അർജുന്‍ എന്നെ ചൊറിഞ്ഞ് പറയിപ്പിച്ചത്: ബിഗ് ബോസ് കാണിക്കാത്ത കാര്യം തുറന്ന് പറഞ്ഞ് അന്‍സിബ
ബിഗ് ബോസ് താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലും അഭിപ്രായ വ്യത്യാസങ്ങളും ഷോയ്ക്ക് പുറത്തേക്ക് നീളുന്നതും ആദ്യത്തെ സംഭവം അല്ല. ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ തന്നെ ഇത്തരം നിരവധി കാര്യങ്ങള്‍ ഇതിനോടകം തന്നെ ഉണ്ടായിട്ടുണ്ട്. ചിലപ്പോള്‍ ഷോയില്‍ നടന്നതിനെക്കുറിച്ച് തങ്ങളുടെ ഭാഗം വിശദീകരിച്ചുകൊണ്ടും ചിലർ രംഗത്ത് വരാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത് അന്‍സിബയാണ്.
റീ എന്‍ട്രി നടത്തി ഷോയില്‍ എത്തിയതിന് ശേഷം നടന്ന ചില കാര്യങ്ങളെക്കുറിച്ചാണ് അന്‍സിബ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പ്രതികരിക്കുന്നത്. അർജുനുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. അന്‍സിബയുടെ വാക്കുകളിലേക്ക്.

'ഞാന്‍ ഇപ്പോള്‍ ചെന്നൈയിലാണ് ഉള്ളത്. ലൈവില്‍ ഞാന്‍ അർജുന്റെ ഒരു വിഷയം പറയുന്നുണ്ട്. അവിടേയുള്ള മറ്റൊരു മത്സരാർത്ഥി വൈകി ഉറങ്ങുന്നത്, അവരുടെ മാതാവിന് ഇഷ്ടമല്ല. മാതാവ് തന്നെ അത് വന്ന് പറഞ്ഞിട്ടുണ്ട്. മാതാവ് പോകുന്ന സമയത്ത് എന്നോട് നോക്കി കോളണെ എന്ന് പറഞ്ഞിട്ടാണ് പോയത്. നേരത്തെ ഉറങ്ങേണ്ട കാര്യം ആ കുട്ടിയുടെ അടുത്ത് ഞാന്‍ പറഞ്ഞിട്ടും ഉണ്ടായിരുന്നു' അന്‍സിബ പറയുന്നു.
നേരത്തെ ഉറങ്ങാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍ പാല് കുടിച്ച് കഴിഞ്ഞാല്‍ ഉറക്കം പെട്ടെന്ന് വരുമെന്ന് പറഞ്ഞു. ഈ സംഭവം അർജുന്‍ ഇന്നലെ എന്നോട് ഇത് ചോദിച്ചു. അതായത് ഞാനും സുരേഷേട്ടനും സംസാരിച്ചോണ്ടിരിക്കുമ്പോള്‍ അർജുന്‍ അങ്ങോട്ട് വന്ന് പാല് കുടിച്ചുകഴിഞ്ഞാല്‍ നേരത്തെ ഉറങ്ങാന്‍ പറ്റുമെന്ന് പറയുകയും ചെയ്തു.
രണ്ട് മൂന്ന് തവണ ഇത് തന്നെ പറഞ്ഞപ്പോള്‍ എന്നെ കുത്തിപ്പറയുന്നതായിട്ട് തോന്നി. അപ്പോള്‍ തന്നെ അമ്മയാണ് ലോകത്തിലെ ഏറ്റവും വലിയ പോരാളിയെന്ന് ഞാനും പറഞ്ഞു. ഉറക്കം വരാന്‍ അവിടെ ചെയ്യാന്‍ കഴിയുന്ന കാര്യമെ പറയാന്‍ കഴിയൂ. അതില്‍പരം ബുദ്ധിയൊന്നും എനിക്കില്ല. അതിന് എന്റെ അടുത്ത് വന്ന് ഡയലോഗ് അടിക്കേണ്ട ആവശ്യവും ഇല്ലെന്നും അന്‍സിബ പറയുന്നു.
