ്രണ്ട്ഷിപ്പ് ആരോടും കാണിക്കാത്ത ഒരാളാണ്. അത് വേണ്ട എന്ന് തീരുമാനിച്ചിട്ട് പോയ ആളാണ് ഞാന്‍. എന്നാല്‍ ആ പ്രാങ്കിന്റെ സമയത്താണ് നാദിറയോടുള്ള സ്നേഹം എനിക്ക് പുറത്ത് നിന്ന് വന്നത്. അവളില്‍ നിന്നും അത് ഞാന്‍ പ്രതീക്ഷിച്ചില്ല. സീസണ്‍ ഓഫ് ലവ് ആയിരുന്നു ഈ സീസണ്‍. എല്ലാവരും വളരെ സ്ട്രോംഗായിട്ടുള്ള വ്യക്തികളാണ്.

എന്നാല്‍ എന്തൊക്കെ പ്രശ്നങ്ങള്‍ അവിടെ ഉണ്ടായാലും അവസാനം എല്ലാവരും ഒന്നിച്ചാണ്. മാരാരുമായിട്ട് അവസാനം ഇറങ്ങുമ്പോള്‍ എല്ലാം പറഞ്ഞിട്ടാണ് പോന്നത്. അവിടത്തെ വെറുപ്പ് പുറത്തേക്ക് കൊണ്ടുപോകണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+