Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തൊക്കെയാണ് നിങ്ങൾ കണ്ടത് എന്ന് എനിക്ക് അറിയില്ല, തെറ്റിദ്ധാരണ മാറ്റാൻ ചാൻസ് തരണം; ജാസ്മിൻ

ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ കണ്ടന്റ് ഉണ്ടാക്കുന്ന മത്സരാർത്ഥികളിൽ രണ്ട് പേരാണ് ജാസ്മിനും ​ഗബ്രിയും. ഹൗസിനകത്തും പുറത്തും ഇവർക്ക് ധാരാളം വിമർശകർ ഉണ്ട്. പവർ റൂമിലായിരുന്ന ​ഗബ്രിയും ജാസ്മിനും കഴിഞ്ഞ തവണ എലിമിനേഷനിൽ വന്നിരുന്നില്ല.

എന്നാൽ ഇത്തവണ രണ്ട് പേരും നോമിനേഷനിലുണ്ട്. വീട്ടിലെ ഭൂരിഭാ​ഗം ആളുകളും ഇവരെ നോമിനേറ്റ് ചെയ്തിരുന്നു. റോക്കിയെ ബി​ഗ് ബോസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് എലിമിനേഷന് വേണ്ടി വോട്ട് രേഖപ്പെടുത്താൻ ബി ഗ് ബോസ് അറിയിച്ചത്. സീക്രട്ട് വോട്ടിം​ഗ് ആണ് ഇത്തവണ ഉണ്ടായിരുന്നത്.

gabr

പുറകിൽ നിന്ന് കുത്തൽ, കള്ളത്തരം, വികാരവിക്ഷോഭം, മനുഷ്യത്വം ഇല്ലായ്മ, വ്യക്തിത്വം ഇല്ലായ്മ, നിലപാട് ഇല്ലായ്മ. കുത്തിത്തിരിപ്പ്. സുഖ ജീവിതം, പക്ഷപാതം, കളിപ്പാവയായി മാറൽ കടപ സദാചാരം എന്നിങ്ങനെയുള്ള കാരണങ്ങൾ ആണ് ഇത്തവണ മത്സരാർത്ഥികൾ നോമിനേറ്റ് ചെയ്യാനുള്ള കാരണങ്ങളായി പറഞ്ഞത്.

10 വോട്ടുകളാണ് ​ ​ഗബ്രിക്ക് ലഭിച്ചത്. ജാസ്മിന് ലഭിച്ചത് 7 വോട്ടുകളാണ്. പുറത്ത് പ്രേക്ഷക പിന്തുണ കുറവായിരിക്കുമോ എന്ന സംശയം രണ്ട് പേർക്കുമുണ്ട്. അത് കൊണ്ട് തന്നെ ഇന്നലെ ലൈവിൽ ജാസ്മിൻ പ്രേക്ഷകരോട് പിന്തുണ ആവശ്യപ്പെടുന്നുണ്ട്.

ജാസ്മിനും ​ഗബ്രിയും ഇരിക്കുമ്പോഴാണ് ജാസ്മിൻ ക്യാമറ നോക്കി ജാസ്മിന്റെ അഭ്യർത്ഥന. എനിക്ക് എന്തൊക്കയോ കാര്യങ്ങൾ പ്രേക്ഷകരോട് പറയാനുണ്ട്. കുറച്ചെങ്കിലും ഞാൻ ന്യായമാണെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ ഞാനായി തന്നെ കളിക്കുന്നുവെന്ന് ഫീൽ ചെയ്തിട്ടുണ്ടെങ്കിലോ എന്നെ പറ്റി ഒരു തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് മാറ്റാനുള്ള ഒരു ചാൻസ് എനിക്ക് തരണമെന്നും ജാസ്മിൻ പറയുന്നു. എന്തൊക്കെയാണ് നിങ്ങൾ കണ്ടത് എന്ന് എനിക്ക് അറിയില്ല എന്നും ജാസ്മിൻ പറയുന്നു.

തന്നെ വിശ്വസിക്കുന്നുവെങ്കിൽ, ഇവിടെ താൻ ചെയ്തത് ന്യായമാണെന്ന് തോന്നുന്നവർ ഉണ്ടെങ്കിൽ തന്നെ ഇവിടെ തന്നെ നിർത്തണമെന്നും അല്ലെങ്കിൽ താൻ പുറത്തുവരാൻ തയ്യാറാണെന്നും ജാസ്മിൻ പറയുന്നു. നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകും എന്നാണ് ജാസ്മിൻ വീട്ടുകാരോട് പറയുന്നത്.

സംസാരിക്കുന്ന സമയത്ത് താൻ ഉച്ചത്തിൽ വിഷയങ്ങളിൽ സംസാരിക്കുന്നതാണോ പ്രശ്നം എന്നും ജാസ്മിൻ ​ഗബ്രിയോട് ചോദിക്കുന്നുണ്ട്. ആവശ്യമായ സമയത്ത് ശബ്ദം ഉയർത്തേണ്ടതല്ലേ എന്നാണ് ​ഗബ്രി ജാസ്മിനോട് ചോദിക്കുന്നത്. ആരാവും പുറത്താവുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+