അർജുനാണ് എന്നെ പിന്നില്‍ നിന്നും കുത്തിയത്. എന്നെ ഏറ്റവും കൂടുതല്‍ നോമിനേഷനില്‍ ഇട്ടത് അർജുനായിരുന്നുവെന്ന് പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത്. അവന്‍ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതിയ്യില്ല. നോമിനേഷനില്‍ വരുന്നതോ, എവിക്ടാവുന്നതോ ഭയപ്പെടുന്ന വ്യക്തിയോ അല്ല ഞാന്‍. അത് ബിഗ് ബോസ് കണ്ട എല്ലാവർക്കും അറിയാം.
അർജുന്‍ എന്നെ ഏറ്റവും കൂടുതല്‍ നോമിനേഷന്‍ ചെയ്തതാണ് എനിക്ക് വിഷമം ആയത്. 'ഇറങ്ങാന്‍ നേരത്ത് നീ എന്തിന് അർജുനെ കെട്ടിപ്പിടിച്ച് കവിളില്‍ ഉമ്മ കൊടുത്തു, സഹോദരനെപ്പോലെ കണ്ടു, അവനാണ് നിന്നെ ഏറ്റവും കൂടുതല്‍ തവണ നോമിനേഷനിലിട്ടത്' എന്ന് പുറത്ത് വന്നപ്പോള്‍ പലരും പറഞ്ഞു.
അർജുന്‍ അവിടെ നിന്ന് എന്നെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്ന് ഞാന്‍ അവന്റെ മുഖത്ത് നോക്കി പറഞ്ഞിരുന്നു. ആ പറഞ്ഞ വീഡിയോ ലൈവില്‍ വന്നിട്ടില്ല. ഞാന്‍ വിളിച്ച് ചോദിച്ചപ്പോള്‍ ആ വീഡിയോ അവരുടെ സർവറില്‍ വന്നിട്ടില്ല, ഡ്രൈവില്‍ വന്നിട്ടില്ലെന്നാണ് പറയുന്നത്. എന്തായാലും അങ്ങനെ ഒരു വിഷയം അവിടെ ഉണ്ടായിരുന്നു. അതിന് സുരേഷേട്ടനും സാക്ഷിയാണെന്നും അന്‍സിബ പറയുന്നു.
ഞങ്ങള്‍ തമ്മില്‍ അവിടെ ഉണ്ടായ വിഷയം എന്താണെന്ന് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്ന രംഗങ്ങള്‍ മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്. ഇത് മാത്രം കണ്ടിട്ട്, ഞാന്‍ ഇക്കാര്യം അർജുനോട് പറയാതെ മറ്റുള്ളവരോട് പറഞ്ഞോണ്ടിരിക്കുകയാണെന്ന് തെറ്റിദ്ധരിക്കണ്ട. ചില മത്സരാർത്ഥികളുടെ പിആർ ടീമുകള്‍ എനിക്ക് അണലിസിബ, ബെഡ്സിബ എന്നൊക്കെ ചില പേരുകള്‍ തന്നിട്ടുണ്ടല്ലോ. അതൊക്കെ പിആർ ആണെന്ന് എനിക്ക് കൃത്യമായി എനിക്ക് അറിയാം. അതിലൊരു പ്രശ്നവുമില്ല.
ഇത്തരത്തിലുള്ള അറ്റാക്കുകള്‍ എനിക്കെതിരെ ഇപ്പോള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അർജുനോട് മുഖത്ത് നോക്കി സംസാരിച്ചില്ല, പരദൂഷണം പറയുന്നു, വിഷം എന്നൊക്കേയുള്ള നിരവധി കമന്റുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് മാത്രമാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. എന്നെ ഒരു കാരണവും ഇല്ലാതെ ഡീഗ്രേഡ് ചെയ്യുന്നുണ്ട്. അർജുനാണെങ്കില്‍ എന്നെ ചൊറിഞ്ഞ് ചൊറിഞ്ഞ് പറയിപ്പിച്ചതാണ്. അവന്‍ എന്നെ ഇന്‍സല്‍ട്ട് ചെയ്യാന്‍ നോക്കിയെന്നും അന്‍സിബ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications