'ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിക്കാൻ സായിയോട് പറഞ്ഞത് ഉപ്പ, എയർപോർട്ടിൽ വെച്ച് പറഞ്ഞത്.വെളിപ്പെടുത്തി സിബിൻ
ചെന്നൈ: ജാസ്മിന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പം മുൻ ബിഗ് ബോസ് മത്സരാർത്ഥികളായ സിബിനും ആര്യ ബഡായിയും നിൽക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എങ്ങനെയാണ് ജാസ്മിന്റെ കുടുംബത്തിനൊപ്പം ഇരുവരും എത്തിയതെന്നും എന്തോ പുകയുന്നുണ്ടെന്നുമൊക്കെയായിരുന്നു ഇതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ നടന്ന ചർച്ചകൾ .
ഇപ്പോഴിതാ കുടുംബത്തെ ചെന്നൈയിൽ വെച്ച് കാണാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജാസ്മിന്റെ പിതാവ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിബിനും ആര്യയും. ആര്യയുടെ ഇൻസ്റ്റഗ്രാം ലൈവിൽ എത്തിയതാണ് ഇരുവരും ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. താരങ്ങളുടെ വാക്കുകളിലേക്ക്

'മകളുടെ കാര്യത്തിൽ വളരെ ആശങ്കപ്പെടുന്ന അവൾക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങളോട് പോരാടി നിൽക്കുന്ന ഒരു മാതാപിതാക്കളെയാണ് ഞങ്ങൾ കണ്ടത്. പുറത്ത് വരുമ്പോൾ സൈബർ ബുള്ളിയിംഗ് ഉണ്ടായാൽ ജാസ്മിനൊപ്പമേ ഞങ്ങൾ നിൽക്കൂവെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങളിൽ ജാസ്മിനെ കുറിച്ച് ചോദിക്കുമ്പോൾ മാത്രമാണ് ഞാൻ പ്രതികരിച്ചിട്ടുള്ളത്. അതിൽ തന്നെ അവളുടെ വ്യക്തിപരമായ വിഷയങ്ങളിൽ ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല. അവളുടെ ഗെയിമിനെ മാത്രമാണ് ഞാൻ വിമർശിച്ചത്.
മുന്ന എനിക്ക് നേരത്തേ അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ടുകൾ പുറത്തുവന്നിരുന്നല്ലോ. ആൾ എന്നോട് മൂന്ന് വർഷം മുൻപുള്ള പല കാര്യങ്ങളും പറഞ്ഞിരുന്നു. പക്ഷേ അതൊന്നും ഞാൻ ഒരിക്കലും പുറത്ത് പറയില്ലെന്നാണ് പറഞ്ഞത്. കാരണം അതൊന്നും എന്റെ കാര്യങ്ങൾ അല്ല. നോറയും ജാസ്മിനും പ്ലാൻ ചെയ്ത് കയറിയതാണോയെന്ന് മാത്രമേ എനിക്ക് അറിയേണ്ടിയിരുന്നുള്ളൂ. ജാസ്മിനെ ഞാൻ ടാർഗെറ്റ് ചെയ്തിട്ടില്ല', സിബിൻ പറഞ്ഞു.
'ഞങ്ങൾ ചെന്നൈയിൽ പോയത് എന്റെ ബിസിനസുമായി ബന്ധപ്പെട്ടാണ്. അല്ലാതെ ബിഗ് ബോസുമായി ബന്ധപ്പെട്ടല്ല. രാവിലെ കാഞ്ചീപുരത്ത് പോയി സ്റ്റോക്കെടുത്ത് തിരിച്ച് വരാൻ എയർപോർട്ടിൽ കാത്തിരിക്കുമ്പോഴാണ് ഞാൻ അവിചാരിതമായാണ് ജാഫർ അങ്കിളിനെ കാണുന്നത്. ബിഗ് ബോസിൽ അവർ വരുന്നതിന്റെ പ്രമോയൊക്കെ കണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തെ കാണുന്നത്. സിബിനെ വിളിച്ച് കാണിച്ചു. അങ്ങനെ സിബിനോട് പോയി അദ്ദേഹത്തോട് സംസാരിക്കാൻ ഞാനാണ് പറഞ്ഞത്. അങ്ങനെ അവന്‍ പോയി കാണുന്നത്', എന്നായിരുന്നു ആര്യ വ്യക്തമാക്കിയത്.
ജാസ്മിന്റെ പിതാവിനെ കണ്ടതിനെ കുറിച്ച് സിബിൻ പറഞ്ഞത് ഇങ്ങനെ-'സിഗരറ്റ് വലിച്ച് നിൽക്കുകയായിരുന്നു അദ്ദേഹം. നെഞ്ച് വേദനയല്ലേ വലിക്കരുതെന്ന് പറഞ്ഞപ്പോൾ ടെൻഷൻ കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ഗെയിമിനുള്ളിൽ പറഞ്ഞ കാര്യം മനസിലെടുക്കരുതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഇല്ലെന്നും ഇതിനെ ഗെയിം സ്പിരിറ്റിലേ എടുക്കുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. എന്റെ മകളുടെ ഗെയിമിനെ നീ വിമർശിക്കണം, വിമർശനങ്ങൾ ഉണ്ടാകണമെന്ന് പറഞ്ഞു. അദ്ദേഹം ഒരു കാര്യം എടുത്തു പറഞ്ഞു ഗബ്രിയുമായുള്ള സൗഹൃദം അവളുടെ ഗെയിമിന്റെ ഭാഗമാണെന്ന്.അത് നീ കൃത്യമായി മനസിലാക്കി എന്ന് പറഞ്ഞു.
സായി അകത്ത് കയറുന്നുണ്ടെന്ന വിവരം അറിഞ്ഞിട്ട് ഞാൻ സായിയെ വിളിച്ചിരുന്നു. അകത്ത് പോയിട്ട് നീ ജാസ്മിനോട് ഞങ്ങളുടെ എതിർപ്പ് അറിയിക്കണമെന്ന്. അതിന്റെ പേരിലാണ് സായി അകത്ത് പോയിട്ട് പുറത്തെ കാര്യങ്ങൾ പറഞ്ഞത്. സംഭവത്തിൽ സായിക്ക് ബിഗ് ബോസ് മുന്നറിയിപ്പ് നൽകിയിരുന്നു. പുറത്തെ കാര്യങ്ങൾ പറഞ്ഞെന്ന് പറഞ്ഞ് സായിയെ അവൾ നോമിനേറ്റ് ചെയ്തിരുന്നു. ആ സമയത്ത് അവളെയെങ്ങാൻ എന്റെ കൈയ്യിൽ കിട്ടിയെങ്കിൽ എന്ന് തമാശാ രൂപേണ അദ്ദേഹം പറഞ്ഞിരുന്നു. അതിന് ശേഷം നമ്മൾ കുറെ സംസാരിച്ചു. അവളെ വിമർശിച്ചോളൂ, പക്ഷെ അവളെ തേച്ചൊട്ടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.വ്യക്തിപരമായി ഞാൻ വിമർശിക്കില്ലെന്ന് ഞാൻ അദ്ദേഹത്തിന് വാക്ക് കൊടുത്തിരുന്നു', സിബിൻ വ്യക്തമാക്കി.












Click it and Unblock the Notifications